Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൃദയപൂര്‍വ്വം 2019

Picture

അംബരചുംബികളായ സ്വപ്നങ്ങളുടെ ഹൃദയഭൂമിയായ അമേരിക്കയുടെ മണ്ണില്‍ സ്വപ്നങ്ങളും ജീവിതവും നട്ടുനനച്ച് ഹരിതാഭമാക്കിയ ലോക മലയാളി മനസുകളുടെ ആസ്വാദന ആകാശത്തിന്‍ വിസ്മയ കാഴ്ചകളുടെ പൂത്തിരിയുമായി നിങ്ങള്‍ വളര്‍ത്തി വലുതാക്കിയ പുതു നക്ഷത്രങ്ങള്‍ വര്‍ണ്ണ മനോഹരമായ വിരുന്നൊരുക്കാന്‍ നിങ്ങള്‍ക്കരില്‍ എത്തുന്നു വേറിട്ട വഴികളിലൂടെയും ശക്തമായ നിലപാടിലൂടെയും ഒറ്റക്ക് നിന്ന് പൊരുതി തന്റേതായ ശൈലിയില്‍ മലയാള സിനിമയില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞ പാവങ്ങളുടെ സൂപ്പര്‍ സ്റ്റാര്‍ എന്നറിയപെടുന്ന സാധരണക്കാരുടെ ജീവിതത്തിേലേക്ക് ഇറങ്ങി ചെന്ന പച്ചയായ മനുഷ്യനും വ്യത് സ്തമായ വ്യക്തിത്തത്തിന് ഉടമയുമായ സന്തോഷ് പണ്ഡിറ്റ് വര്‍ണ്ണശഭളമായ ഈ പൂത്തിരിക്ക് മാറ്റുകൂട്ടാന്‍ അമേരിക്കന്‍ മണ്ണിലേക്ക് എത്തുന്നു എന്നതാണ് ഈ ഷോയുടെ ഏറ്റവും വലിയ പ്രത്യകതയും ഞങ്ങള്‍ക്ക് അഭിമാനവും.

 

ഏഷ്യ നെറ്റിലെ ജനപ്രിയ പരമ്പരയായ പരസ്പരത്തിലൂടെ വ്യത് സ്തമായ അഭിനയചാരുതയോടെ മലയാളി മനസ്സുകളിലക്ക് ഇറങ്ങിച്ചെന്ന വിവേക് ഗോപനും ., മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ താരവും നിരവധി സീരിയലുകളിലൂടെ പ്രിയങ്കരനമായ ദീപനും ഈ ഷോയ്ക്ക് മാറ്റുകൂട്ടാന്‍ എത്തുന്നു മാപ്പിളപ്പാട്ടിന്റെ മധുര ശീലുകളുമായി കൈരളി ടി.വി പട്ടുറുമാല്‍ താരം നിശാന്ത് സുല്‍ത്താന്‍ ( സീസണ്‍4 ഫൈനലിസ്റ്റ് ) ഒപ്പം ഭാവഗായകന്‍ എപ്പൊള്‍ വിശ്വനാഥനും സിനിമ പിന്നണി ഗായിക ശാലിനിയും ചടുലമായ നൃത്തച്ചുവടുകളോട് ഗാനങ്ങള്‍ ആലപിച്ച് മോഡലും നായികയുമായ ഋതുവിനൊപ്പം ലൈവ് ഓര്‍ക്കസ്ടാടീമും ചേര്‍ന്ന് ആസ്വാദനയുടെ അങ്ങേ അറ്റത്തേക്ക് ഒരോരുത്തരെയും എത്തിക്കുമ്പോള്‍ ഈ ഗാനമേളക്ക് നിറപകിട്ട് ഏറുന്നു.

 

ക്രിസ്തീയ ഗാനങ്ങള്‍ക്ക് പ്രത്യക പരിഗണന കൊടുക്കുന്നു എന്നതാണ് ഈ ഷോയുടെ മറ്റൊരു മൂല്യത പത്ത് കല്പനകള്‍ എന്ന സിനിമയില്‍ തന്റെ സംഗീത സംവിധാനമികവ് തെളിയിച്ച മിഥുന്‍ ഈശ്വറിന്റെ ലൈവ് വയലില്‍ ഫ്യൂഷന്‍ ബാന്റ് ഷോ സംഗീത പ്രേമികള്‍ക്ക് പുത്തന്‍ അനുഭവമായിരിക്കും മലയാള സിനിമയിലെ നിറസാന്നിത്യവും ഒട്ടനവതി വിദേശപ്രോഗ്രാമുകളുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിട്ടുമുള്ള അംബികാ മോഹന്‍ ആണ് ഈ ഷോയും സമന്വയിപ്പിക്കുന്നത്.

 

മനോഹരങ്ങളായ കളര്‍ ഫുള്‍ഡാന്‍സുകളുമായി സിനിമ ,സീരയല്‍ താരങ്ങളായ അമൂല്യയും, ആര്യയും, ശരണ്യ ആനന്ദും, രമ്യ പണിക്കരും, ദീപനും, വിവേക് ഗോപനും ചേരുമ്പോള്‍ കാണികള്‍ക്ക് മറ്റൊരു വിരുന്നെരുങ്ങുമെന്നുറപ്പ് കണ്ടു മടുത്ത കോമഡി സ്കിറ്റുകളെ ഒഴിവാക്കി ശുദ്ധഹാസ്യത്തിന്റെ മുത്തുകള്‍ കോര്‍ത്തിണക്കിയ ചിരി മാലകള്‍ കോര്‍ത്തിണക്കിയ സ്കിറ്റുകളുമായി കറുത്തമുത്ത് എന്ന സീരിയലില്‍ ആരോമലായി എത്തിയ അഖില്‍ നായരും ( കോമഡി സ്റ്റാര്‍ താരം ) ഏഷ്യ നെറ്റ് റിയാറ്റി ഷോയായ കോമഡിഎക്‌സ്പ്രസിലൂടെയും ഏഷ്യ നെറ്റിലെ തന്നെ കല്യാണസൗഗന്ധികം എന്ന പരമ്പരയില്‍ നെഗറ്റീവ് റോളൂടെ നായക പരിവേഷം നേടിയ മോഹന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അരുണ്‍ മോഹനും ( കോമഡി ഉത്സവം ) കോമഡി സ്റ്റാര്‍ സീസണ്‍1 സീസണ്‍2ലെയും ( ടീം ബ്ലാക്ക് ആന്‍ഡ് വൈറ്റ്) നിറസാന്നിത്യം വ്യതസ്തങ്ങളായ സ്കിറ്റുകളിലൂടെ വീട്ടമ്മമാര്‍ക്ക് പ്രിയങ്കരനുമായ വിദേശ പ്രോഗാമുകളുടെയും മോഹന്‍ലാലും മമ്മൂട്ടിയും തകര്‍ത്തഭിനയിച്ച അമ്മ ഷോയുടെ സ്ക്രിപ്റ്റ് റൈറ്റര്‍ കൂടിയായ ലാല്‍ ബാബുവും കൂടി ചേരുമ്പോള്‍ ചിരിയും ചിന്തയും നല്‍കുന്ന കോമഡി സ്കിറ്റുകള്‍ ഉണ്ടാവുമെന്നത് ഉറപ്പാണ് ആട്ടവും പാട്ടുമായി ഒരുങ്ങുന്ന കലാവിരുന്നില്‍20തോളം കലാപ്രതിഭകള്‍ പങ്കെടുക്കുന്നു.

 

ഈ ഷോ ഏപ്രില്‍26 മുതല്‍ മെയ്26 വരെ ആയിരിക്കും അമേരിക്കന്‍ മണ്ണില്‍ നടക്കുക kerala fine Art Ny INC ആണ് ഈ കലാസന്ധ്യയുടെ ഷോപ്ര മോട്ടേഴ്‌സ് കണ്ടു മടുത്ത സൂപ്പര്‍ താരങ്ങളില്ലാത്ത ഇതവരെ കണ്ടിട്ടില്ലാത്ത സൂപ്പര്‍ ഹിറ്റ് മെഗാഷോ ആയിരിക്കുമിതെന്ന് സംഘാടകര്‍ അഭിപ്രായപെടുന്നു ഹൃദയപൂര്‍വ്വം2019 എന്നാണ് വ്യത്യസ്ത നിറഞ്ഞ കലാസന്ധ്യയുടെ പേര് അമേരിക്കന്‍ മലയാളികളായ കലാ ആസ്വാധകര്‍ക്ക് ഒരു പിടി നല്ല ഓര്‍മ്മകള്‍ നിലനിര്‍ത്തുന്ന നൂറു ശതമാനം ഉറപ്പു നല്‍കുന്ന ഒരു കലാവിരുന്നായിരിക്കും ഹൃദയപൂര്‍വ്വം 2019



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code