Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓവര്‍സീസ് കോണ്‍ഗ്രസ്; മൊഹിന്ദര്‍ സിംഗ് ഗില്‍സിയന്‍ പുതിയ പ്രസിഡന്റ്   - പി.പി. ചെറിയാന്‍

Picture

ന്യുയോര്‍ക്ക്: ഒരു വര്‍ഷം മുന്‍പ് സാം പിത്രോദ ചെയര്‍മാനും ജോര്‍ജ് ഏബ്രഹാം വൈസ് ചെയറുമായി രൂപം കൊണ്ട ഇന്ത്യന്‍ ഓവസീസ് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി മൊഹിന്ദര്‍ സിംഗ് ഗില്‍സിയന്‍ സ്ഥാനമേറ്റു.


ലോംഗ് ഐലന്‍ഡിലെ ജെറിക്കോ പാലസില്‍ മാര്‍ച്ച് 17 നു ചേര്‍ന്ന സമ്മേളനത്തില്‍ അഞ്ചു വര്‍ഷമായി പ്രസിഡന്റ് പദം വഹിക്കുന്ന ശുദ്ധ് പര്‍കാശ് സിംഗ് പുതിയ പ്രസിഡന്റ് ഗില്‍സിയനു സ്ഥാനം കൈമാറി.

 

ഇരുന്നൂറില്‍ പരം പേര്‍ പങ്കെടുത്ത ചടങ്ങില്‍ സംഘടനയുടെ ആദ്യ പ്രസിഡന്റ് ഡോ. സുരിന്ദര്‍ മല്‍ ഹോത്രയടക്കം പ്രമുഖ നേതാക്കള്‍ പങ്കെടുത്തത് ശുഭോദര്‍ക്കമായി. ഇന്ത്യ സുപ്രധാനമായ ഇലക്ഷനെ നേരിടുമ്പോള്‍ പ്രവാസി കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടായി വന്നത് അണികളിലും ആവേശമായി.

പുതിയ പ്രസിഡന്റിനു പിന്തൂണ പ്രഖ്യാപിച്ച ശുദ്ധ് പര്‍കാശ് സിംഗ്, സ്ഥാന ലബ്ദിയില്‍ ഗില്‍സിയനെ അഭിനന്ദിക്കുകയും ചെയ്തു.

 

ഗില്‍സിയന്റെ നിയമനത്തെ സ്വാഗതം ചെയ്ത ഡോ. മല്‍ ഹോത്ര ഇലക്ഷനില്‍ ബി.ജെ.പിയെ തോല്പിക്കുകയാണു അടിയന്തര ലക്ഷ്യമെന്നു ചൂണ്ടിക്കാട്ടി. അതു പോലെ ഇന്ത്യ്‌യു.എസ്. ബന്ധം ശക്തിപ്പെടുത്താനും സംഘടന മുന്നിട്ടിറങ്ങണം.

ഉറച്ച കോണ്‍ഗ്രസുകാരനായ ഗില്‍സിയന്‍ കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ട് ഈ സ്ഥാനത്തിനു തികച്ചും അര്‍ഹനാണെന്നു ജോര്‍ജ് ഏബ്രഹാം ചൂണ്ടിക്കാട്ടി. ഇത്രയും ആത്മാര്‍ഥതയുള്ള വ്യക്തികള്‍ കുറവാണ്. തന്റെ പൂര്‍ണ പിന്തുണ ഗില്‍സിയനു ഉണ്ടായിരിക്കുമെന്ന് അദ്ധേഹം ഉറപ്പു നല്കി.

 

ഗില്‍സിയനെ പ്രസിഡന്റായി നിയമിച്ച സാം പിത്രോഡയുടെ തീരുമാനത്തെ സെക്രട്ടറി ജനറല്‍ ഹര്‍ബച്ചന്‍ സിംഗ് സ്വാഗതം ചെയ്തു. സംഘടനയെ ശക്തിപ്പെടുത്താന്‍ അദ്ധേഹത്തോടൊപ്പം തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കും.

 

ഡോ. ദയന്‍ നായിക്ക്, ഷെര്‍ മദ്ര, ലീല മാരേട്ട്, ഫുമാന്‍ സിംഗ്, ചരണ്‍ സിംഗ്, രജിന്ദ്രര്‍ ഡിചപ്പള്ളി, കുല്ബിര്‍ സിംഗ്, കളത്തില്‍ വര്‍ഗീസ്, രവി ചോപ്ര, ഷാലു ചോപ്ര, മാലിനി ഷാ, രാജേശ്വര റെഡ്ഡി, ജോണ്‍ ജോസഫ്, കോശി ഉമ്മന്‍, സതീഷ് ശര്‍മ്മ എന്നിവരടക്കം ഒട്ടേറെ പേര്‍ പുതിയ പ്രസിഡന്റിനു ആശംസകളറിയിച്ചു.

മറുപടി പ്രസംഗത്തില്‍ പ്രസിഡന്റ് സ്ഥാനം തന്നെ ഏല്പ്പിച്ചത് ബഹുമതിയായി കരുതുന്നുവെന്നു ഗില്‍സിയന്‍ പറഞ്ഞു. പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍ സാം പിതോദ,സെക്രട്ടറി ഹിമാന്‍ഷു വ്യാസ് എന്നിവര്‍ തന്റെ നേത്രുത്വത്തില്‍ വിശ്വാസമര്‍പ്പിച്ചതിനുനന്ദി.

 

26 വര്‍ഷം മുന്‍പാണു താന്‍ അമേരിക്കയിലെത്തിയത്. 18 വര്‍ഷം മുന്‍പ് ഡോ. മല്‍ ഹോത്രയുടെ നേത്രുത്വത്തില്‍ കോണ്‍ഗ്രസ് ഇവിടെ സ്ഥാപിതമായി. അദ്ധേഹം 11 വര്‍ഷം പ്രസിഡന്റായി സേവനമനുഷ്ടിച്ചു. തുടര്‍ന്ന്‌ജോര്‍ജ് ഏബ്രഹാം രണ്ടു വര്‍ഷത്തോളം പ്രസിഡന്റായി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ശുദ്ധ് പര്‍കാശ് സിംഗ് പ്രസിഡന്റും ചെയര്‍മാനുമായി സേവനമനുഷ്ടിക്കുന്നു. എല്ലാവരും വലിയ സേവനമാണു ചെയ്തത്.

 

ഇപ്പോള്‍ ഉത്തരവാദിത്തം തന്റെ ചുമലിലേക്കു വന്നിരിക്കുന്നു. നാം എല്ലാവരും ഒറ്റ ടീമായി പ്രവര്‍ത്തിക്കും
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തന്റെ നിര്‍ദേശങ്ങള്‍ ഇവയാണ്.എല്ലാവരെയും ഒന്നിച്ച് അണി നിരത്തി സംഘടനയെ ശക്തിപ്പ്‌ടെത്തുക. പ്രസിഡന്റ് എന്ന നിലയില്‍ എല്ലാവരെയും ശ്രവിക്കുകയും സുതാര്യത ഉറപ്പു വരുത്തുകയും ചെയ്യും. അംഗങ്ങളുടെ അഭിപ്രായം വിലമതിക്കും. പുതിയ അംഗങ്ങളെ ചേര്‍ക്കും.
അര്‍ഹരാവവരെ നേത്രുത്വത്തിക്കുയര്‍ത്തും.

 

കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ എല്ലാ നവ മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തും. ഇലക്ഷന്‍ പ്രചാരണത്തിനു ടീമിനെ അയക്കും. വോളന്റിയറായി പോകാന്‍ താല്പര്യമുള്ളവര്‍ പേരു നല്കണം.
പ്രസിഡന്റ് കെന്നഡി പറഞ്ഞതു പോലെ ഇന്ത്യയിലെ ജനാധിപത്യത്തെ രക്ഷിക്കന്‍ കോണ്‍ഗ്രസ്പാര്‍ട്ടിക്കു നമുക്കെന്തു ചെയ്യാന്‍ കഴുമെന്നാണു നാം ഇപ്പോള്‍ ചിന്തിക്കേണ്ടത്.

 

മോദി ഭരണകൂടം ഭരണഘടനയേയോ സ്ഥാപനങ്ങളെയൊ വിലമതിക്കുന്നില്ല. സുപ്രീം കോടതിയും സി.ബി.ഐ.യും ഒക്കെ ഉദാഹരണങ്ങള്‍. വിദേശ നിക്ഷേപം കൂടുതല്‍ വരുന്ന 10 രാജ്യങ്ങളില്‍ ഒന്നല്ല ഇന്ത്യ ഇപ്പോള്‍. തൊഴിലില്ലായ്മ കൂടി. നമ്മുടെ രാജ്യം വിഷമ സ്ഥിതിയിലൂടെയാണു പോകുന്നത്. ഇപ്പോള്‍ നാം ഒന്നിച്ച് ഈ പ്രതിസന്ധിയെ നേരിടണം ഇന്നിപ്പോള്‍ രാജ്യം അക്രമവും വിഭാഗീയതയും നേരിടുന്നു. കോണ്‍ഗ്രസ് എന്നും എല്ലാ വിഭാഗത്തിനും വേണ്ടിയാണു പ്രവര്‍ത്തിച്ചിട്ടുള്ളത്.

 

ഇപ്പോള്‍ വിശ്രമിക്കാനുള്ള സമയമല്ല. കോണ്‍ഗ്രസിനെ ജയിപ്പിച്ച് രാഹുല്‍ ഗാന്ധിയെ പ്രധാനമന്തി പദത്തിലെത്തിക്കുന്നതു വരെ നാം സജീവമായി പ്രവര്‍ത്തിക്കണംഅദ്ധേഹം പറഞ്ഞു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code