Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓടുന്ന പട്ടിക്ക് ഒരുമുഴം മുന്നെ എറിഞ്ഞ് പാക് ഇമ്രാന്‍ ഖാന്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Picture

ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നെ എറിഞ്ഞ് കാര്യങ്ങള്‍ തനിക്ക് അനുകൂലമാക്കിയെടുക്കാന്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അഭിനന്ദന്‍ എന്ന ഇന്ത്യന്‍ വ്യോമ സേന പൈലറ്റിനെ വിട്ടയച്ചതുവഴി കഴിഞ്ഞു. തന്റെ രാജ്യത്തു വന്ന് ബോംബിട്ട ഒരു ശത്രുപക്ഷക്കാരനോട് പാലിക്കപ്പെടേണ്ട മര്യാദകളെല്ലാം പാലിച്ചുകൊണ്ട് വിട്ടയച്ചതെങ്കില്‍ അതിനു പിന്നില്‍ പല കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കാശ്മീരിലെ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മനഃപൂര്‍വ്വം തലയൂരുകയെന്നതാണ്. ഇന്ത്യ പാക്കി സ്ഥാനുമേല്‍ ആരോപിച്ചതായ എല്ലാ ആരോപണങ്ങളും വസ്തുതയ്ക്ക് നിരക്കാത്ത താണെന്ന് ലോകര്‍ക്കു മുന്നില്‍ ബോദ്ധ്യപ്പെടുത്തുകയായിരുന്നു അതിന്റെ മറ്റൊരു ലക്ഷ്യം.



നാല്പത്തിമൂന്ന് ഇന്ത്യന്‍ സൈനീകരെ പാക്ക് തീവ്രവാദികള്‍ കൊലപ്പെടുത്തിയതിനു പിന്നില്‍ പാക്ക് സൈന്യത്തിന്റെ പങ്ക് പകല്‍പോലെ സത്യമാണ്. തങ്ങള്‍ക്ക് അതില്‍ യാതൊരു പങ്കുമില്ലെന്ന് പാക്കിസ്ഥാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി യെങ്കിലും അത് ആരും കാര്യമായിട്ടെടുക്കുന്നില്ല. അതിനെതിരെ ഇന്ത്യന്‍ ഭരണകൂടം കാര്യമായൊന്നും ചെയ്തില്ലെങ്കിലും പാക്കിസ്ഥാന്റെ ഈ നടപടിക്കെതിരെ ചൈന ഒഴിച്ച് ബാക്കി രാജ്യങ്ങളെല്ലാം പ്രതികരിച്ചു. പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപി ക്കണമെന്നുപോലും ചില രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടുകൊണ്ട് രംഗത്ത് വരികയുണ്ടായി. അങ്ങനെ ലോകരാഷ്ട്രങ്ങള്‍പോലും പാക്കിസ്ഥാനെതിരെ തിരിയുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാകാന്‍ കാരണമായതിലേക്ക് വരെ കാര്യങ്ങള്‍ എത്തി ചേര്‍ന്നത് പാക്കിസ്ഥാന് വീണ്ടുവിചാരമുണ്ടാക്കിയെന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ തടങ്കലില്‍ വച്ച് ഒരു വിലപേശല്‍ അത് തങ്ങളുടെ രാജ്യത്തെ എത്രമാത്രം പ്രതി കൂലമാക്കുമെന്ന് കണക്കു കൂട്ടാന്‍ പാക്ക് ഭരണകൂടത്തി നോ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോ സാധിക്കില്ല. ഒരു വിലപേശലിനേക്കാള്‍ നല്ലത് വിട്ടുകൊടുക്കലെന്ന് ചിന്തിക്കാനും പ്രേരിപ്പിക്കാനും ഇമ്രാന്‍ ഖാന്‍ കാരണമായ പ്രധാന വസ്തുത അതാണ്.



പാക്കിസ്ഥാനില്‍ പോയി ബോംബിട്ടത് മുഖവി ലക്കെടുത്ത് അഭിനന്ദിന് തടങ്കലില്‍ വച്ച് വിലപേശുന്നതിനേക്കാള്‍ നല്ലത് വിട്ടുകൊടുത്തുകൊണ്ട് മര്യാദ കാട്ടുക യെന്ന തന്ത്രം തന്റെ പ്രതിച്ഛാ യക്ക് മാറ്റു കൂട്ടുമെന്നും ഇ മ്രാന്‍ ഖാന്‍ കരുതിയിരിക്കാം. പിടിക്കപ്പെട്ട യുദ്ധത്തടവുകാരോടുള്ള രാജ്യങ്ങളുടെ പെരുമാറ്റ ചട്ടത്തിന്റെ നിയമാവലിയുള്ള ജനീവാ കരാര്‍ ലംഘിച്ചുയെന്ന പേരു ദോഷത്തില്‍ നിന്നും ഇമ്രാന്‍ ഖാന്‍ രക്ഷപ്പെട്ടുയെന്നതും ഇതിന്റെ പിന്നില്‍ ഒളിഞ്ഞി രിക്കുന്ന സത്യമാണ്. ജനീവ കരാറിനുശേഷം നടന്ന ഇന്ത്യ പാക്ക് യുദ്ധങ്ങളായ 71ലെയും കാര്‍ഗിലെയും യുദ്ധത്തടവു കാരോട് പാക്കിസ്ഥാന്‍ കാട്ടിയ ക്രൂരത തന്റെ കാലത്തും ആവ ര്‍ത്തിച്ചുയെന്ന് പുറംലോകം മുദ്ര കുത്തപ്പെടാതിരിക്കാനും ഇമ്രാന്‍ഖാന്‍ അഭിനന്ദിനെ വിട്ടയച്ചതില്‍ കൂടി കഴിഞ്ഞു. ചൈനമാത്രമാണ് അവരെ പിന്‍തുണയ്ക്കുന്നത് പുറം വാതിലില്‍ക്കൂടി ചൈന പാക്കിസ്ഥാനെ പൂര്‍ണ്ണമായും പിണ്ണതാങ്ങുന്നുണ്ട്. പാക്കിസ്ഥാനോടുള്ള സ്‌നേഹം കൊണ്ടല്ല മറിച്ച് ഇന്ത്യയോടുള്ള വെറുപ്പുകൊണ്ടാണ്. ഇന്ത്യക്കെതിരെ അടിക്കാന്‍ കിട്ടുന്ന ഏത് വടിയും എടുക്കാന്‍ ചൈന എന്നും ശ്രമിച്ചിട്ടുണ്ട്. ആരുമായും കൂട്ടുകൂടാനും യാതൊരു മടിയുമില്ല. അതു തന്നെയാണ് പാക്കിസ്ഥാനോട് ചൈനക്കുള്ള അടുപ്പം. ഇന്ത്യയ്‌ക്കെതിരെയുള്ള ഏത് നീക്കത്തിനും ചൈന പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ആഭ്യന്തര സഹായങ്ങള്‍ യാതൊന്നും ചൈന നല്‍കുന്നില്ല. കേവലം ശത്രുവിന്റെ ശത്രുവിനോടുള്ള സ്‌നേഹം മാത്രം. അതാണ് പാക്കിസ്ഥാ ന്റെ ഇപ്പോഴത്തെ സൈനീക നീക്കത്തിന് ചൈന പിന്തുണ യ്ക്കുന്നത്.


എന്നാല്‍ പാക്കിസ്ഥാനെ നിയന്ത്രിക്കുന്നതും അവര്‍ ക്കുള്ള സഹായങ്ങള്‍ നല്‍കു ന്നതും അമേരിക്കയാണ്. പാക്കിസ്ഥാന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍പോലും തീര്‍പ്പ് കല്പിക്കുന്നത് അമേരിക്കയാണ്. അമേരിക്കയിലിരുന്ന് ട്രംപ് കണ്ണുരുട്ടിയാല്‍ പാക്കി സ്ഥാനിലിരിക്കുന്ന പ്രധാനമന്ത്രി പേടിച്ച് പനി പിടിക്കും. അതാണ് പാക്കിസ്ഥാനുമേലുള്ള അമേരിക്കയുടെ അധികാരം. പുറമെ ജനാധിപത്യഭരണകൂടമുണ്ടെങ്കിലും അവരെ ഏറെക്കുറെ നിയന്ത്രിക്കുന്നത് അമേരിക്കയാണ്. അമേരിക്കയെ വെറുപ്പിച്ചു കൊണ്ടുള്ള യാതൊരു നീക്കമോ നടപടിയോ പാക്കിസ്ഥാന്‍ എടുക്കുകയില്ല. ഇവിടെയും അമേരിക്കയുടെ മുന്നില്‍ പാക്കിസ്ഥാനും ഇമ്രാന്‍ ഖാനും നല്ലപിള്ള ചമയുകയായിരുന്നു. അഭിനന്ദിനെ വിട്ടയച്ചതില്‍ കൂടി ചെയ്തിരിക്കുന്നത്.



ഒരു കാലത്ത് പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ എന്ത് ചെയ്താലും അമേരിക്ക പ്രതികരിച്ചിരുന്നില്ല. സോവ്യറ്റ് യൂണിയനും അമേരിക്കയും വന്‍ ശക്തികളായി തുടരുന്ന കാലം തൊട്ട് അമേരിക്ക പാക്കിസ്ഥാനെയും സോവ്യറ്റ് യൂണിയന്‍ ഇന്ത്യയേയും പിന്തുണച്ചിരുന്നു. ചേരിചേരാ നയത്തില്‍ അടിയുറച്ചു നില്‍ക്കുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്തിരുന്ന കാലം തൊട്ട് ഇന്ത്യ മനസ്സാ അടുപ്പം സോവ്യറ്റ് യൂണിയ നോട് കാണിച്ചിരുന്നു.


സോവ്യറ്റ് യൂണിയന്‍ തകരുകയും ചൈന ആ സ്ഥാനത്ത് എത്തുകയും ചെയ്ത തോടെ അമേരിക്കയ്ക്ക് ഇന്ത്യയോടുള്ള സമീപനത്തില്‍ അല്പം അയവു വന്നുയെ ന്നതാണ് ഒരു വസ്തുത. പാക്കിസ്ഥാനുമേലുള്ള നിയന്ത്രണവും സഹായവും നിലനില്‍ക്കെ തന്നെ ഇന്ത്യ യോടുള്ള സമീപനത്തില്‍ അമേരിക്ക മൃദുവാക്കിയെന്നു തന്നെ പറയാം. ഈ അടുത്ത സമയത്ത് നടന്ന ഇന്ത്യാ പാക്ക് സംഘര്‍ഷത്തില്‍ അമേരിക്ക പ്രതിഷേധം പാക്കിസ്ഥാനോട് അറിയിച്ചതും അതുകൊണ്ടാ ണ്. സംഘര്‍ഷത്തിന് കാരണം പാക്കിസ്ഥാനാണെന്ന തരത്തി ലുള്ള പരാമര്‍ശം വരെ അവരുടെ ഭാഗത്തു നിന്നും വന്നത് അതിന്റെ ഫലമായിട്ടാണ്.



ഇപ്പോള്‍ ഇന്ത്യയോട് പാക്കിസ്ഥാന് മൃദു സമീപനം ഉണ്ടെന്നുള്ളത് പാക്കിസ്ഥാന് അറിവുള്ള കാര്യമാണ്. ഇന്ത്യ ന്‍ സൈനീകരെ വധിച്ച പാക്ക് ഭീകരരുടെ ഹീനമായ പ്രവര്‍ ത്തിയെ ട്രംപ് അപലപിച്ചതു കൂടിയാണ്. ആ അവസരത്തി ല്‍ അഭിനന്ദിന് കൂടുതല്‍ ദിവ സം തടങ്കലില്‍ വച്ചുകൊണ്ട് വിലപേശലോ ചോദ്യം ചെയ്യ ലോ പോലും അമേരിക്ക ഇഷ്ടപ്പെടുകയില്ലായെന്ന് ആരെക്കാളും കൂടുതല്‍ അറിവ് പാക്ക് ഭരണാധികാരി ഇമ്രാന്‍ ഖാന് അറിയാം. ലോകം മുഴുവന്‍ ശ്രദ്ധിച്ച സംഭവമാണ് അഭിനന്ദന്‍ എന്ന ഇന്ത്യന്‍ വ്യോമസേനാംഗത്തിന്റെ തടങ്കല്‍.


ഈ വിഷയത്തില്‍ പാക്കിസ്ഥാന്‍ ഏതെങ്കിലും നടപടിയെടുത്താല്‍ ഇന്ത്യയു മായുള്ള അമേരിക്കയുടെ അടുപ്പത്തിന് കോട്ടം തട്ടുമെന്ന് അമേരിക്കയ്ക്ക് അറിയാം. അമേരിക്ക ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചത് അതു കൊണ്ടുകൂടിയാണ്. അഭിന ന്ദിനെതിരെ ഏതെങ്കിലുമൊരു നടപടി പാക്കിസ്ഥാന്‍ എടുത്താല്‍ അമേരിക്കയുടെ അനി ഷ്ടത്തിന് കാരണമാകുമെന്ന തും ഇതില്‍ എടുത്തു പറയത്തക്ക ഒന്നാണ്.



എന്നാല്‍ ഇതിലൊക്കെ ഉപരി അഭിനന്ദിനെ തടഞ്ഞുവച്ച് വിലപേശലോ മറ്റെന്തെങ്കിലുമോ നടത്തിയാല്‍ അത് സങ്കീര്‍ണ്ണമാക്കുമെന്നു തന്നെ ബോദ്ധ്യമുള്ളതു കൊണ്ടും അതിന്റെ പേരില്‍ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അതിന് എന്ത് വില കൊടു ക്കേണ്ടി വരുമെന്ന് ഉത്തമ ബോദ്ധ്യം ഇമ്രാന്‍ഖാന് അറി വുള്ളതാണ്. ഒരു യുദ്ധമുണ്ടാ യാല്‍ ഇന്ത്യയ്‌ക്കൊപ്പമാണ് ഭൂരിഭാഗം രാഷ്ട്രങ്ങളും. മാത്രമല്ല സൈനീകശേ ഷികൊണ്ട് ഇന്ത്യയെ നേരി ടുമ്പോള്‍ അതില്‍ മുന്‍കാ ലങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ പരാജയമുണ്ടാകാം. വീണ്ടുമൊരു പരാജയം ഏറ്റു വാങ്ങിയാല്‍ അത് പാക്കി സ്ഥാന്റെ അടിത്തറ തന്നെ ഇളക്കുമെന്ന് ഇമ്രാന്‍ ഖാനെ ആരും പഠിപ്പിക്കേണ്ട. കഴിഞ്ഞ കാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ മതി. തങ്ങള്‍ ശക്തരാണ് തങ്ങള്‍ക്ക് അണുവായുധശേഷി വരെയുണ്ടെന്ന് കേവലം വീമ്പിളക്കല്‍ മാത്രമാണ് ഒരു യുദ്ധത്തില്‍ പരാജയപ്പെട്ടാല്‍ സംഭവിക്കുകയെന്ന ബോദ്ധ്യവും ഇതില്‍ ഒളിഞ്ഞിരിപ്പുണ്ട്. അഭിനന്ദിനെ വിട്ടയക്കാന്‍ ഇമ്രാനെ പ്രേരിപ്പിച്ച ഘടകങ്ങ ള്‍ ഇതൊക്കെ തന്നെയാകാം. വേലിയിരിക്കുന്ന പാമ്പിനെ കഴുത്തില്‍ ചുറ്റി കഴുത്തുമുറുകി മരണത്തിലേക്ക് പോകു ന്നതിനേക്കാള്‍ നല്ലതാണ് അതിനെ അവിടെ തന്നെ ഇടുന്നതെന്നു ചിന്തിക്കാനുള്ള രാഷ്ട്ര തന്ത്രജ്ഞതയാണ് ഇമ്രാന്‍ ഖാന്‍ കാട്ടിയത്.


എന്തുതന്നെയായാലും ഇന്ത്യന്‍ സൈനീകനെ വിട്ടയച്ച ഇമ്രാന്‍ ഖാന്റെ നടപടി അഭിനന്ദനീയമായതു തന്നെ. അദ്ദേഹത്തിനു മുന്‍പുള്ള ഭരണാധികാരികള്‍ ഒന്നും ചെയ്യാത്ത മാന്യത അദ്ദേ ഹത്തിന്റെ ഭാഗത്തു നിന്നു മുണ്ടായി. അതിനേക്കാള്‍ ഉപരി തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് അത് കരുവാക്കാന്‍ ശ്രമിച്ച ഇന്ത്യയിലെ ഭരണാധി കാരികള്‍ക്ക് അതിനുള്ള അവസരം കൊടുക്കാതെയും അത് വലിയ ഒരു വാര്‍ത്തക്ക് ഇടവരുത്താതെയും കാര്യങ്ങള്‍ രാഷ്ട്രമര്യാദകള്‍ പാലിച്ചു കൊണ്ടു ചെയ്ത ഇമ്രാന്റെ നടപടി ശ്ലാഘനീയം തന്നെ. ക്രിക്കറ്റില്‍ കൂടി ഇന്ത്യയെ അടുത്തറിയുകയും ഇന്ത്യ യോട് സൗഹൃദം ഒരു സ്‌പോ ര്‍ട്ട്‌സ്മാന്‍ സ്പിരിറ്റോടെ കാണുകയും ചെയ്ത ഇമ്രാന്‍ ഭരണാധികാരിയായപ്പോഴും അതു തന്നെയെന്നത് അംഗീ കരിക്കേണ്ട വസ്തുതയാണ്.



മതത്തിന്റെ പേരിലും മൃഗത്തിന്റെ പേരിലും സഹജീ വികളെ കൊലക്കത്തിക്കി രയാക്കു ന്നവര്‍ക്ക് ഇമ്രാന്റെ മാന്യത ഒരു മാതൃകയാണ്. ആ സത്യം തുറന്നു പറയു മ്പോള്‍ രാജ്യദ്രോഹിയായി ആരെയും മുദ്രകുത്തേണ്ട കാര്യമില്ല. ഇന്ത്യയുടെ അഭിമാനം കാത്ത അഭിനന്ദന്‍ എന്നും നമുക്കൊരാവേശമാണ്.

 

ബ്‌ളസന്‍ ഹൂസ്റ്റന്‍
blesson houston@gmail.com

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code