Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്ക ഈ ആഴ്ച നൂറാം എപ്പിസോഡിന്റെ നിറവില്‍

Picture

അമേരിക്കന്‍ മലയാളികളുടെയും അമേരിക്കയിലെയും വിശേഷങ്ങള്‍ ലോകമലയാളികള്‍ക്ക് മുന്‍പില്‍ എത്തിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ഏറ്റവും മികച്ച പ്രോഗ്രാമുകളില്‍ ഒന്നായ അമേരിക്ക ഈ ആഴ്ച നൂറാം എപ്പിസോഡിലേക്ക് .മാധ്യമ രംഗത്തിന്റെ പ്രസന്നമായ മുഖം ഡോ:കൃഷ്ണകിഷോറിന്റെ വ്യത്യസ്തമായ അവതരണം കൊണ്ട് ശ്രദ്ദേയമായ അമേരിക്ക ഈ ആഴ്ചയ്ക്ക് പിന്നില്‍ ഒരു കൂട്ടം അര്‍പ്പണ സന്നദ്ധരായ മാധ്യമപ്രവര്‍ത്തകരുടെയും അതിലുപരി ഏഷ്യാനെറ്റ് ന്യൂസിന്റെയും കഠിന പ്രയത്‌നമുണ്ട് .

 

വാര്‍ത്തയുടെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരാതെ തന്നെ കുറച്ചുകൂടി കൗതുകവും രസകരവുമാക്കാന്‍ വാര്‍ത്താധിഷ്ഠിത പരിപാടികള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി പ്രക്ഷേപണം ചെയ്യുന്ന പ്രോഗ്രാം കൂടിയാണ് അമേരിക്ക ഈ ആഴ്ച .ഈ പരിപാടിയിലൂടെ ലോക മലയാളികള്‍ക്ക് മുന്‍പില്‍ അമേരിക്കന്‍ വിശേഷങ്ങള്‍ എത്തിക്കുമ്പോള്‍ രണ്ടു കൈകളും നീട്ടിയാണ് ലോക മലയാളികള്‍ ഈ പരിപാടിയെ സ്വീകരിക്കുന്നത് .രണ്ടു വര്ഷം മുന്‍പാണ് ഈ പരിപാടിയുടെ തുടക്കം .അമേരിക്കയില്‍ നിന്നും പതിവ് ന്യൂസുകളില്‍ നിന്നും വ്യത്യസ്തമായി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനത്തെ ഫോക്കസ് ചെയ്യുന്ന ഒരു പരിപാടിയായി അമേരിക്ക ഈ ആഴ്ചയേ മാറ്റണം എന്ന് ഏഷ്യാനെറ്റ് ന്യൂസിന് നിര്‍ബന്ധം ഉണ്ടായിരുന്നു .അതുകൊണ്ടു തന്നെ ഈ പ്രോഗ്രാം അമേരിക്കയില്‍ നിന്നും കേരളത്തിലെ ചാനലുകളില്‍ പ്രക്ഷേപണം ചെയ്യുന്ന പ്രോഗ്രാമുകളില്‍ റേറ്റിങ്ങിന്റെ കാര്യത്തിലും ഒന്നാമതായി അമേരിക്ക ഈ ആഴ്ച മുന്നേറുകയാണ് .മറ്റൊരു പ്രവാസി പരിപാടിക്കും കൈവരിക്കാന്‍ സാധിക്കാത്ത നേട്ടമാണിത് .

 

ലോക മലയാളികള്‍ കാണുവാന്‍ ആഗ്രഹിക്കുന്ന അമേരിക്കയിലെ സ്ഥലങ്ങള്‍ ,ഓരോ പ്രധാന നഗരങ്ങളിലെയും വിശേഷങ്ങള്‍ ,അമേരിക്കന്‍ മലയാളികള്‍ക്കിടയിലുള്ള വളരെ മികവാര്‍ന്ന വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തല്‍ ,അമേരിക്കയിലെ വ്യത്യസ്തമായ സമൂഹങ്ങള്‍ ,ഓട്ടോ ഷോകള്‍ തുടങ്ങി വളരെ വ്യത്യസ്തങ്ങളായ നൂറു എപ്പിസോഡുകള്‍ ആണ് ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളത് .മലയാളി സമൂഹത്തിനു സൂക്ഷിച്ചു വയ്ക്കാവുന്ന അറിവിന്റെ ഖനിയായി മാറുന്നു എന്ന്അ മേരിക്ക ഈ ആഴ്ചയുടെ ഒന്നാം വാര്‍ഷികം ഉത്ഘാടനം ചെയ്ത സംസാരിച്ച വി ടി ബലറാം എം എല്‍ എയും,ഗായകന്‍ എം ജി ശ്രീകുമാറും അഭിപ്രായപ്പെട്ടിരുന്നു .

 

ആകാശവാണിയുടെ വിശാലമായ കാന്‍വാസില്‍ നിന്ന് ദൃശ്യമാധ്യമത്തിന്റെ സാധ്യതകളിലേക്ക് പറിച്ചു നടപ്പെട്ട കൃഷ്ണകിഷോര്‍ ആണ്ഈ ന്യൂസ് പ്രോഗ്രാമിന്റെ രചനയും നിര്‍മ്മാണവും അവതരണവും നിര്‍വഹിക്കുന്നത് . സാധാരണ പ്രവാസി പരിപാടികളില്‍ നിന്നും വളരെ വ്യത്യസ്തമായി അമേരിക്കയിലെ എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അമേരിക്കയിലെ സാധ്യതകളും വെല്ലുവിളികളുമൊക്കെ വളരെ സമഗ്രമായി തന്നെ അവലോകനം ചെയ്യുന്ന പരിപാടി കൂടിയാണിത്.അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലെ ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കൊപ്പം അമേരിക്കയിലെ ഇന്‍ഡ്യാക്കാരുടെയും,പ്രത്യേകിച്ച് മലയാളികളുടെ ജീവിത വിജയങ്ങളും ,എല്ലാം ഈ പരിപാടിയിലൂടെ അവതരിപ്പിക്കപ്പെടുന്നു .നൂറാം എപ്പിസോഡിലേക്ക് കടന്ന അമേരിക്ക ഈ ആഴ്ച അവതരണ മികവുകൊണ്ടും ഉള്ളടക്കത്തിലെ വ്യത്യസ്തതകൊണ്ടും പ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യമായ പരിപാടിയായി ഈ പ്രോഗ്രാം മാറിയിട്ടുണ്ട് .കൃഷ്ണകിഷോര്‍ അമേരിക്ക ഈ ആഴ്ചയ്ക്ക് വേണ്ടി ഏറെ സമയം ചിലവഴിക്കുന്നു .

അമേരിക്കയിലെ മുഖ്യധാരാ രംഗത്തു നടക്കുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ ,ടെക്‌നോളജി,ലൈഫ് സ്‌റ്റൈല്‍ ,കലാസാംസാകാരിക രംഗത്തെ വാര്‍ത്തകള്‍ എന്നിവ കൂടാതെ എല്ലാ ആഴ്ച്ചയും ഒരു പ്രത്യേക സെഗ്‌മെന്റ് അവതരിപ്പിക്കുന്നുണ്ട്.അമേരിക്കയില്‍ നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ചകള്‍ ,ലോകമെമ്പാടുമുള്ള മലയാളികള്‍ അറിയാന്‍ ആഗ്രഹിക്കുന്ന അമേരിക്കയിലെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ ഈ പ്രോഗ്രാമിലൂടെ കാണാം . അവതരണത്തിലെ അസാമാന്യമികവും, ഉള്ളടക്കത്തിലെ വ്യത്യസ്തതയും, അമേരിക്കന്‍ വാര്‍ത്തകളുടെയും, മലയാളി വിശേഷങ്ങളുടെയും സമഗ്രമായ ദൃശ്യാവിഷ്കാരവും അമേരിക്ക ഈആഴ്ച യ്ക്ക് ജനഹൃദയങ്ങളില്‍ സ്വീകാര്യത നേടിക്കൊടുത്ത പ്രധാന സവിശേഷതകളാണ്.

 

ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകത അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മനോഹരമായ ദൃശ്യകഥകളാണ്. പരിപാടിയുടെ ക്യാമറ കരുത്ത് എടുത്തു പറയേണ്ടതാണ്. സ്റ്റുഡിയോ കാമറ കൈകാര്യം ചെയ്യുന്ന ഷിജോ പൗലോസ് പ്രൊഡക്ഷന്‍ ഈ പ്രോഗ്രാമിന്റെ കോ ഓര്‍ഡിനേറ്റര്‍ കൂടിയാണ്. പരിപാടിയുടെ നെടുംതൂണ്‍ ആണ് ഷിജോ. എല്ലാ ആഴ്ചയും മുടങ്ങാതെ പരിപാടി അണിയിച്ചൊരുക്കുന്നത് ഷിജോയുടെ ക്യാമറ കണ്ണുകളാണ്. ഒപ്പം അമേരിക്കയുടനീളം സഞ്ചരിച്ചു ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി മികച്ച സ്‌റ്റോറികളും തയാറാക്കുന്നു. അലന്‍ ജോര്‍ജിന്റെ ഛായാഗ്രഹണമാണ് മറ്റൊരു വിജയരഹസ്യം.

 

മനോഹരമായി ദൃശ്യകഥകള്‍ മെനഞ്ഞെടുക്കുന്ന ഒരു ഛായാഗ്രാഹകന്‍ വേറെ ഇല്ലന്ന് പറയാം .മലയാളം സംസാരിക്കുന്ന അമേരിക്കക്കാരിയെ കുറിച്ചുള്ള സ്‌റ്റോറി,സാന്താക്‌ളോസ് എന്ന അമേരിക്കയിലെ ഗ്രാമം ഐസ് ഫിഷിങ്, തുടങ്ങിയ സ്‌റ്റോറികള്‍ക്ക് പിന്നില്‍ അലന്‍ ജോര്‍ജിന്റെ കാമറയുടെ കരുത്തുണ്ട് . ഷിക്കാഗോ പ്രദേശത്തെ ഏറ്റവും വ്യത്യസ്തമായ കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നത് അലനാണ്.

 

ഫിലഡല്‍ഫിയ നഗരത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദൃശ്യകഥകള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് അരുണ്‍ കോവാട്ട്, വിന്‍സെന്റ് ഇമ്മാനുവല്‍ എന്നിവരാണ്. മികച്ച സെഗ്മെന്റുകളാണ് ഇവര്‍ രണ്ടു പേരും പ്രേക്ഷകര്‍ക്ക് നല്‍കി വരുന്നത്. ഫിലഡല്‍ഫിയ നഗരസഭയില്‍ വിന്‍സെന്റ് ഇമ്മാനുവലിനുള്ള സ്വാധീനം അമേരിക്ക ഈ ആഴ്ചക്ക് വലിയ മുതല്‍ക്കൂട്ടാണ് . അരുണും വിന്‍സെന്റും അമേരിക്ക ഈ ആഴ്ച പരിപാടിക്ക് നല്‍കി വരുന്ന സേവനങ്ങള്‍ ഈ ആഘോഷ വേളയില്‍ സ്മരിക്കുന്നു.

 

ഫ്‌ളോറിഡയില്‍ നിന്ന് ഈയിടെ നല്ല സെഗ്മെന്റുകള്‍ നല്‍കി വരുന്ന പദ്മകുമാര്‍ നായര്‍ ,സാജന്‍ കുര്യന്‍ ,കിഷോര്‍ കുമാര്‍, സന്ധ്യ എന്നിവരുടെ സേവനവും മികവുറ്റതാണ്. ഡാലസില്‍ നിന്ന് സണ്ണി മാളിയേക്കല്‍, ഹൂസ്റ്റണില്‍ നിന്ന് ജോര്‍ജ് കാക്കനാട്, ജിജു കുളങ്ങര എന്നിവരും പരിപാടിയെ സഹായിക്കുന്നവരാണ്.

ഏഷ്യാനെറ്റ് ന്യൂസ് ഹെഡ് ആന്‍ഡ് ഡയറക്ടര്‍ ഫ്രാന്‍ക് തോമസ്.എഡിറ്റര്‍ എം .ജി രാധാകൃഷ്ണന്‍ ,സിന്ധു സൂര്യകുമാര്‍ ,പി.ജി സുരേഷ്കുമാര്‍ ,വിനു വി ജോണ്‍, മാങ്ങാട് രത്‌നാകരന്‍, അനില്‍ അടൂര്‍, രജിത് സിംഗ്, കിഷന്‍ വാരിയര്‍, എം ജി അനീഷ് ,ശോഭ ശേഖര്‍ ,ജോസഫ് പൂഞ്ഞാര്‍, ലിബിന്‍ ബാഹുലേയന്‍ തുടങ്ങിയവരുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും ഈ പരിപാടിക്ക് ഊര്‍ജം പകരുന്നു. ഏഷ്യാനെറ്റ് ന്യൂസ് മാനേജ്‌മെന്റിന്റെ വിശ്വാസമാണ് ഈ പരിപാടിയുടെ കരുത്തും ശക്തിയും.

 

അമേരിക്ക ഈ ആഴ്ചയുടെ വിജയത്തിന് പിന്നില്‍ പ്രധാന പങ്കുള്ള ബുക്കോട്രിപ് (ബെന്‍സണ്‍ സാമുവല്‍), ഡെയ്‌ലി ഡിലൈറ്റ് (ഫിലിപ്പ് പാറയില്‍), ബിലീവേഴ്‌സ് ചര്‍ച് മെഡിക്കല്‍ കോളേജ് ( ഫാദര്‍ സിജോ), ശാന്തിഗ്രാം ആയുര്‍വേദ (ഗോപിനാഥന്‍ നായര്‍),ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് (ഡോ:ഫ്രീമു വര്‍ഗീസ്) എന്നീ പരസ്യദാതാക്കളെയും ഈ അവസരത്തില്‍ സ്മരിക്കുന്നു.

 

ഏഷ്യാനെറ്റ് അമേരിക്കയില്‍ സംപ്രേഷണം തുടങ്ങിയ കാലം കൃഷ്ണകിഷോര്‍ ഏഷ്യാനെറ്റിനൊപ്പമുണ്ട് .ഒരു മികച്ച ടീമിനെ അദ്ദേഹത്തിനൊപ്പം നിലനിര്‍ത്തി മികച്ച ദൃശ്യങ്ങളും വാര്‍ത്തകളും ലോക മലയാളികള്‍ക്ക് മുന്‍പില്‍ എത്തിക്കുവാന്‍ അമേരിക്ക ഈ ആഴ്ചയ്ക്ക് സാധിക്കുന്നു . ഈ ജൈത്രയാത്രയില്‍ ആധികാരികതയിലും, സ്വീകാര്യതയിലും അമേരിക്കയില്‍ നിന്നുള്ള സമഗ്രമായ പരിപാടിയും , ജനങ്ങള്‍ സ്വീകരിച്ച വാര്‍ത്താധിഷ്ഠിത പരിപാടിയും കൂടിയാണിത് .കോര്‍പ്പറേറ്റുകള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കക്ഷി ചേര്‍ന്ന് മാധ്യമ പ്രവര്‍ത്തനത്തിന്റെ ധര്‍മം കളങ്കപ്പെടുത്തുന്നവര്‍ക്ക് ഇന്നലെകളിലെ വാര്‍ത്തകളിലൂടെ, ഇന്നും തിളങ്ങി നില്‍ക്കുന്ന അമേരിക്കയിലെ വാര്‍ത്താ പരിപാടികളിലൂടെ കൃഷ്ണകിഷോറും സംഘവും ചൂണ്ടി കാണിക്കുന്ന ഒന്നുണ്ട് മാധ്യമ പ്രവര്‍ത്തനം സത്യസന്ധമാകണം .പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന വാര്‍ത്തയില്‍ കളങ്കമുണ്ടാകരുത് .സിറ്റിസണ്‍ ജേര്‍ണലിസം പൊടി പൊടിക്കുന്ന ഇന്നത്തെ കാലത്ത് ഓരോ മലയാളിക്കും ജീവിതത്തില്‍ നേര്‍വഴി കാണിക്കുവാന്‍ അമേരിക്ക ഈ ആഴ്ചയുടെ ഏതെങ്കിലും ദൃശ്യത്തിന് കഴിഞ്ഞാല്‍ കൃഷ്ണകിഷോറും സംഘവും ധന്യരായി

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code