Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ജീവിതം-ബന്ധങ്ങള്‍-പ്രജ്ഞ   - മണ്ണിക്കരോട്ട്

Picture

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2019- മാര്‍ച്ചുമാസ സമ്മേളനം 10-ാം തീയതി വൈകീട്ട് 4 മണിക്ക് സ്റ്റാഫറ്ഡിലെ ദേശി ഇന്ത്യന്‍ റസ്റ്റൊറന്റില്‍ നടത്തപ്പെട്ടു. സാഹിത്യകാരനും ഊര്‍ജതന്ത്രശാസ്ത്രജ്ഞനുമായ ഡോ. രാജപ്പന്‍ നായര്‍ ആയിരുന്നു മുഖ്യാതിഥി. ജീവിതത്തിന്റെ സിംഹഭാഗവും ജര്‍മ്മനിയില്‍ കഴിഞ്ഞ ഡോ. രാജപ്പന്‍ നായര്‍ അവിടുത്തെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളും ജീവിതാനുഭവങ്ങളും സദസ്യരുമായി പങ്കുവച്ചു. തുടര്‍ന്ന് ടോം വിരിപ്പന്‍ മോഡറേറ്ററായി സമ്മേളനം തുടര്‍ന്നു.


മാര്‍ച്ച് 8, വനിതാദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് ‘ദി വുമന്‍ ഹു മൂവ് ദി നേഷന്‍’ എന്ന ലേഖനം ജോര്‍ജ് പുത്തന്‍കുരിശ് അവതരിപ്പിച്ചു. സാമൂഹ്യ പ്രവര്‍ത്തക, എഴുത്തുകാരി, കവയിത്രി, നര്‍ത്തകി എന്നീ നിലകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന മായ ആഞ്ചലൊയുടെ ജീവിതാനുഭവങ്ങള്‍ ആസ്പദമാക്കിയായിരുന്നു ലേഖനം. 2014-ല്‍ അവരുടെ ജീവിതത്തിലുടെയും മറ്റ് പ്രവര്‍ത്തനത്തിലൂടെയും മറ്റു സ്ത്രീകള്‍ക്ക് നല്‍കിയ പ്രചോദനങ്ങളും പ്രബോദനങ്ങളും കണക്കിലെടുത്ത് അമേരിക്ക അവര്‍ക്ക് ‘ദി വുമന്‍ ഹു മൂവ് ദി നേഷന്‍’ എന്ന ബഹുമതി നല്‍കി ആദരിച്ചു.


തുടര്‍ന്ന് തോമസ് കളത്തൂര്‍ തയ്യാറാക്കിയ ‘ജീവിതം, ബന്ധങ്ങള്‍, പ്രജ്ഞ’ എന്ന പ്രബന്ധം അവതരിപ്പിച്ചു. ജീവിതം ഒരു ബന്ധപ്പെടലാണ്. ബന്ധങ്ങളില്ലാതെ ജീവിക്കാന്‍ സാധ്യമല്ല. ബന്ധങ്ങള്‍ ജീവിതത്തിന്റെ ചട്ടക്കൂടാണ്. നമ്മുടെ ആത്മപ്രശംസയും സ്വപ്നങ്ങളും വിനാശകരമാകാതെ സൃഷ്ടിപരമായി വളര്‍ത്തേണ്ടതാണെന്ന് അദ്ദഹം അറിയിച്ചു. ജീവിതത്തിന്റെ ബന്ധപ്പെടലില്‍ മതം, രാഷ്ട്രം, രാഷ്ട്രീയം, സാമൂഹ്യം അങ്ങനെ മനുഷ്യനുമായി ബന്ധപ്പെടുന്ന എല്ലാ തലങ്ങളും അദ്ദേഹം പരാമര്‍ശിച്ചു. പ്രത്യേകിച്ച് മതങ്ങളുടെ അനിയന്ത്രിതമായ കടന്നുകയറ്റം ജീവിതത്തെ മാറ്റിമറിക്കുന്നു.ആദ്ധ്യാത്മകത വളര്‍ത്തേണ്ട മതങ്ങള്‍ പലപ്പോഴും കര്‍ത്തവ്യം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയം അധികാരത്തിനും അത്യാഗ്രഹത്തിനുമായി ഒതുങ്ങുമ്പോള്‍ രാഷ്ട്രീയ മൂല്യങ്ങള്‍ തകരുന്നു; രാഷ്ട്രപുരോഗതി നശിക്കുന്നു.



“ജീവിതത്തെ, ബന്ധങ്ങളെ, പ്രജ്ഞയെ സമൂഹപ്രജ്ഞയെതന്നെ സമാധാനിപ്പിച്ച് വ്യക്തികള്‍ മുന്നോട്ടിറങ്ങണം. ഭയരഹിതമായി തെറ്റുകള്‍ക്കെതിരെ സംസാരിക്കണം. എതിര്‍ക്കേണ്ടതിനെ മുഖം നോക്കാതെ എതിര്‍ത്ത് ഒരു നല്ല നാളയെ സൃഷ്ടിക്കണം.” തോമസ് കളത്തൂര്‍ ആഹ്വാനം ചെയ്തു.


പൊതുചര്‍ച്ചയില്‍ എല്ലാവരും സജീവമായി പങ്കെടുത്തു. പൊന്നു പിള്ള, എ.സി. ജോര്‍ജ്, നൈനാന്‍ മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, ടി. എന്‍. സാമുവല്‍, തോമസ് തയ്യില്‍, ടോം വിരിപ്പന്‍, തോമസ് വര്‍ഗ്ഗീസ്, ഷാജി പാംസ്, കുരിയന്‍ പന്നപ്പാറ, മാത്യു പന്നപ്പാറ, ജോണ്‍ കുന്തറ, കുരിയന്‍ മ്യാലില്‍, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു.



പൊന്നു പിള്ള ഏവര്‍ക്കും കൃതഞ്ജത രേഖപ്പെടുത്തി. അടുത്ത സമ്മേളനം ഏപ്രില്‍ രണ്ടാം ഞായറാഴ്ച (ഏപ്രില്‍ 14) നടക്കുന്നതാണ്.

 

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217

 

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code