Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ വരട്ടെ, ഇനിയും ആള് വരാനുണ്ട്...നേതാക്കളുടെ പാര്‍ട്ടി മാറ്റത്തിന് പരിഹാസവുമായി ട്രോള്‍

Picture

 

കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്റെ ബിജെപി പ്രവേശന വാര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയിലും അമ്പരപ്പാണ്. കഴിഞ്ഞ ദിവസം വരെ ബിജെപിയെ വിമര്‍ശിച്ച ടോം വടക്കന്റെ അപ്രതീക്ഷിത നീക്കം ട്രോളര്‍മാരും ഏറ്റെടുത്തു കഴിഞ്ഞു. ബിജെപി പ്രവേശത്തിന്റെ തലേന്ന് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത ടോം വടക്കന് മുന്‍ നിലപാടുകളും തിരിച്ചടിയ്ക്കുകയാണ്.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ വരട്ടെ, ഇനിയും ആള് വരാനുണ്ടെന്ന കാത്തിരിപ്പിലാണ് ബിജെപിയെന്ന് തുടങ്ങി ട്രോള്‍ മഴ പെയ്യുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക എന്നെഴുതി മിക്ക ചുവരുകളിലും സ്ഥാനാര്‍ത്ഥിയുടെ പേരിന്റെ ഇടം ഒഴിച്ചിടുന്നതിനേയും ട്രോളര്‍മാര്‍ നൈസായി ട്രോളി വിട്ടു. പേര് എഴുത്താതിന്റെ കാരണം ഇപ്പോഴല്ലേ മനസിലായത് എന്നാണ് ട്രോളര്‍മാരുടെ പക്ഷം. എന്നാലും പഹയന്‍ ഒരു വാക്ക് പറഞ്ഞില്ലല്ലോയെന്ന് പരിതപിക്കുന്ന അണികളും ട്രോളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code