Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐ.പി.സി കുടുംബ സംഗമം: പ്രൊമോഷണല്‍ യോഗവും സംഗീത വിരുന്നും മാര്‍ച്ച് 31ന് ഒക്കലഹോമയില്‍

Picture

ഒര്‍ലാന്റോ: ഫ്‌ലോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ 2019 ജൂലൈ 25 മുതല്‍ 28 വരെ നടത്തപ്പെടുന്ന പതിനോഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്റെ പ്രമോഷണല്‍ യോഗവും സംഗീത ശുശ്രൂഷയും മാര്‍ച്ച് 31ന് ഞായറാഴ്ച വൈകിട്ട് 5.30 ന് ഒക്കലഹോമ ഫസ്റ്റ് ഐ.പി.സി സഭയില്‍ വെച്ച് നടത്തപ്പെടും. അനുഗ്രഹീത പ്രഭാഷകനായ പാസ്റ്റര്‍ ഷിബു തോമസ് ദൈവവചന പ്രഭാഷണം നടത്തും. ഒക്കലഹോമ സിറ്റി ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും.

 

ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ആന്‍റണി റോക്കി (ചെയര്‍മാന്‍), ബ്രദര്‍ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദര്‍ ജോണ്‍സണ്‍ ഏബ്രഹാം (ട്രഷറാര്‍), ഫിന്‍ലി വര്‍ഗീസ് (യൂത്ത് കോര്‍ഡിനേറ്റര്‍), എന്നിവര്‍ കോണ്‍ഫ്രന്‍സിന്റെ ഇതുവരെയുള്ള പ്രവര്‍ത്തന പദ്ധതികള്‍ വിശദികരിച്ച് സംസാരിക്കും. സംസ്ഥാന പ്രതിനിധി അലക്‌സാണ്ടര്‍ വര്‍ഗീസ് നേതൃത്വം നല്‍കും.

 

എല്ലാ വ്യാഴാഴ്ചകളിലും 9 വൈകിട്ട് 10 വരെ (EST) പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി വേര്‍തിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോണ്‍ നമ്പറിലൂടെ 790379 എന്ന ആക്‌സസ് കോഡ് നല്‍കി പ്രാര്‍ത്ഥനാ ലൈനില്‍ പ്രവേശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.ipcfamilyconference.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഏപ്രില്‍ 25 നകം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കുകള്‍ ലഭ്യമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: അലക്‌സാസാണ്ടര്‍ വര്‍ഗീസ് : 405 210 3905

 

വാര്‍ത്ത: നിബു വെള്ളവന്താനം (മീഡിയ കോര്‍ഡിനേറ്റര്‍)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code