കെയ്റോ: യുവാവും ആദ്യ ഭാര്യയും ചേര്‍ന്ന് രണ്ടാം ഭാര്യയുടെ മൂന്ന് കുട്ടികളെ കൊന്നു. രണ്ടാം ഭാര്യയെ കൊണ്ട് ബലമായി ബക്കറ്റില്‍ വെള്ളം നിറച്ച് കുട്ടികളെ ഇതിലേക്കിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ് ക്രൂരമായ കൊലപാതകങ്ങള്‍ അരങ്ങേറിയത്. ദമ്പതികള്‍ താമസിച്ച അപാര്‍ട്ട്മെന്റിന്റെ ഉടമസ്ഥയായ ഹലാ അലി എന്ന യുവതി ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മെട്രോ ഡ്രൈവറായ അഹമ്മദും രണ്ടു ഭാര്യമാരും പോലീസ് കസ്റ്റഡിയിലാണ്. ഈജിപ്തിലെ കെയ്റോയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര കൃത്യം അരങ്ങേറിയത്.
കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ അഹമ്മദ് ക്യാമറയില്‍ പകര്‍ത്തിയിരുന്നു. കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ സംഭവം പുറത്തു പറയാതിരിക്കാനായിരുന്നു ഇത്. അഹമ്മദില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ യുവതിയുടെ കാഴ്ച്ച ശക്തിയും നഷ്ടപ്പെട്ടു. ഇവര്‍ കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഹമ്മദിനോട് കലഹിക്കുക പതിവായിരുന്നു.
Comments