തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ തല്‍സ്ഥാനം രാജി വെച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് രാജിയെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സ്ഥാനത്ത് തുടരാന്‍ മുഖ്യമന്ത്രി നളിനി നെറ്റോയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നളിനി നെറ്റോ രാജി സമര്‍പ്പിക്കുകയായിരുന്നു.
പൊളിറ്റിക്കല്‍ സെക്രട്ടിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചില ഉദ്യോഗസ്ഥരുമായി നേരത്തെയേ നളിനി നെറ്റോ ശീതയുദ്ധത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രധാനപ്പെട്ട ഫയലുകള്‍ നളിനി നെറ്റോയ്ക്ക് നല്‍കിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി ആയിരുന്ന എം.വി ജയരാജനായിരുന്നു തര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നത്.
ജയരാജന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പോയതിനെ തുടര്‍ന്നാണ് ഇനി സ്ഥാനത്ത് തുടരേണ്ട എന്ന തീരുമാനത്തില്‍ നളിനി നെറ്റോ എത്തിയതെന്നാണ് സൂചന. ഇന്ന് ഉച്ചയോടെയാണ് രാജിക്കത്ത് കൈമാറിയതെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി രാജി സ്വീകരിച്ചോ എന്ന കാര്യം വ്യക്തമല്ല. നേരത്തെ ചീഫ് സെക്രട്ടറിയായി വിരമിച്ച നളിനി നെറ്റോയെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവി പുതുതായി ഉണ്ടാക്കി നിയമിക്കുകയായിരുന്നു.
Comments