Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വീരജവാന്മാര്‍ക്ക് സ്മരണാഞ്ജലിയുമായി സാധക മ്യൂസിക് അക്കാദമി

Picture

ന്യൂജേഴ്‌സി : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃതു വരിച്ച ഭാരതത്തിന്റെ ധീര സൈനീകര്‍ക്കു സ്മരണാഞ്ജലിയുമായി സാധക മ്യൂസിക് അക്കാദമി . മാര്‍ച്ച് 16 ആം തീയതി വൈകിട്ട് 6 മണിക്ക് ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലിലാണ് (E ഹോട്ടല്‍) പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത് . സാധക മ്യൂസിക് അക്കാദമിയുടെ സംഗീത വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന ദേശഭക്തി ഗാനാഞ്ജലിയാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം .

ശ്രീ ദേവദാസന്‍ നായര്‍ (Consul , Communtiy Affairs , Consulate General of India , New york ) ആണ് മുഖ്യാഥിതി.

 

ന്യൂയോര്‍ക് ആസ്ഥാനമായി െ്രെടസ്‌റ്റേറ്റ് മേഖലയില്‍ ശുദ്ധ സംഗീതത്തെയും, ലളിത സംഗീതത്തെയും പ്രോത്സാഹിപ്പിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ട് വിജയകരമായി പ്രവര്‍ത്തിച്ചു വരികയാണ് "സാധക സ്കൂള്‍ ഓഫ് മ്യൂസിക്" അക്കാദമി

 

മാതൃരാജ്യസ്‌നേഹികളായ എല്ലാ ആളുകളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സാധക മ്യൂസിക് അക്കാദമിയുടെ ഡയറക്ടര്‍ ശ്രീ സാധക അലക്‌സാണ്ടര്‍ അറിയിച്ചു

 

കൂടുതല്‍ വിവരങ്ങള്‍ക്ക് 267 632 1557 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

 

വാര്‍ത്ത ജിനേഷ് തമ്പി

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code