Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓര്‍മ്മ നന്മ മരം : താക്കോല്‍ ദാനവും സ്‌കോളര്‍ഷിപ് വിതരണവും നിര്‍വഹിച്ചു   - നിബു വെള്ളവന്താനം

Picture

ഫ്‌ളോറിഡ: ഒര്‍ലാന്റോയിലെ ആദ്യ മലയാളീ സംഘടനയായ ഓര്‍മ്മയുടെ നന്മ മരം പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി. ഈ പദ്ധതിയിലൂടെ കേരളത്തില്‍ പുതുക്കി പണിത മനോഹരമായ വീടിന്റെ താക്കോല്‍ ദാനം ഫൊക്കാന ഓഡിറ്ററും ഓര്‍മ്മ യുടെ മുന്‍ പ്രസിഡന്റുമായ ചാക്കോ കുര്യന്‍, സ്കൂള്‍ കുട്ടികളായ അന്‍സെല്‍ പയസിനും അക്‌സെല്‍ പയസിനും നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ഈ കുരുന്നു കുട്ടികള്‍ക്ക് ടടഘഇ വരെ പഠിക്കുന്നതിനുള്ള ഓര്‍മ്മയുടെ സ്‌കോളര്‍ഷിപ്പും തദവസരത്തില്‍ പ്രശസ്ത ചലച്ചിത്ര താരം കൈലാസ് നല്‍കുകയുണ്ടായി. നീലം പേരൂര്‍ ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് രജനി ബാബു വിന്റെ അദ്ധ്യക്ഷതയില്‍ പുതിയ വീടിന്റെ അംഗണത്തിലാണ് യോഗം നടന്നത്. ചടങ്ങില്‍ പോള്‍ കറുകപ്പിള്ളി, പ്രിനോ ഉതപ്പാന്‍, ജി ഉണ്ണികൃഷ്ണന്‍, വിശ്വനാഥപിള്ള, എം ടി ചന്ദ്രന്‍, സോണി കളത്തില്‍, ജോസഫ് മാത്യു, വി ജെ അച്ഛന്‍കുഞ്ഞു, സിബി കണ്ണോട്ടുതറ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നൂറു കണക്കിന് നാട്ടുകാര്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.

കേരളം കണ്ട മഹാ പ്രളയത്തെ അതിജീവിക്കുവാന്‍ ഓര്‍മ്മയൊരുക്കിയ കൈത്താങ്ങാണ് നന്മ മരം പദ്ധതി. മാതാപിതാക്കള്‍ നഷ്ടപ്പെട്ട് വല്യമ്മ യുടെ സംരക്ഷണയില്‍ മാത്രം കഴിയുന്ന കുടുംബത്തെയാണ് ഓര്‍മ്മ ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. സഹജീവികളുടെ കഷ്ട്ടപ്പാടുകള്‍ക്കു ഒരല്പം ആശ്വാസം നല്‍കിയ ചാരിതാര്‍ത്ഥത്തിലാണ് ഓര്‍മ്മയെന്നു പ്രസിഡണ്ട് ജിജോ ചിറയില്‍ അറിയിച്ചു.

മഹാപ്രളയത്തിനു ശേഷം കൂടിയ യോഗത്തില്‍ വച്ച് കഴിഞ്ഞ വര്‍ഷത്തെ പ്രസിഡണ്ടു ആന്റണി സാബുവിന്റെ നേതൃത്വത്തില്‍ നന്മ മരം പദ്ധതി ആരംഭിക്കുകയും ബോര്‍ഡ് ഓഫ് കൌണ്‍സില്‍ നേതൃത്വം നല്‍കുന്ന ഉൃ.അഗസ്റ്റിന്‍ ജോസഫില്‍ നിന്ന് ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുകയുണ്ടായി. സോണി കണ്ണോട്ടുതറയാണ് കുട്ടനാട്ടില്‍ നിന്നും ഈ കുടുംബത്തെ കണ്ടെത്തുവാന്‍ ഓര്‍മ്മയെ സഹായിച്ചത്. നല്ലവരായ ഒര്‍ലാണ്ടോയിലെ മലയാളികളുടെ അകമഴിഞ്ഞ സഹായം ഒന്ന് കൊണ്ട് മാത്രമാണ് ഈ പദ്ധതി ദ്രുതഗതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞത്. ഈ പദ്ധതിക്കുവേണ്ടി അമേരിക്കയിലും കേരളത്തിലും സഹകരിച്ച ഏവര്‍ക്കുമുള്ള നന്ദിയും കടപ്പാടും പ്രസിഡണ്ട് ജിജോ ചിറയില്‍ ഈ അവസരത്തില്‍ ഏവരെയും അറിയിച്ചു.

വാര്‍ത്ത: നിബു വെള്ളവന്താനം

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code