Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സിനിമയില്‍ ഇനി ലിപ് ലോക്ക് സീനുകളിലും പുകവലിക്കുന്ന രംഗങ്ങളിലും അഭിനയിക്കില്ല; ഫഹദ് ഫാസില്‍ പറയുന്നു

Picture

നായകനായ ആദ്യ സിനിമയുടെ തകര്‍ച്ചയ്ക്ക് ശേഷം നാളുകള്‍ക്ക് ഇപ്പുറമാണ് തുടര്‍ സൂപ്പര്‍ഹിറ്റുകളോടെ നടന്‍ ഫഹദ് ഫാസിലിന്റെ വരവ്. സമീര്‍ താഹിര്‍ സംവിധാനം ചെയ്ത് ചാപ്പാകുരിശ് എന്ന ചിത്രത്തില്‍ രമ്യാ നമ്പീശനൊപ്പമുള്ള ഫഹദിന്റെ ലിപ് ലോക്ക് സീനുകള്‍ വളരെ ചര്‍ച്ചയാവുകയും വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമയില്‍ ലിപ് ലോക്കും പുകവലിയും താന്‍ ഉപേക്ഷിക്കുകയാണെന്ന് ഫഹദ് വ്യക്തമാക്കി. ഒരു സ്വകാര്യ എഫ് എം റേഡിയോ സ്‌റ്റേഷനു നല്‍കിയ അഭിമുഖത്തിനിടയിലാണ് ഫഹദ് ഇക്കാര്യം വെളിപ്പെടുത്തിയത്

ലിപ്ലോക്ക് രംഗങ്ങള്‍ നിര്‍ത്തുകയാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. അതിനു ഞാന്‍ തുടങ്ങിയെന്നു പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു ഫഹദിന്റെ പ്രതികരണം. ലിപ്ലോക്ക് മാത്രമല്ല, പുകവലിയും താനിനി ചെയ്യുമെന്ന് തോന്നുന്നില്ലെന്നും താരം പറഞ്ഞു.

'ഇതൊന്നും ആരെയും സ്വാധീനിക്കാന്‍ വേണ്ടിയല്ലല്ലോ. ഒരു സിനിമ കണ്ടിട്ട് നാളെ മുതല്‍ നന്നായി ജീവിക്കാമെന്ന് ആരും തീരുമാനിക്കുമെന്ന് തോന്നുന്നില്ല. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യവും കൊടുക്കേണ്ട കാര്യമില്ല. ഒരു സീനില്‍ ഒരു നടന്‍ വിവസ്ത്രനായി വന്നുനില്‍ക്കുന്നുണ്ടെങ്കില്‍ അത് ആ സിനിമയ്ക്കു വേണ്ടിയാണ്. അല്ലാതെ അയാളുടെ ലൈഫിലെ സ്‌റ്റേറ്റ്‌മെന്റ് ആയിട്ടൊന്നുമല്ല.. അവര്‍ വിശ്വസിക്കുന്ന ജോലി ചെയ്യുന്നതു കൊണ്ട് അതിനുള്ള ഗട്ട്‌സ് അവര്‍ക്കുണ്ടാകുന്നതാണ്.. സിനിമയില്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളിലും ശ്രദ്ധിക്കാതെ ആളുകളുടെ ശ്രദ്ധ ഇതിലേക്കാണ് കൂടുതല്‍ പോകുന്നത്. വരത്തനില്‍ പുക വലിക്കുന്ന രംഗത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതിനു ശേഷം ഞാന്‍ അത്തരം രംഗങ്ങള്‍ ചെയ്തിട്ടില്ല.' ഫഹദ് പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code