Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ഫോമായുടെ അനുശോചനവും, കുടുംബങ്ങള്‍ക്ക് സഹായവും.   - (രവിശങ്കര്‍, ഫോമാ ന്യൂസ് ടീം)

Picture

ഡാളസ്: "നിങ്ങള്‍ സുഖമായി ഉറങ്ങിക്കോളൂ, നിങ്ങള്‍ക്കായി ഞങ്ങള്‍ ഇവിടെ കാവലുണ്ട്" നമ്മുടെ പട്ടാളക്കാരുടെ ഈ വാക്കുകള്‍ ഏതൊരു ഇന്ത്യക്കാരന്‍റെയും വിശ്വാസമാണ്. മരണമെന്നത് ക്ഷണിക്കാതെ എത്തുന്ന അഥിതിയാണെന്ന സത്യം തിരിച്ചറിഞ്ഞുകൊണ്ട്, നമ്മളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി കാണാമറയത്തു കൊടും ചൂടും ശൈത്യവും സഹിച്ചു അവര്‍ കാവല്‍ നില്‍ക്കുന്നു. അങ്ങനെ നമുക്ക് വേണ്ടി കാവല്‍ നില്‍ക്കാന്‍ നിയോഗിക്കപ്പെട്ട നാല്പത് സൈനികരാണ് ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികളുടെ കൊടും ക്രൂരതയില്‍ വീരമൃത്യു വരിച്ചത്. അവരുടെ ഭൗതിക ശരീരങ്ങള്‍ പോലും പൂര്‍ണ്ണമായി കാണാന്‍ കഴിയാതെ നിസ്സഹായരായി, വേദനയോടെ നോക്കി നില്‍ക്കുന്ന കുടുംബങ്ങളെ ഹൃദയവേദനയോടെ മാത്രമേ നമുക്ക് നോക്കാന്‍ സാധിക്കൂ. അവരോടൊപ്പം ഈ നിമിഷം മുതല്‍ നമ്മള്‍ ഉണ്ടാവണം, ആ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി ജീവിതത്തിന്‍റെ ദുര്‍ഘടമായ ഈ പാതയില്‍ കൈപിടിച്ചു കൂടെ നടക്കാന്‍ നമുക്ക് കഴിയണം. അതിനായി, വീരമൃത്യു വരിച്ച സൈനികര്‍ക്കായി ഫോമായുടെ നേത്രുത്വത്തില്‍ സൈനിക സഹായധന സമാഹരണം നടത്തുന്നു. ഇതിന്‍റെ അനൗപചാരികമായ ഉദ്ഘാടനം ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ നിര്‍വ്വഹിച്ചു. നിങ്ങളുടെ എളിയ സംഭാവനകള്‍ ദയവായി ഈ ലിങ്കില്‍ കൂടി അയച്ച് സഹായിക്കുക.
https://www.facebook.com/donate/391692994897755/

നമ്മുളുടെ രക്ഷക്കായി നിന്നവര്‍ക്കൊപ്പം നമ്മള്‍ എന്നും ഉണ്ടാവും എന്ന സന്ദേശമാണ് ഫോമാ ഇതിലൂടെ നല്‍കുന്നത്. നമ്മളുടെ ചെറിയ സഹായങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് വലിയ തണലേകും. ഫോമായുടെ നേതൃത്വത്തില്‍ സംഭരിക്കുന്ന തുക വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് മൊത്തമായി കൈമാറുന്നതായിരിക്കും. വേര്‍പാടിന്‍റെ വേദനയനുഭവിക്കുന്ന കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അനുശോചനത്തില്‍ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code