Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ വാര്‍ഷിക ഉത്ഘാടനവും, ഹാന്‍ഡ്ഓവര്‍ സെറിമണിയും നടന്നു

Picture

ന്യൂയോര്‍ക്ക് : ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ 40 )ീ വാര്‍ഷിക ഉത്ഘാടനവും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, പുതിയ കമ്മിറ്റി യുടെ പ്രവര്‍ത്തനോത്കടാനാവും ഹാന്‍ഡിങ് ഓവര്‍ സെറിമണി യും ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ ഫെബ്രുവരി 9 നു പ്രൗഢ സദസിനു മുന്‍പാകെ നടന്നു.

പ്രസിഡന്റ് ശ്രീ. പോള്‍ പി ജോസ് ആത്യക്ഷത വഹിച്ച യോഗത്തില്‍ മലങ്കര കാത്തോലിക് അമേരിക്ക കാനഡ രൂപത അത്യക്ഷന്‍ ഹിസ് എക്‌സലന്‍സി റൈറ്റ്. റെവ. ഡോ. മോറാന്‍. ഫിലിപ്പോസ് മാര്‍ സ്റ്റീഫനോസ് മെത്രാപോലിത്ത ഉത്കാടനവും നിര്‍വഹിച്ചു. ഉത്കാടന വേളയില്‍ നേതാവ് ശിശ്രുഷകനാകണമെന്നും ശ്രിശൂഷകനാകണമെന്നു അതേപോലെ നമ്മള്‍ ആരാണ്, ഈ പ്രസ്ഥാനം എന്താണ്, ഈ പ്രസ്ഥാനത്തിന്‍റെ ലക്ഷ്യം എന്താണന്നറിഞ്ഞു ഇതെന്റെ നേതൃത്വം പ്രവര്‍ത്തിക്കണമെന്നും അഭിവന്ന്യാ പിതാവ് ഓര്മിപ്പിക്കുകയുണ്ടായി. അധ്യക്ഷ പ്രസംഗത്തില്‍ പ്രസിണ്ടന്റ് പോള്‍ പി ജോസ് കഴിഞ്ഞ 40 വര്‍ഷത്തെ പ്രവര്‍ത്തങ്ങളെപ്പറ്റി വിലയിരുത്തുകയും, ഈ പ്രസ്ഥാനത്തിന്റെ പ്രസക്തിയെപ്പറ്റി വിവരിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വീടു നഷ്ട്ടപെട്ടവര്‍ക്കു വീടു വച്ചു നല്‍കി കേരളത്തിലെ പുനരുധാരണ പദ്ധതിയില്‍ ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ പങ്കുചേരുമെന്നും ഉറപ്പുനല്‍കി.

ചീഫ് ഗസ്റ്റ്, മലങ്കര കത്തോലിക് കത്തീഡ്രല്‍ പാരിഷ് വികാര്‍ റെവ. ഫാദര്‍ നോബി അയ്യനേത് അച്ചന്‍ മുഖ്യ പ്രഭാഷണവും, സംഘടനയുടെ പുതിയ ബോര്‍ഡ് ഓഫ് ട്രുസ്ടീ ചെയര്‍മാന്‍റെ അഭാവത്തില്‍ വൈസ് ചെയര്‍മാന്‍ ശ്രീ. ജിന്‍സ്‌മോന്‍ സക്കറിയ സ്ഥാനമൊഴിയുന്ന ചെയര്‍ മാന്‍ ശ്രീ.ജോണ്‍ പോളില്‍ നിന്നും കണക്കും രേഖകളും കൈപറ്റി. ബോര്‍ഡ് ഓഫ് ട്രുസ്ടീ മുന്‍ ചെയര്‍ ശ്രീമതി മേരി ഫിലിപ്പ് പുതിയ ഭരവാഹികളെ പരിചിതപെടുത്തുകയും, ജോയിന്റ് സെക്രട്ടറി ശ്രീ.ജോസ് മലയില്‍ വിശിഷ്ട അതിഥികളെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ബോര്‍ഡ് ഓഫ് ട്രുസ്ടീ വൈസ് ചെയര്‍ മാന്‍ ശ്രീ.ജിന്‍സ്‌മോന്‍ സക്കറിയ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയൂം, മുന്‍ പ്രെസിഡന്റുമാരായ , ശ്രീ. ജോഫ്രിന്‍ ജോസ് ശ്രീ. കെ ജെ ഗ്രിഗറി എന്നിവര്‍ ആശംസയര്‍പ്പിക്കുകയും ചെയ്തു. അസോസിയേഷന്റെ മുന്‍ സെക്‌റട്ടറിയും ഇപ്പോളത്തെ വൈസ്പ്രസിഡന്റുമായ ശ്രീ. ലിജോ ജോണ്‍ സ്വഗതവും, സെക്‌റട്ടറി ശ്രീ. ആന്റോ വര്‍ക്കി നന്ദിയും അര്‍പ്പിച്ചു. ഇന്ത്യ കാത്തോലിക് അസോസിയേഷന്റെ പ്രവര്‍ത്തകരും, വിവിധ അസോസിയേഷന്റെ നേതാക്കളും ഉള്‍പ്പടെ നൂറു കണക്കിനു ആളുകള്‍ പങ്കെടുത്ത യോഗത്തില്‍, എം സി ആയിട്ടു ശ്രീ ജെയ്‌സണ്‍ ജോസെപ്പും, ശ്രീ വിന്‍സെന്റിന്റെ നേതൃത്വത്തിലുള്ള കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും, ശ്രീ. അനുപ്, ശ്രീ. ജെഫ്‌റി തോമസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. ശ്രീ, ലാല്‍ അങ്കമാലിയും ശ്രീ. ശ്രീനിയും ചേര്‍ന്ന് കലാഭവന്‍ മാണിയുടെ നാടന്‍പാട്ടും, നോയല്‍ മണലിലിന്റെ സാക്‌സോഫോണ്‍ സോളോയും, ജിന്‍ടു കൊട്ടാരത്തില്‍, ആമി തോമസ്, റ്റയിലോര്‍ ഉമ്മന്‍ എന്നിവരുടെ ഡാന്‍സും ചേര്‍ന്നു ചടങ്ങിനു കൊഴുപ്പുനല്കി .

ചടങ്ങില്‍വച്ചു സ്ഥാനമൊഴിയുന്ന ചെയര്‍ മാന്‍ ശ്രി.ജോണ്‍ പോള്‍, ശ്രി.ജോഫ്രിന്‍, മെഗാ സ്‌പോണ്‍സര്‍ ശ്രി. ഷാജി ന്യൂയോര്‍ക് എന്നിവര്‍ക്കു മൊമെന്റോ നല്‍കി ആദരിയ്ക്കുകയും, സ്‌പോണ്‌സര്‍മാരായ ജോജി പോപ്പുലര്‍, രജധാനി ഹോട്ടല്‍ ഉടമ ശ്രീ രാജുവിനും, മാനേജര്‍ ശ്രി ഹേമന്യും നന്ദിയര്‍പ്പിക്കുകയും ചെയ്തു. ചടങ്ങിനു മുന്‍ പ്രസിഡന്റ് ശ്രീ ജോണ്‍ കെ. ജോര്‍ജും ട്രെഷറര്‍ ശ്രി. ജോര്‍ജ് കുട്ടിയും ചേര്‍ന്നു മേല്‍നോട്ടം നല്‍കി.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code