ധീര ജവാന്മാര്ക്ക് കേരള അസോസിയേഷന് ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തി.
ഡാളസ് : കേരള അസോസിയേഷന് ഓഫ് ഡാളസിന്റെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു രാജ്യത്തിന്റെ പ്രിയ പ്പെട്ട വീര പോരാളികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി, അഞ്ചു മിനിറ്റ് മൗന പ്രാര്‍ത്ഥന നടത്തിയത്. കൂടാതെ വീര ജവാന്മാരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിലും രാജ്യത്തിന്റെ ഒന്നടക്കമുള്ള നൊമ്പരത്തിലും പങ്ക് ചേരുന്നതായി യോഗ പ്രമേയത്തില്‍ പറയുകയുണ്ടായി.
പ്രസിഡന്റ് റോയ് കൊടുവത്തു, സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍, ICEC പ്രസിഡന്റ് ചെറിയാന് ശൂരനാട്, പീറ്റര്‍ നെറ്റോ, മുന്‍ KAD പ്രസിഡന്റ് ബാബു മാത്യു, പ്രദീപ് നാഗനൂലില്‍, ദീപക് നായര്‍ എന്നിവര്‍ പങ്കെടുക്കുകയുണ്ടായി.
Comments