Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫ്രാന്‍സില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം

Picture

പാരീസ്: ഫ്രാന്‍സിന്റെ വിവിധ സ്ഥലങ്ങളില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്കും, ആശ്രമങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം. ഫെബ്രുവരി മാസം മാത്രം ഏതാണ്ട് പത്തോളം ആക്രമണ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ മെയ്‌സണ്‍ ലാഫിറ്റി പ്രവിശ്യയിലെ വിശുദ്ധ നിക്കോളാസിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലെ സക്രാരി നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. തിരുവോസ്തികള്‍ ഛിന്നിചിതറിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഈ പ്രദേശത്ത് മാത്രം പല ദേവാലയങ്ങള്‍ ഏതാനും ദിവസങ്ങളുടെ ഇടവേളകളില്‍ ആക്രമണത്തിന് വിധേയമായിട്ടുണ്ടെന്ന് പ്രാദേശിക വൈദികന്‍ വെളിപ്പെടുത്തി.

ടാന്‍ എന്ന നഗരത്തിലെ ദേവാലയത്തിന് ഫെബ്രുവരി അഞ്ചാം തീയതി രണ്ടു കൗമാരപ്രായക്കാര്‍ തീ കൊളുത്തിയിരുന്നു. അഗ്‌നിബാധയില്‍ ദേവാലയത്തിന്റെ പകുതി നശിപ്പിക്കപ്പെട്ടു. വര്‍ഷങ്ങളായി ഫ്രാന്‍സില്‍ കത്തോലിക്കാ ദേവാലയങ്ങള്‍ക്കെതിരെ വ്യാപകമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഈ വര്‍ഷവും ആക്രമണ പരമ്പര നടന്നതായി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞവര്‍ഷം ഫ്രാന്‍സിലെ ബ്രിട്ടണി പ്രവിശ്യയില്‍ ദേവാലയത്തിന് തീകൊളുത്താന്‍ ശ്രമിച്ച രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018ല്‍ തന്നെയാണ് 6 ദേവാലയങ്ങളില്‍ മോഷണം നടത്തിയ റൊമാനിയന്‍ അഭയാര്‍ത്ഥി സംഘത്തിനെയും പോലീസ് പിടികൂടിയത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code