ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സ്വപ്ന പദ്ധതിയായ മെക്സിക്കന്‍ മതിലിന് ഫണ്ട് ലഭിക്കാനാണ് ട്രംപിന്റെ ഈ നീക്കം. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മെക്സിക്കന്‍ മതിലിന് ഫണ്ട് അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉറച്ചുനിന്നതോടെയാണ് ട്രംപിന്റെ പുതിയ നീക്കം. പ്രതിപക്ഷത്തിന് പുറമെ റിപ്പബ്ലിക്കന്‍ പ്രതിനിധികളും ട്രംപിന്റെ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപനം അമേരിക്കയില്‍ വന്‍ നിയമ/രാഷ്ട്രീയ യുദ്ധത്തിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അനധികൃത കുടിയേറ്റം തടയുന്നതിനായാണ് അമേരിക്കമെക്സിക്കോ അതിര്‍ത്തിയില്‍ മതില് പണിയാന്‍ ട്രംപ് തീരുമാനിച്ചത്. മതില് നിര്‍മിക്കുമെന്നത് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രധാന വാഗ്ദാനമായിരുന്നു. ലോക വ്യാപക പ്രതിഷേധങ്ങളെയും മറികടന്ന് മതില്‍നിര്‍മ്മാണത്തില്‍ ഉറച്ച് നില്ക്കാന് ട്രംപിന് സാധിച്ചു. മതില് നിര്‍മ്മിക്കാന്‍ 20 ബില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, അമേരിക്കന്‍ സെനറ്റ് 1.6 ബില്യണ്‍ ഡോളര്‍ മാത്രമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
Comments