Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അരിസോണയില്‍ 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന ആരംഭിച്ചു

Picture

ഫീനിക്‌സ് : അരിസോണയിലെ ഇന്റര്‍ നാഷണല്‍ അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനക്ക് തുടക്കമായി ഫെബ്രുവരി 11 തിങ്കളാശ്ച ആരംഭിച്ച പ്രാര്‍ത്ഥന മാര്‍ച്ച് 3 ഞായറാഴ്ച രാവിലത്തെ ആരാധനയോടെ സമാപിക്കും. ഈ വര്‍ഷത്തെ തീം റിവൈവ് മീ ( നിന്‍റെ ജനം നിന്നില്‍ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ? സങ്കീ 85 : 6)

എല്ലാ ദിവസങ്ങളിലും വൈകിട്ട് 7 മണിക്ക് പ്രാര്‍ത്ഥന യോഗങ്ങള്‍ ഉണ്ടായിരിക്കും . ഈ യോഗങ്ങളില്‍ പാസ്റ്റര്‍ ജെഫ് പീറ്റേഴ്‌സണ്‍ , പാസ്റ്റര്‍ ഫെലിക്‌സ് ചിവന്ദിരേ , പാസ്റ്റര്‍ ബാബു മത്തായി തുടങ്ങിയവര്‍ ദൈവവചനം പ്രസംഗിക്കും . ഫെബ്രുവരി 16 ശനിയഴ്ച വൈകിട്ട് 3 മണി മുതല്‍ 5 മണി വരെ യുവജനങള്‍ക്ക് വേണ്ടി സ്‌പെഷ്യല്‍ മീറ്റിംഗ് ക്രമീകരിച്ചിട്ടുണ്ട് . പ്രാര്‍ത്ഥന ആവശ്യങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക ഫോണ്‍ : 480 390 1217 വെബ്‌സൈറ്റ് www.indiachurchaz.org

വാര്‍ത്ത റോയ് മണ്ണൂര്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code