Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പോലിസിന്റെ അന്വേഷണത്തിലെ അനാസ്ഥ: മനുഷ്യാവകാശ കമ്മീഷന്റെ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ അന്വേഷിക്കും

Picture

ആലപ്പുഴ:പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടത്തിയ അന്വേഷണത്തില്‍ ഉണ്ടായ അനാസ്ഥയെ സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗമായ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷിക്കും.

എടത്വായിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ 2018 ജൂണ്‍ 23 ന് നടന്ന അക്രമവും കവര്‍ച്ചയും ബന്ധപെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പോലീസ് സ്വീകരിച്ച നിലപാടിനെതിരെ തലവടി ബെറാഖാ ഭവനില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള സമര്‍പ്പിച്ച ഹര്‍ജിയിമേലുള്ള രേഖകള്‍ പരിശോധിച്ചാണ് മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് പി.മോഹനദാസ് ഉത്തരവിട്ടത്.
രണ്ട് തവണ നോട്ടീസ് അയച്ചിട്ടും എടത്വാ എസ്.ഐ:കെ.ജി രതീഷ്, ഷൈലകുമാര്‍ എന്നിവര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയിലൂടെ കമ്മീഷന്‍ ഇവര്‍ക്ക് സമന്‍സ് നല്കിയിരുന്നു.എടത്വാ എസ്.ഐ ആയിരുന്ന രതീഷ് കെ.ജി , ഷൈലകുമാര്‍ എന്നിവര്‍ ഹാജരായി ആണ് ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി തയ്യാറാക്കിയ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്. പ്രതിയെ രക്ഷിക്കുന്ന നിലയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെയാണ് ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള വ്യക്തമായ രേഖകള്‍ സമര്‍പ്പിച്ചത്.പോലീസ് ഗുരുതരമായ വീഴ്ച വരുത്തിയതായി കമ്മീഷന്‍ വിലയിരുത്തി.

''അന്വേഷണം പൂര്‍ത്തിയായെന്നും അന്തിമ റിപ്പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിച്ചെന്നും വാദി അന്വേഷണവുമായി സഹകരിക്കുന്നില്ലയെന്നും " നവംബര്‍ 26 ന് എടത്വാ പോലീസ് ഹൈക്കോടതിയില്‍ സത്യാവാങ്ങ്മൂലം നല്‍കി. എന്നാല്‍ ''യാതൊരു വിധ അന്തിമ റിപ്പോര്‍ട്ടോ മറ്റ് ഏതെങ്കിലും നിലയില്‍ ഉളള റിപ്പോര്‍ട്ടുകളോ പോലീസ് സമര്‍പ്പിച്ചിട്ടില്ലെന്ന് ''
അമ്പലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും നവംബര്‍ 29 ന് ലഭിച്ച വിവരവകാശ രേഖ വ്യക്തമാക്കുന്നു.

അക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എടത്വാ പോലീസില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടും നാളിത് വരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. തലവടി കുന്തിരിക്കല്‍ വാലയില്‍ വി.സി.ചാണ്ടി (ബേബികുട്ടി) യുടെ അക്രമത്തിന് ഇരയായ വിധവയായ സ്ഥാപനത്തിലെ ജീവനക്കാരി ജൂണ്‍ 27 ന് എടത്വാ പോലിസില്‍ പരാതി നല്കിയിട്ടും നാളിത് വരെ എടത്വാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയോ സംസ്ഥാന വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടും നാളിത് വരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിബന്ധനകള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന ആര്‍.ബി.ഐ പറയുന്ന നിബന്ധനകള്‍ പാലിക്കണമെന്ന് ആവശ്യപെട്ട് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഡോ.ജി.സാമുവേല്‍ നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ആര്‍.ബി.ഐ ഡയറക്ടര്‍ ഉള്‍പെടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പ്രധാന 12 ബാങ്കുകളുടെ റീജണല്‍ മാനേജര്‍മാര്‍ ഉള്‍പെടെയുള്ളവര്‍ക്ക് നോട്ടീസ് അയക്കാനും മാര്‍ച്ച് 18 ന് മാവേലിക്കരയില്‍ നടക്കുന്ന സിറ്റിങ്ങില്‍ ഹാജരാകാനും ഉത്തരവിട്ടു.റോഡിന്റെ ഇരുവശങ്ങളില്‍ അനധികൃതമായി ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത് പ്രവര്‍ത്തികുന്ന താത്ക്കാലിക തട്ടുകടകള്‍ നിരോധിക്കണമെന്ന് ആവശ്യപെട്ട്
ഡോ.ജി.സാമുവേല്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജിയും ഫയലില്‍ സ്വീകരിച്ചു.

ഹര്‍ത്താന്‍ ദിനത്തില്‍ ബാങ്ക് ഉദ്യോഗസ്ഥനായ തന്റെ ഭര്‍ത്താവിനെ പോലീസ് ക്രൂരമായി മര്‍ദ്ധിച്ച സംഭവവുമായി ബന്ധപ്പെട്ട് കാര്‍ത്തികപ്പള്ളി കുമാരപുരം താമലായ്ക്കല്‍ തെക്കുംമുറിയില്‍ അശ്വതി സമര്‍പ്പിച്ച പരാതിയില്‍ തെളിവെളിപ്പു നടത്തി.ഹരിപ്പാട് എസ്.ഐ ആയിരുന്ന രതീഷ് കെ ജി ,സി.ഐ : ടി. മനോജ് ഉള്‍പെടെ 6 പോലീസ് ഉദ്യോഗസ്ഥര്‍ കമ്മീഷന്റെ മുമ്പില്‍ ഹാജരായി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code