Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാമിലി കോണ്‍ഫറന്‍സ് ടീം അംഗങ്ങള്‍ ആല്‍ബനി സെന്റ് പോള്‍സ് ഇടവക സന്ദര്‍ശിച്ചു   - രാജന്‍ വാഴപ്പള്ളില്‍

Picture

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സ് പ്രതിനിധി സംഘം ആല്‍ബനി സെന്റ് പോള്‍സ് ഇടവക സന്ദര്‍ശിച്ചു. ഫെബ്രുവരി 3 ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. അലക്‌സ് ജോയി ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. ഏറിയാ കോ ഓര്‍ഡിനേറ്റര്‍ ടീം അംഗങ്ങളെ പരിചയപ്പെടുത്തി.

സോഷ്യല്‍ മീഡിയാ കോ ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ പെരുമാള്‍ കോണ്‍ഫറന്‍സിനെ കുറിച്ചുള്ള ആമുഖ വിവരണം നല്‍കി. ബിസിനസ്സ് മാനേജര്‍ സണ്ണി വര്‍ഗീസ് റജിസ്‌ട്രേഷനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സംസാരിച്ചു. ഫാ. അലക്‌സ് ജോയിയും സണ്ണി വര്‍ഗീസും ചേര്‍ന്ന് റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നിര്‍വ്വഹിച്ചു.

ബിസിനസ് മാനേജര്‍ സണ്ണി വര്‍ഗീസ്, സോഷ്യല്‍ മീഡിയാ കോ ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ പെരുമാള്‍, അപ് സ്‌റ്റേറ്റ് ഏറിയാ കോ ഓര്‍ഡിനേറ്റര്‍ എയ്ന്‍സ് ചാക്കോ, മാത്യു സാമുവേല്‍ (കോ ഓര്‍ഡിനേറ്റര്‍ സെന്റ് പോള്‍സ് ആല്‍ബനി) ക്രിസ് സാം (സെന്റ് മേരീസ് ലിന്‍ടണ്‍) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇടവകയില്‍ നിന്നും 6 പേര്‍ റജിസ്റ്റര്‍ ചെയ്യുകയും ഇടവകയുടെ പരസ്യം സുവനീറിലേക്ക് നല്‍കുകയും ചെയ്തു. 9 അംഗങ്ങള്‍ സുവനീറിലേക്ക് പരസ്യം നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code