Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ധര്‍മ്മ സംവാദ പരമ്പര അമേരിക്കയില്‍   - അജീഷ് നായര്‍

Picture

കുളത്തൂര്‍ അദ്വൈദാശ്രമം മഠാതിപതിയും ശബരിമല കര്‍മ്മസമിതിയുടെ സാരഥിയും ആയ ശ്രീമത് ചിദാനന്ദ പുരി സ്വാമികളുടെ ധര്‍മ്മ സംവാദ പരമ്പര അമേരിക്കയിലെ പത്തോളം നഗരങ്ങളില്‍ നടന്നുവരുന്നു.വിവിധ മലയാളീ ഹൈന്ദവ സംഘടനകള്‍ സംഘടിപ്പിക്കുന്ന ധര്‍മ്മ സംവാദങ്ങള്‍ക്ക് പുറമെ വേദാന്ദസൊസൈറ്റി അമേരിക്ക , ഹിന്ദു യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്ക , ഗൂഗിള്‍ അമേരിക്ക, ഹിന്ദു സേവാസംഘം ഡടഅ എന്നിവരുടെ വേദികളിലും സ്വാമിജി സംസാരിച്ചു വരുന്നു.

അമേരിക്കയുടെ തെക്ക്പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ഫ്‌ലോറിഡ, ടെക്‌സാസ്, അരിസോണ, കാലിഫോര്‍ണിയ എന്നീ പ്രദേശങ്ങളില്‍ ആവേശോജ്വലവും ആത്മീയവുമായ സ്വികരണമാണ് സ്വാമിജി ഏറ്റുവാങ്ങുന്നത് . ജനപങ്കാളിത്തം കൊണ്ട് ശ്രധേയമാണ് സ്വാമിജിയുടെ എല്ലാ പ്രഭാഷണ പരിപാടികളും.

ഫെബ്രുവരി 17 ആം തീയതി ഞായറാഴ്ച ന്യൂയോര്‍ക് നഗരത്തിലെ ഗ്ലെന്‍ ഓക്‌സ് സ്കൂളില്‍ വെച്ച് നടത്തുന്ന ധര്‍മ്മസംവാദത്തോട് അമേരിക്കയിലെ ഈ പരമ്പരക്ക് പരിസമാപ്തിആകും . ഞായറാഴ്ച രാവിലെ ഒന്‍പതു മണിമുതല്‍ വിവിധ ആത്മീയ വിഷയങ്ങളില്‍ സ്വാമിജി പ്രഭാഷണങ്ങള്‍ നടത്തും.ഗ്രേറ്റര്‍ ന്യൂ യോര്‍ക്കിലെയും വാഷിങ്ങ്ടണ്‍ ഡി സി യിലെയും ഇരുപത്തിഞ്ചോളം മലയാളീ ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ നടത്തപെടുന്ന പൊതുസമ്മേളനത്തോട് ന്യൂ യോര്‍ക്കിലുള്ള ധര്‍മ്മസംവാദം പരിസമാപ്തിയിലെത്തിച്ചേരും.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code