Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ അനുശോചന യോഗം ഫെബ്രുവരി 15നു ചിക്കാഗോയില്‍

Picture

ചിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ്ബിന്റെയും ചിക്കാഗോ പൗരാവലിയുടെയും നേതൃത്വത്തില്‍ ഫെബ്രുവരി 15നു ചിക്കാഗോ യില്‍ വെച്ച് ജോയ് ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ അനുശോചന സമ്മേളനം നടത്തുന്നതാണ്. വ്യാഴാഴ്ച വൈകുന്നേരം 4 മുതല്‍ 9 വരെയാണ് പൊതുദര്‍ശനം. വെള്ളിയാഴ്ച രാവിലെ 9:30ന് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. അന്നേ ദിവസം വൈകുന്നേരം 7 മണിക്കാണ് അനുശോചന യോഗം ചേരുന്നത്.

വളരെ ബൃഹത്തായൊരു സുഹൃദ്‌വലയത്തിനുടമയായ ജോയ് ചെമ്മാച്ചേലിന്റെ ആകസ്മിക വിയോഗം അദ്ദേഹത്തെ അറിയുന്നവരില്‍ വല്ലാത്തൊരു നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെക്കുന്നതിനും ദുഃഖത്തില്‍ പങ്കാളികളാവുന്നതിനും എല്ലാ സുഹൃത്തുക്കളെയും ഈ യോഗത്തിലേക്ക് ക്ഷണിക്കുന്നു.

സ്ഥലം: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളി, 7800 വെസ്റ്റ് ലയണ്‍സ് സ്ട്രീറ്റ്, മോര്‍ട്ടന്‍ ഗ്രോവ്, ഇല്ലിനോയി 60053 (St. Mary's Knanaya Catholic Church, 7800 W. Lyons tSreet, Morton Grove, IL 60053). സമയം: ഫെബ്രുവരി 15 വെള്ളിയാഴ്ച 7:00 PM

ഇന്ത്യ പ്രസ് ക്ലബ് നാഷണല്‍ പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, അനിയന്‍ ജോര്‍ജ് (ഫോമാ), പ്രസ് ക്ലബ് ചിക്കാഗോ ചാപ്റ്റര്‍ ഭാരവാഹികള്‍, വിവിധ സാമൂഹ്യ സാംസ്കാരിക മത സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു കിഴക്കേക്കൂറ്റ് (7732559777), പ്രസന്നന്‍ പിള്ള (6309352990), ബിജു സക്കറിയ (8476306462), ജോസ് കണിയാലി (6307287956), പീറ്റര്‍ കുളങ്ങര (8479514476).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code