Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാമിലി കോണ്‍ഫറന്‍സ്: കുറഞ്ഞ നിരക്കിലുള്ള രജിസ്‌ട്രേഷന്‍ ഫെബ്രുവരി 15-ന് അവസാനിക്കും   - രാജന്‍ വാഴപ്പള്ളില്‍

Picture

വാഷിംഗ്ടണ്‍ ഡിസി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് 2019ലെ സൗജന്യനിരക്കിലുള്ള രജിസ്‌ട്രേഷന്‍ ഫെബ്രുവരി 15ന് അവസാനിക്കുമെന്ന് കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു.

ഫെബ്രുവരി മൂന്നിന് ഞായറാഴ്ച ടീം അംഗങ്ങള്‍ ഡെല്‍വയര്‍വാലി ഡ്വിക്‌സണ്‍ഹില്‍ സെന്‍റ് ജോണ്‍സ് ഇടവക സന്ദര്‍ശിച്ചു. വി. കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. കുരിയാക്കോസ് വര്‍ഗീസ്, ട്രസ്റ്റി അലക്‌സാണ്ടര്‍ ജോയ്, സെക്രട്ടറി ടോം ചാക്കോ എന്നിവര്‍ ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. ഫാ. കുരിയാക്കോസ് വര്‍ഗീസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തി.

സഭാ മാനേജിംഗ് കമ്മിറ്റിയംഗം ജോ ഏബ്രഹാം ഇടവകാംഗങ്ങളെ കോണ്‍ഫറന്‍സിലേക്ക് സ്വാഗതം ചെയ്തു. റീനാ സൂസന്‍ മാത്യൂസ് രജിസ്‌ട്രേഷനെക്കുറിച്ചും നേരത്തെ രജിസ്റ്റര്‍ ചെയ്താല്‍ ലഭിക്കാവുന്ന ഇടവിനെക്കുറിച്ച് സംസാരിച്ചു. സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ് സുവനീറിനെക്കുറിച്ചും പരസ്യങ്ങളുടെ നിരക്കിനെക്കുറിച്ചും വിവരണം നല്‍കി. സഭാ മാനേജിംഗ് കമ്മിറ്റിയംഗം ജോ ഏബ്രഹാം, സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ്, സുവനീര്‍ എഡിറ്റോറിയല്‍ ബോര്‍ഡംഗം റീന സൂസന്‍ മാത്യൂസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. For online Registration www.fyconf.org

കൂടുതല്‍ വിവരങ്ങള്‍ക്ക് :കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് 718 608 5583, ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ 201 321 0045, ട്രഷറര്‍ മാത്യു വര്‍ഗീസ് 631 891 8184

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code