ന്യൂജേഴ്സി: കഴിഞ്ഞ ദിവസം കാണാതായ 23 മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹം വീടിനു പുറത്തുള്ള യാര്‍ഡില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ടു കുട്ടിയുടെ മാതാവ് നക്കിറ ഗ്രൈനറിനെ (24) അറസ്റ്റ് ചെയ്തതായി ബ്രിഡജറ്റണ് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയതായി മാതാവ് പോലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നക്കിറയുടെ വീടിനു പുറത്തുള്ള യാര്‍ഡില്‍ നിന്നു പോലീസ് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയെ അപകടപ്പെടുത്തല്‍, ശരീരം മറവു ചെയ്യല്‍, തെളിവുകള്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി മാതാവിനെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിനു പോലീസ് കേസെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടു പോയതായി വിവരം ലഭിച്ചതെിന തുടര്‍ന്ന് വ്യാപകമായ തിരച്ചില്‍ നടത്തിയിലുന്നതായി കംബര്‍ലാന്റ് കൗണ്ടി പ്രോസിക്യൂട്ടേഴ്സ് ഓഫിസ് അറിയിച്ചു.
അറസ്റ്റ് ചെയ്ത പ്രതിയെ കംബര്‍ലാന്റ് കൗണ്ടി ജയിലിലേക്കയച്ചു. പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കേസില്‍ ഇതുവരെ മറ്റാരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Comments