Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രാഷ്ട്രീയത്തിലേക്കില്ല; അഭിനയമാണ് തന്റെ മേഖലയെന്ന് മുഖ്യമന്ത്രി പങ്കെടുത്ത വേദിയില്‍ മോഹന്‍ലാല്‍

Picture

കോട്ടയം: രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവര്‍ത്തിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം ദേവി പങ്കിട്ടുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം. തനിക്ക് അഭിനയം മാത്രമേ അറിയൂ. രാഷ്ട്രീയത്തിലേക്കില്ല. കഴിഞ്ഞ 40 വര്‍ഷമായി അഭിനയരംഗത്തുണ്ട്. ഇക്കാലമത്രയും അഭിനയത്തെ മാത്രമാണ് ഉപാസിച്ചതെന്നും സി.പി.എം വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞു.

മുഖ്യമന്ത്രിയുമായി ഒന്നര മണിക്കൂറോളം മോഹന്‍ലാല്‍ വേദി പങ്കിട്ടു. ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് മോഹന്‍ലാല്‍. തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത്. മറ്റ് രാഷ്ട്രീയ വിഷയങ്ങള്‍ മോഹന്‍ലാല്‍ പരാമര്‍ശിച്ചില്ല.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ക്കിടെ ഇത് ആദ്യമായാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടുന്നത്. കേന്ദ്രസര്‍ക്കാരിനെയും ആര്‍.എസ്.എസിനെയും ബി.ജെ.പിയേയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code