തിരുവനന്തപുരം: വികസന പദ്ധതികള്‍ വരുമ്പോള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതു നാടിനെ ബാധിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ ആദ്യ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യാന്തര നിലവാരമുള്ള ഗവേഷണ–ചികിത്സാ കേന്ദ്രമാക്കി ഐഎവിയെ മാറ്റും.
രാജ്യാന്തര വൈറോളജി വിദഗ്ധരും മലയാളികളുമായ ഡോ.എം വി പിള്ളയും ഡോ.എം.ജി.ശാര്‍ങ്ധരനും ഈ കേന്ദ്രത്തിനായി യത്നിച്ചപ്പോള്‍ പലരും ദോഷൈകദൃക്കായി. ഇവര്‍ക്കെന്താണു കാര്യമെന്നായിരുന്നു ചോദ്യം. തിരക്കേറിയ ജോലികള്‍ക്കിടയിലും നാടിനോടുള്ള പ്രതിബദ്ധത മാത്രമാണ് അവരെ ഇതിനായി പ്രേരിപ്പിച്ചത്. ഉദ്യോഗസ്ഥര്‍ ഒരു തരത്തിലും ഈ പദ്ധതിക്ക് എതിരായി നിന്നിട്ടില്ല. അങ്ങനെ ഉണ്ടായാല്‍ തന്നെ അവയെ മറികടക്കാനാണല്ലോ സര്‍ക്കാരും മന്ത്രിസഭയുമുള്ളതെന്നും അദ്ദേഹം പറഞ്ഞു
Comments