Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രണയസാഫല്യം (ജോണ്‍ ഇളമത)

Picture

ഇതെന്‍റയും എന്‍െറ വല്യപ്പൂപ്പന്‍െറ ആശ്രിതനായിരുന്ന ശ്രീമാന്‍ മീശപാപ്പിച്ചേട്ടന്‍ പറഞ്ഞ കഥയാണ്.വല്യപ്പൂപ്പന്‍ മരിച്ച് പാപ്പിചേട്ടന്‍,എന്‍െറ അപ്പന്‍റയും കൃഷിക്കാരനായി.പാപ്പിച്ചേട്ടന്‍റ ഭാര്യ എന്നേ മരിച്ചിരുന്നു.ഞാന്‍ ടീനേജറായിരുന്ന അക്കാലത്ത് എസ്.എസ്.എല്‍സിപാസായി പ്രീഡിഗ്രിക്ക്‌ചേരാന്‍ തയ്യാറായിരുന്ന കാലം.മുഖക്കുരു വന്ന് പ്രേമം തരുപിടിപ്പിക്കുന്നപ്രായം.

അക്കാലത്ത് ഞാനും പാപ്പിച്ചേട്ടനും കണ്ണെത്താദൂരത്തെ പുഞ്ചപ്പാടത്തിന്‍െറ നടുക്ക് കൊയ്ത്തുകഴിഞ്ഞ്,മെതികഴിഞ്ഞ,് പൊലിക്ക് (പതിരുപിടിക്കും മുമ്പുള്ള നെല്ല്) പുഞ്ചയില്‍ കാവല്‍കാത്തുകിടന്ന കാലത്ത്,പ്രേമത്തെ ഒക്കെ സ്വപ്നം കണ്ടുകഴിഞ്ഞ കാലത്ത്,അല്പം അശ്ശീലമൊക്കെ പറഞ്ഞ് എന്നെ രസിപ്പിച്ചിരുന്ന എണ്‍പതിനടുത്ത മൂപ്പിലാനായിരുന്നു പാപ്പിചേട്ടന്‍!

പാപ്പിചേട്ടനെപ്പറ്റി പറഞ്ഞാ,വെള്ളിക്കിരിടം വെച്ചപോലെ തലനിറയെ മുടി പുറക്കോട്ട്പറ്റെ ചീകിവെക്കും.അന്തിക്ക് ഷാപ്പിപോയി രണ്ടുകുപ്പി മൂത്തതെങ്ങുംകള്ളു വിടും.അതുകഴിഞ്ഞ്മുറുക്കിചുവപ്പിച്ചുവരും.അപ്പോള്‍ പാപ്പിച്ചേട്ടനെ കാണാന്‍ പ്രത്യേകചന്തം,ഒന്നുകറങ്ങി മിനുങ്ങി! അപ്പോള്‍ ഷാപ്പിലെ കള്ളരിച്ചു കുടിക്കാന്‍ പാകത്തില്‍ വെട്ടി നിര്‍ത്തിയിരിക്കുന്ന കുറ്റിച്ചൂലുപോലെയുള്ള തൂവെള്ള കുറ്റിമീശയുടെ അരിക് വരച്ചു വെച്ചമാതിരി കുങ്കുമരേഖ! അത് കാണുബോള്‍ വലിയ ചുവപ്പു കരയുള്ള വെള്ള ഡമ്പിള്‍വേഷ്ടി പോലെ അത് എന്‍െറ മനസില്‍ നിറയും.

കള്ളുകുടികഴിഞ്ഞ് പാപ്പിച്ചേട്ടന്‍ ചൂട്ടും മിന്നിച്ചു കിടക്കാന്‍വരും.പുഞ്ചപ്പാടത്തിന്‍െറ നടക്ക് മരുഭൂമിയിലെ മരുപ്പച്ച പോലാണ് മെതിക്കളം! (പനമ്പു പന്തലിട്ട്കറ്റമെതിക്കുന്ന കളം).അതോടെ ചേര്‍ന്ന്് ചെറുമാടം! ,(വിശ്രമിക്കാനും, ഉണ്ണാനും ഉറങ്ങാനുമുള്ള
നാലുകാലുകളില്‍ പൊങ്ങി നില്‍ക്കന്ന ഏറുമാടം.)പാപ്പിചേട്ടന്‍,മാടത്തിന്‍ ചോട്ടില്‍ പനമ്പായില്‍കിടക്കും.ഞാന്‍ മാടത്തില്‍ തലയിണ വെച്ച് തഴപ്പായില്‍ കിടക്കും.തണുപ്പുള്ള നിലാവുള്ളരാത്രില്‍ ഇടക്കിടെ തറാവുകളുടെ കരച്ചില്‍, പുഞ്ചയുടെ അടുത്തുള്ള തോട്ടില്‍ ചെറുവള്ളങ്ങളില്‍ അവയെതെളിച്ചുകൊണ്ടുപോകുന്ന താറാവുകാരുടെ പുളിച്ച തെറികള്‍ ഇടക്കിടെ കേള്‍ക്കാം,അകലെഗ്രാമത്തിലെ കൊടിച്ചിപ്പട്ടികളുടെ ഓരിയാന്‍ ഇടീലും.പിന്നെ വിജനതയില്‍ അങ്ങങ്ങു ദൂരെഒറ്റതെങ്ങുള്ള ഒരു വസൂരികുന്നുണ്ട്.പണ്ട് വസൂരിവന്നവരെ ജീവനോടയും, കൂട്ടമായി കുഴിച്ചിട്ട സ്ഥലമാണന്നാണ് പഴമക്കാരുടെ പറച്ചില്‍.ആ ഭാഗത്ത് കറ്റയും, നെല്ലും കയറ്റി പോകുന്ന പലപണിക്കാരും വള്ളത്തില്‍ ബോധംകെട്ട് വീണിട്ടൊണ്ടെന്നാണ് കേള്‍വി! പക്ഷേമീശപാപ്പിച്ചേട്ടനാണ് എന്‍െറധൈര്യം! ,ഒരുയക്ഷിയും,ഗന്ധര്‍വനും പാപ്പിച്ചേട്ടന്‍െറ അടുത്തുവരില്ല. പാക്കുവെട്ടുന്നവലിയപേനാക്കത്തി മൂപ്പിലാന്‍െറ മടിയിലെപ്പഴുമൊണ്ട്,അതുകൊണ്ട് യക്ഷിയും,ഗന്ധര്‍വ്‌നനും അടുക്കില്ല.

അങ്ങനെ പേടിയുള്ള രാത്രികളില്‍ പാപ്പിച്ചേട്ടന്‍ എന്നെ ഉത്തേജിപ്പിക്കാന്‍അശ്ശീലകഥകള്‍ പറയും,ഞങ്ങടെ ഗ്രാമത്തിലെ "കൂത്തിച്ചി'കളുടെ കഥ! അങ്ങനെ ഒരവസരത്തില്‍ഞാന്‍ പാപ്പിച്ചേട്ടനോട് അദ്ദേഹത്തിന്‍െറ കാലത്തെ ''ശൈശവ വിവാഹത്തിന്‍െറ കഥ ചോദിച്ചു.

ഒരാവേശത്തോടെ പാപ്പിചേട്ടന്‍ സ്വന്തം കഥ പറയാനാരംഭിച്ചു-അക്കാലമങ്ങനാരുന്നു.അവള്‍ക്കൊന്നുമറിയത്തില്ലാരുന്നു.അവള് കച്ചതോര്‍ത്തുമുടുത്ത് തലപ്പന്ത് കളിചോണ്ടിരുന്നപ്പഴാ ഞാം പോയി പെണ്ണുകണ്ടെ.അവക്ക്പ്രായംപന്ത്രണ്ട്,എനിക്ക്പതിനാറും! അക്കാലത്ത് പെണ്ണുകെട്ടിയാ,പെണ്ണ് തരണ്ടുംവരെ (ഉല്പ്പാദനശേഷി) അമ്മായിഅമ്മേടെകസ്റ്റടീ തന്നെ.ഒന്നും പറേണ്ട എന്‍െറ കുഞ്ഞേ, ഒരിക്കെ ഉച്ചക്ക് അമ്മ ചോറുവെളമ്പി തന്നിട്ട്എന്‍െറ പെണ്ണ് പുളിശ്ശരിം കൊണ്ട് നാണിച്ചു വന്നു മോരാഴിച്ചുതന്നു. ഓക്കര്‍ണം! ഞാനവളെ കെട്ടീട്ട്മൂന്നാണ്ടായി.അവള് കണ്ണുവെട്ടത്തുവരത്തില്ല,അമ്മേടെ ഓത്താ! പ്രായം തെകയാത്തപെണ്ണല്ലിയോ.എന്തായാലും അന്നു അവളെ കണ്ടപ്പം എനിക്ക് കുളിരുകോരി.''മാമ്പഴം പഴുക്കുമ്പോകാക്കക്ക് വായിപുണ്ണാന്നു'' പറഞ്ഞമട്ടി.എപ്പഴൊക്കെയോ മിന്നായം പോലൊന്നു കാണും. പശൂന്‌തൊഴുത്തി കാടികൊടുക്കുമ്പഴോ,അല്ലേ കണറ്റുകരേ കുനിഞ്ഞിരുന്ന്് കലംകഴുകുമ്പേഴോ! അടുക്കളേലോട്ട് ചെല്ലുകേ വേണ്ടാ, അമ്മ തൊടങ്ങും”-ആണുങ്ങക്ക് എന്താന്നാ അടുക്കളേ കാര്യേന്നും പറഞ്ഞ്.ഇപ്പോദൈവം നേരിട്ടിറങ്ങി തന്ന നല്ല അവസരം!

എന്തിനു പറയട്ടെ അവളൊറ്റക്ക്.വീണുകിട്ടിയ അവസരം ഉപയോഗിച്ചു,അവടെചെവിക്കടുത്ത് രഹസ്യം പഞ്ഞു”-
ഇന്നു രാത്രി അമ്മ ഒറങ്ങുമ്പം പറമ്പിലെ ശര്‍ക്കശ്ശി മാവിന്‍െറ ചോട്ടിവരണം.അവളമ്മേടെ മുറീലാ ഒറങ്ങുന്നെ .അതുകൊണ്ടാ അങ്ങനെ പറഞ്ഞത്.അവള് കേട്ടതു പാതി കേക്കാത്ത പാതി നാണിച്ച് എനിക്കൊരു പുഞ്ചിരി സമ്മാനിച്ചിിട്ട് വാണംവിട്ടപേലെ അടുക്കളേലോട്ടോടി.എന്‍െറ മനസില്‍ ഒരു വലിയ ഒരു പ്രണയശില്പ്പം, കോട്ടകെട്ടി. പടര്‍ന്നുപലിച്ച ശര്‍ക്കരേശ്ശി മാവിന്‍റ ഇരുട്ടുമറയില്‍ ഇന്നന്‍െറ ആദ്യരാത്രി,മധുവിധു! അമ്മപോയി പണിനോക്കട്ടെ, ഇനിയെപ്പഴാ ഒരു അനുവാദം,എന്തോരെടപാടാ! പെണ്ണ് പൂത്തുലഞ്ഞു നിക്കുന്നു,മധുവും,തേനും തുളമ്പില്‍ എന്നിട്ടൊ,എന്‍െറ ആകാംഷ പൊട്ടി,പാപ്പിച്ചേട്ടന്‍െറ മധുവിധു ആണേലും!

ഞാം ധൃതികൂട്ടി”-
പറ പാപ്പിച്ചേട്ട, എന്നിട്ട്!
ഒന്നും പറയെണ്ടെന്‍റ കുഞ്ഞേ,എല്ലാം കഴിഞ്ഞ് ഞാനവടെ മൊഖത്ത് ടോര്‍ച്ച് ലൈറ്റടിച്ച്
നോക്കീപ്പം ഞെട്ടിപ്പോയി!
ഞാന്‍ ജിജ്ഞാസയോടെ എടക്ക് കേറി ചോദിച്ചു”-
അപ്പോ പാപ്പിച്ചേട്ടന്‍ കെട്ടിയ, പാപ്പിച്ചേട്ടന്‍െറ പെണ്ണല്ലാരുന്നോ!
പാപ്പി;േറ;ട്ടന്‍,കുടഞ്ഞിട്ടൊന്ന് ചിരിച്ചിട്ടു പറഞ്ഞു”-
അയ്യോ! അതൊരു ഭാഗ്യക്കുറി ആരുന്നു,ഞങ്ങടെ വീട്ടി വേലക്കു നിന്നിരുന്ന
വേലക്കാരി പെണ്ണ്,പാറു!
പാപ്പിച്ചേട്ടന്‍ സന്തോഷിമിരത്തില്‍ കൂട്ടിച്ചേര്‍ത്തു”-
പിന്നെ ഞെട്ടലു വാണംവിട്ടപേലെ പറന്നുപോയി.അപ്പോ
ഞാനൊരു മൂളിപ്പാട്ടു പാടി,രണ്ടുപേരും കസറ്റ്ടീ!,''ഭാര്യ നേരെയും,വേലക്കാരി പാറു വളഞ്ഞവഴീലും''!!

Picture2Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code