Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തില്‍ കലശപൂജക്കുള്ള ഒരുക്കങ്ങളായി

Picture

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ദേവപ്രശ്‌ന പരിഹാര പൂര്‍ത്തികരണകലശം അവസാന ഘട്ടത്തിലേക്ക്..
ഏഴാം ദിവസമായ ഫെബ്രുവരി 9 ശനിയാഴ്ച രാവിലെ3 മണിക്ക് ക്ഷേത്രത്തിന് മുമ്പില്‍ നിര്‍മ്മിച്ച കലശ മണ്ഡപത്തില്‍ മണ്ഡപ സംസ്കാര ചടങ്ങുകളോടെ ക്രിയകള്‍ ആരംഭിക്കും, അതിനു ശേഷം ഗണ പതിഹോമം, അഗ്‌നി ജനനം, തത്വ കലശപൂജ, ഹോമം, കുംദേശകര്‍ക്കരിപൂജ, മഹാബ്രഹ്മകലശപൂജ എന്നിവ നടക്കും, വൈകിട്ട് സഹസ്രകലശം വിഹരിച്ചു കൊണ്ടുള്ള അധിവാസ ഹോമം, കലശാധിവാസം, എന്നിവ നടക്കും, കര്‍മ്മങ്ങള്‍ക്ക് ക്ഷേത്ര തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, വേഴപറമ്പന്‍ വാസുദേവന്‍ നമ്പൂതിരി പാട്, വേഴപറമ്പന്‍ കൃഷ്ണന്‍ നമ്പുതിരി പാട്, എളവള്ളി പുലിയന്നൂര്‍ ജയന്തന്‍ നമ്പൂതിരി പാട്, വേഴപറമ്പന്‍ പരമേശ്വരന്‍ നമ്പൂതിരി പാട്, കിഴക്കിനിയടത്ത് മേക്കാട് നാരായണന്‍ നമ്പുതിരി എന്നിവരുടെ നേത്യത്വത്തിലുള്ള ശ്രേഷ്ട പുരോഹിതര്‍ ചടങ്ങുകള്‍ക്ക് നേത്യത്വം നല്‍കും.. നാളെയും മറ്റന്നാളും ഭക്തജനങ്ങള്‍ക്ക് നിയന്ത്രണത്തോടു കൂടിയ ദര്‍ശന സൗകര്യം ഉണ്ടാകും.

മിസോറാം ഗവര്‍ണര്‍ ശ്രീ.കുമ്മനം രാജശേഖരന്‍ ഫെബ്രുവരി 9 ശനി വൈകിട്ട് 6 മണിക്ക് ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ എത്തുന്നു. തുടര്‍ന്ന് ദേവപ്രശ്‌ന പരിഹാര പൂര്‍ത്തികരണ കലശത്തോടനുബന്ധിച്ച് നവീകരണ ശ്രീ കോവില്‍ സമര്‍പ്പണം പാത്ര കുള സമര്‍പ്പണം , യക്ഷി പന തറ എന്നീവയുടെ ശിലാഫലകം അനാച്ചാ ദനം നടത്തും.

ദേവപ്രശ്‌ന പരിഹാര പൂര്‍ത്തികരണകലശം അവസാന ദിവസമായ മറ്റന്നാള്‍ (ഞായര്‍ ഫെബ്രുവരി 10 ) വെളുപ്പിന് 2.30 ന് ക്ഷേത്രനടതുറക്കും. അന്നു രാവിലെ 8 മണിക്ക് സ്ഥു പിക സ്ഥാപനം ( സുവര്‍ണ താഴികക്കുട പ്രതിഷ്ട), കുംഭേശ കലശാഭിഷേകം, 8.10 നും 8.40നും മധ്യേ മഹാ ബ്രഹ്മകലശാഭിഷേകം എന്നിവ നടക്കും. അതിനു ശേഷം ശ്രീഭൂതബലി സഹസ്രകലശത്തിനു വഴു പാട് സമര്‍പ്പിച്ചുള്ളവര്‍ക്കുള്ള പ്രസാദം അന്ന് ഉച്ചക്ക് വിതരണം ചെയ്യും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code