Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വ്യത്യസ്ഥനായ മുഖ്യന്‍, വാക്ക് പാലിക്കുന്ന വ്യക്തിത്വം (ജോസ് കാടാപുറം)

Picture

അമേരിക്കയിലെ പ്രശ സ്തനായ ഓണ്‍കോളജി ഡോക്ടര്‍ എംവി പിള്ളയുടെ വാക്കുകളാണ് മേല്പറഞ്ഞതു ഇന്ന് ഉത്ഘാടനം നടക്കുന്ന തിരവന്തപുരത്തെ തോന്നക്കലില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി എന്ന സ്ഥാപനത്തെ മുന്‍ നിര്‍ത്തിയാണ് ഡോക്ടര്‍ പിള്ള ഇങ്ങനെ പറഞ്ഞത് .ജൂലൈ മാസത്തില്‍ ബാള്‍ട്ടിമൂറിലെ നിപ ൈവറസ് പ്രതിരോധം സാധ്യമാക്കിയ കേരളത്തിന് ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദര ഏറ്റുവാങ്ങാനായി പിണറായി വിജയന്‍ വന്നപ്പോള്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ പോകുന്ന വൈറോളജി ഇന്‌സ്ടിട്യൂട്ടിനെകുറിച്ചു പറയുകയുണ്ടയി . സ്വീകരണ ചടങ്ങിനു മുന്പ് മുഖ്യമന്ത്രി ഇന്‍സ്റ്റിറ്റിയൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്‍മാര്‍ എന്നിവരുമാ്യി ചര്‍ച്ച നടത്തി.ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളി കേരളത്തിന്‍റെ സ്വന്തം പദ്ധതിയാണ്. ലോക നിലവാരത്തിലുള്ള ഒരു ഗവേഷണ കേന്ദ്രമാണ് സര്‍ക്കാര്‍ സ്ഥാപിക്കുന്നത്. അതുകൊണ്ട് ലോകത്തിലെ മികച്ച ഗവേഷണ സ്ഥാപനങ്ങളുമായും ഗവേഷകരുമായും ഇക്കാര്യത്തില്‍ ബന്ധപ്പെടും. ഏറ്റവും പുതിയ വിജ്ഞാനവും സാങ്കേതികവിദ്യയും ഇതിനുവേണ്ടി പ്രയോജനപ്പെടുത്തും ഗവേഷണ രംഗത്ത് കേരളവുമായുളള സഹകരണം, തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്‍റെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.. ഡോ. എം.വി. പിള്ള (പ്രശസ്ത ഓണ്‍കോളജി ഡോക്ടര്‍ മലയാള ഭാഷ സ്‌നേഹി മീറ്റിംഗിനുള്ള എല്ലാ സഹായവും ചെയ്തത്) , ഡോ. ശാര്‍ങധരന്‍,ഡോക്ടര്‍ ശ്യാം സുന്ദര്‍( ബാള്‍ട്ടിമോറിലെ ഹ്യൂമന്‍ വൈറോളജിറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ക്ലിനിക്കല്‍ ഡയറക്ടര്‍ )എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കേരളത്തെ എല്ലാത്തിലും ഉപരി സ്‌നേഹിക്കുന്ന ഈ ഡോക്ടര്‍ മാര്‍ക്കു പുറമെ കൈരളിടിവി ഡടഅ ക്കും ലോക പ്രസ്തരായ ഈ വൈറോളജി പഠനകേന്ത്രത്തിലെ ശാസ്ത്ര ഞ്ഞരില്‍ നിന്നും അറിവ് കിട്ടാന്‍ കേരള ഗവ: ന് അവസരം ഒരുക്കാന്‍ എളിയ പങ്കു നിര്‍വഹിക്കാന്‍ കഴിഞ്ഞു. രാജ്യത്തെവിടെയും ഉണ്ടായേക്കാവുന്ന മാരക വൈറസ് ബാധകള്‍ വേഗത്തില്‍ നിര്‍ണയിക്കാനും കൂടുതല്‍ ഫലപ്രദമായ പ്രതിരോധമാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനും കഴിയും. രോഗവ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ നിര്‍ദേശിക്കാനുള്ള ഗവേഷണങ്ങളും നടത്തും. അന്താരാഷ്ട്ര ഏജന്‍സിയായ ഗ്ലോബല്‍ വൈറസ് നെറ്റ്‌വര്‍ക്കിന്റെ സെന്ററായും പ്രവര്‍ത്തിക്കും. നെറ്റ്‌വര്‍ക്കിന്റെ 29 രാജ്യങ്ങളിലായുള്ള 45 കേന്ദ്രങ്ങളിലെ ഗവേഷകരുമായി നിരന്തര ആശയവിനിമയത്തിനുള്ള അവസരമുണ്ടാകും. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും വരെ നെറ്റ്‌വര്‍ക്കിന്റെ യൂറോപ്യന്‍, ഏഷ്യന്‍ (ജപ്പാന്‍) സെന്ററുകളുടെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തനം.ഡോക്ടര്‍ പിള്ളൈ അഭിപ്രായത്തില്‍ ഈ ആശയം പണ്ടേ പല സര്‍ക്കാരുകള്‍ക്കും സമര്‍പ്പിച്ചിട്ടും ബബ്ബ .. ബ ബ്ബ പറയുന്ന നേതാക്കളും വാക്ക് പാലിക്കാന്‍ പോയിട്ട് അതിന്റെ പ്രദേശത്തുകൂടി പോയിട്ടില്ല എന്നാല്‍ പിണറായി വിജയന്‍ പറഞ്ഞ വാക്ക് 8 മാസം കൊണ്ട് നടപ്പാക്കി ഇതില്‍ ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നത് അമേരിക്കന്‍ മലയാളീ ഡോക്ടര്‍മാരായ ഡോക്ടര്‍ എംവി പിള്ളൈ , ഡോ. ശാര്‍ങധരന്‍,ഡോക്ടര്‍ ശ്യാം സുന്ദര്‍,ഡോക്ടര്‍ റോയ് പി തോമസ് ഇവരാണ് ഇവരുടെ പ്രേത്യേകിച്ചു ഡോ എംവി പിള്ളൈയുടെ സഹായം കേരളം സര്ക്കാരിനും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കിട്ടിയിട്ടുണ്ട് .ആലപ്പുഴയില്‍ വൈറോളജി ലാബ് ഉണ്ടെങ്കിലും നിപാ പോലുള്ള മാരക വൈറസുകളുടെ നിര്‍ണയത്തിന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് മാത്രമായിരുന്നു ആശ്രയം. മണിപ്പാല്‍ സ്വകാര്യ ലാബിലെ പരിശോധനയുടെ ഫലം പുണെ ഇന്‍സ്റ്റിറ്റിയൂട്ട് സാക്ഷ്യപ്പെടുത്തണം എന്ന പ്രതിബന്ധവുമുണ്ടായിരുന്നു. പുണെ ഇന്‍സ്റ്റിറ്റിയൂട്ടിനേക്കാള്‍ സാങ്കേതികത്തികവോടെ പരിശോധനകള്‍ സാധ്യമാകുന്ന തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി രാജ്യത്തിനാകെ മുതല്‍ക്കൂട്ടാകും.എട്ടുതരം വിവിധ ലാബുകളാണ് തിരവന്തപുരത്തെ തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഇന്‌സ്ടിട്യൂട്ടില്‍ ഉള്ളത് , മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള സാമ്പിളുകളും ഇവിടെ പരിശോധിക്കാം.വൈറോളജിയില്‍ പിജി ഡിപ്ലോമയും വൈറോളജിയില്‍ അന്താരഷ്ട്ര നിലവാരമുള്ള പി എച്ച ഡി യും ഈ കേരളത്തിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന് പഠിക്കുന്നവര്‍ക് ലഭിക്കുന്നതാണ് കേരളത്തിന് കിട്ടുന്ന അംഗീകാരങ്ങളെ ഹൃദയപൂര്‍വം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതോടപ്പം കേരളത്തില്‍ പുതിയതായി തുടങ്ങുന്ന ലോക നിലവാരമുള്ള ഈ സ്ഥാപനം യാഥാര്‍ഥ്യമാക്കാന്‍ മുഖ്യമന്ത്രിക്കൊപ്പം പ്രയക്‌നിച്ച എല്ലാവരോടുമുള്ള അഭിനന്ദനം അറിയിക്കുന്നു .

Picture2

Picture3Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code