Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാതൃകാപരമായ തിരഞ്ഞെടുപ്പു രീതിയെ അട്ടിമറിക്കുമ്പോള്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Picture

ലോകത്തിലെ ഏറ്റവും ശക്തവും മാതൃകാപരവുമായ തിരഞ്ഞെടുപ്പ് സംവിധാനമായിരുന്നു ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായം. ലോക ത്തിലെ വന്‍ ശക്തിയെന്ന് അറിയപ്പെടുന്ന അമേരിക്കയ്ക്കുപോ ലും അവകാശപ്പെടാനാകാത്തത്ര ഒരു തിരഞ്ഞെടുപ്പ് സമ്പ്രദായമായിരുന്നു ഇന്ത്യയുടേതെന്ന് പറയാന്‍ മടിക്കാത്ത ഒരു കാലമുണ്ടായിരുന്നു ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്. ജോര്‍ജ്ജ് ഡബ്ലു. ബുഷ് പ്രസിഡന്റായി മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ ഫ്‌ളോറിഡയിലെ തിരഞ്ഞെടുപ്പിലുണ്ടായ അ പാകതയില്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ ചിലര്‍ കുറ്റപ്പെടുത്തിയപ്പോള്‍ അവര്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പിലെ സുതാര്യതപോലെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് രീതിയും ആ കണമെന്നാണ് പറഞ്ഞിരുന്നത്. അത്രകണ്ട് അഭിമാനിക്കതക്ക തും സുതാര്യവും വിശ്വാസീയത നിറഞ്ഞതുമായ ഒരു തിരഞ്ഞെടുപ്പ് സംവിധാനമായിരുന്നു ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനം. തിരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്ര ചുമതലയാ ണ് ഭരണഘടന നല്‍കിയിരി ക്കുന്നതെന്നതുകൊണ്ട് തന്നെ അത് എത്രമാത്രം ശക്തമാണ് എന്ന് ഊഹിക്കാം.

തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വന്തം ഇഷ്ടപ്രകാരം രാഷ്ട്രപതിക്കോ പ്രധാനമന്ത്രി ക്കോ കേന്ദ്രമന്ത്രിസഭക്കോ എന്തിന് പരമോന്നത നീതിപീഠ ത്തിനോപോലും മാറ്റാന്‍ പറ്റുന്നതല്ല. ഇന്ത്യന്‍ പാര്‍ലമെന്റിനുമാത്രമെ അതിന് അധികാരമുള്ളു. അതും നാലില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ ഇംപിച്ച്‌മെന്റ് പ്രമേയത്തില്‍കൂടി മാത്രം. അത്രയ്ക്ക് സ്വതന്ത്ര ചുമതലയാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഇന്ത്യന്‍ ഭരണഘടന നിക്ഷിപ്തമാക്കിയിരിക്കു ന്നത്. തിരഞ്ഞെടുപ്പുമായി ബ ന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അന്തിമമായിരിക്കും. ഇതേപോലെ ശക്തമായ ഒരു തിരഞ്ഞെടുപ്പ് സംവി ധാനവും തിരഞ്ഞെടുപ്പ് കമ്മീഷനും ലോകത്തുണ്ടോയെന്നു തന്നെ പറയാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പ് സമ്പ്രദായമാണ് ഇന്ത്യയുടേതെങ്കിലും ടി.എന്‍. ശേഷനു മുന്‍പ് വരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിപുലമായ അധികാരത്തെക്കുറിച്ച് പൊതുജനത്തിനോ പുറം ലോകത്തിനോ പോലും അറിയില്ലായിരുന്നു. തിരഞ്ഞെടുപ്പ് രീതി ചിട്ടയോടുകൂടി നടന്നിരുന്നെങ്കിലും അതില്‍ നിഷ്ക്കര്‍ഷിച്ചിരുന്ന നിബന്ധനകളില്‍ ചിലത് പാലിക്കപ്പെടുന്നുണ്ടോയെന്ന് നോക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് അതിനു മുന്‍പ് കഴിഞ്ഞിരുന്നില്ല. ഉദാഹരണത്തിന് തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചിലവഴിക്കാന്‍ പരമാവധി തുക തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിജപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് അപ്പുറം സ്ഥാനാര്‍ത്ഥി ചിലവഴിച്ചിട്ടുണ്ടോയെന്ന് ടി.എന്‍. ശേഷനു മുന്‍പുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്മാര്‍ പരിശോധിക്കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്ത യിരുന്നില്ല. പൊതു സ്ഥലത്തും സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അവരുടെ അനുവാദമില്ലാ തെ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പരസ്യ പ്പെടുത്താന്‍ പാടുള്ളതല്ലായെന്നും ഉണ്ടായിരുന്നെങ്കിലും അതും പാലിക്കപ്പെടുന്നുണ്ടോയെന്നും നോക്കാനുള്ള സംവിധാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. അതു കൊണ്ടുതന്നെ സ്ഥാനാര്‍ത്ഥിക ള്‍ അവരുടെ ആവശ്യാനുസരണം പണം ചിലവഴിച്ചായിരു ന്നു ശേഷനു മുന്‍പ് വരെ പ്രച രണം നടത്തിയിരുന്നത്. പൊ തുസ്ഥലവും സ്വകാര്യ വ്യക്തി കളുടെ സ്ഥലവും കൈയ്യേറി ആവശ്യാനുസരണം തിരഞ്ഞെടുപ്പ് പ്രചരണം പൊടിപൊടിച്ച കാലമായിരുന്നു ശേഷനു മുന്‍പ് വരെ തിരഞ്ഞെടുപ്പില്‍ ഉ ണ്ടായിരുന്നതെങ്കില്‍ അദ്ദേഹം തിരഞ്ഞെടുപ്പ് കമീഷനായി അ ധികാരമേറ്റതു മുതല്‍ ആ സ്ഥി തിക്ക് മാറ്റം വന്നു. തിരഞ്ഞെടു പ്പ് കമ്മീഷന്റെ നിയമാവലി പു സ്തകത്തില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകളെല്ലാം അക്ഷരം പ്രതി പാലിക്കാന്‍ സ്ഥാനാര്‍ ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും നിര്‍ദ്ദേശം നല്‍കുക മാത്രമല്ല അത് പലിക്കപ്പെടുന്നുണ്ടോ യെന്ന് സസൂക്ഷ്മം പരിശോധിക്കാന്‍ സംവിധാനവും ഏര്‍പ്പെടുത്തുകയുണ്ടായി.

തിരഞ്ഞെടുപ്പ് നിയമാവലി പുസ്തകത്തില്‍ ഇതെല്ലാം വ്യക്തമായിരുന്നെങ്കിലും അത് കര്‍ശനമായി നടപ്പാക്കിയിരുന്നത് ടി.എന്‍. ശേഷന്‍ തി രഞ്ഞെടുപ്പ് കമ്മീഷനായി അ ധികാരമേറ്റതു മുതലാണ്. ശേ ഷന്റെ കര്‍ക്കശമായ നിലപാടും നിര്‍ദ്ദേശങ്ങളും രാഷ്ട്രീയ പാര്‍ ട്ടികള്‍ക്ക് അത്ര രസിക്കത്തക്കതായില്ലായിരുന്നു. പ്രധാനമന്ത്രി റാവു അധികാരവികേന്ദ്രീ കരണത്തിനായി ഇലക്ഷന്‍ ക മ്മീഷന് ചീഫ് ഇലക്ഷന്‍ കമ്മീ ഷണറും മറ്റ് രണ്ട് പേരെക്കൂടി ഉള്‍പ്പെടുത്തി ഇലക്ഷന്‍ കമ്മീ ഷ്ണറുമാരുമാക്കി. ഗില്‍ ഇല ക്ഷന്‍ കമ്മീഷണറായത് അങ്ങ നെയായിരുന്നു. ചീഫ് ഇലക്ഷ ന്‍ കമ്മീഷണര്‍ മറ്റ് രണ്ട് ഇലക്ഷന്‍ കമ്മീഷണറുമായി ആ ലോചിച്ച് മാത്രമെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കാവുയെ ന്നതാണ് അധികാര വികേന്ദ്രീ കരണത്തിന്റെ ഒരു പ്രത്യേകത.
ഇതൊക്കെയാണെങ്കിലും തിരഞ്ഞെടുപ്പ് സംവിധാനം ഒരിക്കല്‍പ്പോലും പ്രതിസ്ഥാന ത്ത് വരികയോ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തു കയോ ചെയ്തിട്ടില്ല. ഉത്തരേന്ത്യയിലെ ചില പ്രദേശങ്ങളി ലും നമ്മുടെ വടക്കന്‍ കേരള ത്തില്‍ ചിലയിടങ്ങളിലും ബാ ലറ്റ്‌പെട്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെ ങ്കിലും അവിടെയൊക്കെ വീണ്ടും തിരഞ്ഞെടുപ്പ് നടത്തി അതിന്റെ സുതാര്യത ഉറപ്പു വരുത്തിയിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അതില്‍ വിശ്വാസവും അതിന്റെ രീതികള്‍ ബോദ്ധ്യമുള്ള വരുമായിരുന്നു. അക്ഷരജ്ഞാനം ഇല്ലാത്തവര്‍ക്കുപോലും ത ങ്ങളുടെ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നതിന് അനായാസേന സാധിക്കുമായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പ് സംവിധാനമാണ് ഇന്ത്യയിലേതെന്ന് സൂചിപ്പിക്കുന്നതിനുവേണ്ടിയാണ് ഇന്ത്യ യിലെ തിരഞ്ഞെടുപ്പ് രീതിയെക്കുറിച്ചും തിരഞ്ഞെടുപ്പ് ക മ്മീഷനെക്കുറിച്ചും അല്പ മായി സൂചിപ്പിച്ചത്. മാതൃകാപരമായ ഒരു തിരഞ്ഞെടുപ്പ് സം വിധാനം നമുക്കുണ്ടെന്ന് അഭി മാനത്തോടെ പറഞ്ഞിരുന്ന ഒരു കാലമായിരുന്നു ഇന്നലെവ രെ ഭാരതീയരെങ്കില്‍ അതില്‍ കളങ്കപ്പെടുന്ന രീതിയിലുള്ള ഒരു വെളിപ്പെടുത്തലാണ് അമേരിക്കന്‍ ഹാക്കര്‍മാര്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ ഹാക്ക് ചെ യ്ത് ഇപ്പോള്‍ ഭരണത്തിലിരി ക്കുന്നവര്‍ക്ക് വഴിയൊരുക്കിയ തെന്ന് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ എത്രമാത്രം സത്യമു ണ്ടെന്ന് സമഗ്രമായ അന്വേഷ ണത്തില്‍ക്കൂടിയേ കണ്ടെത്താന്‍ കഴിയുയെങ്കിലും വോട്ടിംഗ് മെഷീനില്‍ കൂടി ഇന്ത്യന്‍ തിര ഞ്ഞെടുപ്പ് ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. സാങ്കേതിക രംഗത്തി ന്റെ സംഭാവനയായ വോട്ടിംഗ് മെഷീനേക്കാള്‍ പഴയകാലത്തി ന്റെ ബാലറ്റു പേപ്പര്‍ തന്നെയാ ണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പിന്റെ മാന്യത കാത്തു സൂക്ഷിക്കുന്ന തെന്ന് ഈ ആരോപണം സമര്‍ ത്ഥിക്കുന്നു. മെഷീന്‍ തിരിമറികള്‍ക്ക് വഴങ്ങി കൊടുക്കാന്‍ സാദ്ധ്യതയുള്ളപ്പോള്‍ ബാലറ്റ് പേപ്പര്‍ തിരുത്തലുകള്‍ക്ക് ഇട നല്‍കാത്തതാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ടെക്‌നോളജിക്ക് ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും അതില്‍ ചില ദോഷങ്ങളും ഒളി ഞ്ഞിരിപ്പുണ്ടെന്നതാണ് ഒരു വ സ്തുത. അതിന്റെ ഉദാഹരണ മാണ് വോട്ടിംഗ് മെഷീനിന്റെ ഹാക്കിംഗ് ചെയ്തതായ വെളി പ്പെടുത്തല്‍. രാജ്യത്തെ സേവിപ്പാന്‍ ഏത് കുതന്ത്രവും സ്വീകരിക്കുന്ന കപടരാജ്യസ്‌നേഹിക ള്‍ ജനാധിപത്യ സംവിധാനത്തെപോലും ഏത് രീതിയിലും അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നതിന്റെ തെളിവായും ഇതിനെ കാണാം. ഒരു നിയമം ഉണ്ടാക്കു മ്പോള്‍ തന്നെ അത് എങ്ങനെ മറികടക്കാമെന്ന് ചിന്തിക്കുന്ന വരാണ് കുറ്റവാളികള്‍. അതു പോലെയാണ് അധികാര കൊ തിയന്മാര്‍ അത് ഏതു വിധേനയും തങ്ങളില്‍ എത്തിക്കാന്‍ നോക്കുന്നത്. രാജ്യസ്‌നേഹം ഒലിപ്പിച്ച് രാജ്യത്തിന്റെ തിര ഞ്ഞെടുപ്പ് സംവിധാനം പോ ലും അട്ടിമറിച്ച് അധികാരത്തി ലെത്തുമ്പോള്‍ അവര്‍ ഒരു ഏകാധിപതികളുടെ പ്രവര്‍ത്തി പോലെയായിരിക്കും ചെയ്യുക. ജനങ്ങളോട് കൂറോ ഭരണഘട നയോട് വിധേയത്വമോ രാജ്യ ത്തോട് കടപ്പാടോ പുലര്‍ത്താ ന്‍ അവര്‍ ശ്രമിക്കാറില്ല. കാര ണം വീണ്ടും അധികാരത്തി ലെത്താന്‍ തങ്ങള്‍ക്ക് ഈ വളഞ്ഞ വഴിയുണ്ടാകുമെന്ന് അവര്‍ക്കറിയാം. അങ്ങനെ വരു മ്പോള്‍ ജനാധിപത്യ വ്യവസ്ഥി തിയും തിരഞ്ഞെടുപ്പ് സംവി ധാനവുമെല്ലാം കേവലം ഒരു ചടങ്ങോ ഒരു വ്യവസ്ഥിതിയോ മാത്രമായി മാറുമെന്നതാണ് സ്ഥിതി.

ഇന്ത്യയിലെ തിര ഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചു വരണമെന്ന് ആവശ്യ പ്പെടുമ്പോള്‍ അതിനുള്ള പ്ര ധാന കാരണം പേപ്പറിനെ ഹാക്കു ചെയ്യാന്‍ പറ്റില്ലായെന്നതാണ്. സുരക്ഷിതത്വവും സുതാര്യതയും അട്ടിമറിക്കപ്പെടാത്ത തുമായ ഒരു തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ മാത്രമെ യഥാര്‍ത്ഥ ജനാധിപത്യം ഉണ്ടാകൂ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code