Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വസുന്ധരന്റെ കുടുംബത്തിന് കേളിയുടെ സഹായം

Picture

 

റിയാദ്: ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നാട്ടില്‍ മരണപ്പെട്ട കൊല്ലം കടക്കല്‍ സ്വദേശി വസുന്ധരന്റെ കുടുംബത്തിന് കേളി കലാ സാംസ്‌കാരിക വേദി ധനസഹായം നല്‍കി. കേളി ന്യൂസനയ ഏരിയ അറെയിഷ് യുണിറ്റ് അംഗമായിരുന്നു. റിയാദിലെ ഹീത്ത് മേഖലയില്‍ യുനൈറ്റഡ്ഗള്‍ഫ് വയര്‍ കന്പനിയില്‍ 27വര്‍ഷമായി ഡൈ മേക്കറായി ജോലി ചെയ്തുവരികയായിരുന്നു. ചികിത്സാര്‍ത്ഥം നാട്ടില്‍ പോയിരിക്കുകയായിരുന്ന വസുന്ധരന്‍ ചികിത്സയ്ക്കിടെ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് മരണപ്പെട്ടത്.

വസുന്ധരന്റെ കുടുംബത്തെ സഹായിക്കുന്നതിനായി കേളി പ്രവര്‍ത്തകരില്‍ നിന്നു സമാഹരിച്ച കുടുംബസഹായം സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം ജില്ലാ സെക്രട്ടറിയുമായ സുദേവനില്‍ നിന്നും ഭാര്യ ലാല, മകള്‍ അന്‍ഷ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കൊല്ലം കടയ്ക്കല്‍ പന്തളം മുക്കില്‍ നടന്ന ചടങ്ങില്‍ കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം കേപിഎം സാദിക്ക് അധ്യക്ഷത വഹിച്ചു. കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി നിസാര്‍ അമ്പലം കുന്ന്, ജില്ലാ വൈസ് പ്രസിഡന്റ് എ. എ. ജലീല്‍, കടയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്. ബിജു, വാര്‍ഡ് മെമ്പര്‍ ബി. സുജ എന്നിവര്‍ സംസാരിച്ചു. സിപിഎം കടയ്ക്കല്‍ ലോക്കല്‍ സെക്രട്ടറി അഡ്വ. തങ്കരാജ് സ്വാഗതവും ലോക്കല്‍ കമ്മിറ്റി അംഗം പ്രീതന്‍ നന്ദിയും പറഞ്ഞു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code