Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പുഴയമ്മയുടെ പ്രഥമ പ്രദര്‍ശനം വന്‍ വിജയമായി   - ബിന്ദു ടിജി

Picture

ഗോകുലം മൂവീസിന്റെ ഏറ്റവും പുതിയ ഇന്‍ഡോ അമേരിക്കന്‍ ചിത്രമായ പുഴയമ്മയുടെ പ്രഥമ പ്രദര്‍ശനം ( പ്രീ വ്യൂ ) കാലിഫോണിയായില്‍ സാന്‍ ഹോസെ യില്‍ വെച്ച് നടന്നു. സാന്‍ ഹോസെ സ്റ്റാര്‍ മൂവീസ് ടൗണ്‍ 3 സിനിമാസി ലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രശസ്ത സംവിധായകന്‍ വിജീഷ് മണി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പ്രസിദ്ധ എഴുത്തുകാരനും നടനും സിനിമാ നിര്‍മ്മാതാവുമായ തമ്പി ആന്‍റണി ഒരു മുഖ്യ വേഷം അവതരിപ്പിക്കുന്നുണ്ട്. ഇതാദ്യമായാണ് റിലീസിന് മുന്‍പ് ഒരു മലയാള ചിത്രം കാണുവാനുള്ള അപൂര്‍വ്വ സൗഭാഗ്യം അമേരിക്കന്‍ മലയാളികള്‍ക്ക് ലഭിക്കുന്നത്.

സംവിധായകന്‍ വിജീഷ് മണി, അഭിനേതാക്കളായ ലിന്‍ഡ ആര്‍സിന്‍ (യു.എസ്.എ), ആഷ്‌ലി ബോബന്‍ ( കാനഡ ) ഫാത്തിമാ മന്‍സൂരി (ബഹറിന്‍ ) എന്നിവര്‍ക്കൊപ്പം പ്രേമ തെക്കേക് , നര്‍ത്തകിയായ നദി തെക്കേക് , ഫോമാ വൈസ് പ്രഡിഡന്റ്, വിന്‍സെന്റ് ബോസ് മാത്യു , ഫോമാ ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, വേള്‍ഡ് മലയാളി ഫെഡറേഷന്‍ , കാലിഫോര്‍ണിയ പ്രസിഡണ്ട് ഗീത ജോര്‍ജ്ജ്, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ, മങ്ക പ്രസിഡന്റ് സജന്‍ മൂലപ്ലാക്കല്‍ എന്നിവരും സാന്‍ ഫ്രാന്‍സിസ്‌കോ യിലെ കലാ സാഹിത്യ സംഘടനയായ സര്‍ഗ്ഗവേദിയുടെ പ്രതിനിധി യായി ജോണ്‍ കൊടിയനും ജീവ കാരുണ്യ സംഘടനയായ പുണ്യം കാലിഫോര്‍ണിയയെ പ്രതിനിധീകരിച്ച് രാജി മേനോനും മറ്റു സംഘടനാ ഭാരവാഹികളും അംഗങ്ങളും പ്രദര്‍ശനവേളയില്‍ സന്നിഹിതരായിരുന്നു. ബേ ഏരിയ ആര്‍ട്ടിസ്റ്റ് ആയ ജിം മേയേഴ്‌സ് ആയിരുന്നു മുഖ്യാതിഥി. സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ മലയാളി സമൂഹത്തിന്റെ മുഴുവന്‍ പിന്തുണ യാണ് ഈ പ്രദര്‍ശനത്തിന് ലഭിച്ചത് .

തമ്പി ആന്‍റണി ക്കൊപ്പം ലിന്‍ഡ ആര്‍സിന്‍ (യു.എസ്.എ), മീനാക്ഷി (ഒപ്പം ഫെയിം ) ആഷ്‌ലി ബോബന്‍ ഫാത്തിമാ മന്‍സൂരി (ബഹറിന്‍ ) കെപിഎസി ലീലാകൃഷ്ണന്‍ മധു രാജ് , പ്രകാശ് ചെങ്ങല്‍ മുതലായവര്‍ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് പ്രകാശ് വാടിക്കല്‍ ആണ് . ലോകനാഥന്‍ ശ്രീനിവാസ ന്‍ ഛായാഗ്രഹണവും കിളിമാനൂര്‍ രാമവര്‍മ്മ ഗാന രചനയും നിര്‍വഹിച്ചു. സലില്‍ ചൗധരിയുടെ മകന്‍ സാന്‍ജോയ് ചൗധരി ആണ് സംഗീതം.

പുഴകളുടെ മാത്രം പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ‘പുഴയമ്മ’ പുഴയുടെയും പരിസ്ഥിതിയുടെയും കഥ പറയുന്നു . ഈ ചിത്രം ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഇല്‍ ഇതിനകം ഇടം നേടി കഴിഞ്ഞു . പുഴകളുടെയും പ്രകൃതിയുടെയും കഥ പറയുന്ന ആദ്യ ചിത്രം എന്ന അംഗീകാ രം കൂടിയുണ്ട് ഈ ചിത്രത്തിന്. അതിമനോഹരമായി ക്യാമറയില്‍ ഒപ്പിയെടുത്ത പ്രകൃതി സൗന്ദര്യം വും ജല കാഴ്ചകളും പ്രേക്ഷകര്‍ക്ക് ഒരു ദൃശ്യ വിരുന്നു തന്നെ യായിരുന്നു. കേരളത്തിലെ വെള്ളപ്പൊക്കത്തെയും പ്രകൃതിക്ഷോഭ ത്തേയും അതിജീവിച്ചുകൊണ്ട് ഹരിദ്വാരിലും വാരണാസിയിലും കേരളത്തിലും വെച്ചാണ് പുഴയമ്മയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

സാന്‍ഹൊസെ യിലുള്ള സിനിമ സ്‌നേഹികള്‍ക്ക് മുന്നില്‍ കാഴ്ചവെച്ച ആദ്യ പ്രദര്‍ശനം ജനങ്ങള്‍ ഹര്‍ഷാരവത്തോടെ നെഞ്ചിലേറ്റി ആശംസകള്‍ നേര്‍ന്നു . ഫെബ്രുവരി യില്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെ ത്തുന്ന ഈ ചിത്രത്തിന്‍റെ നിര്‍മ്മാണവും വിതരണവും നിര്‍വഹിക്കുന്നത് ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവീസാണ്.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code