കമല ഹാരിസ് 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും
ലോസ്ആഞ്ചലസ്: കലിഫോര്‍ണിയയില്‍ നിന്നുമുള്ള അമേരിക്കന്‍ സെനറ്റ് അംഗം കമല ഹാരിസ് 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രംഗത്ത്. 1960 ല്‍ തമിഴ്നാട്ടില്‍ നിന്നും അമേരിയ്ക്കയില്‍ കുടിയേറിയ ശാസ്ത്രജ്ഞയായ ശ്യാമള ഗോപാലന് ഹാരിസിന്റെയും ജമൈക്കയില്‍ നിന്നും അമേരിയ്ക്കയിലെത്തിയ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രഫസര്‍ ഡൊണാള്‍ഡ് ഹാരിസിന്റെയും പുത്രിയാണ് കമല.
54 കാരിയായ കമല ഹാരിസ്സ് രണ്ടുവര്‍ഷം മുമ്പാണ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മുമ്പ് കലിഫോര്‍ണിയ അറ്റോര്‍ണി ജനറലായിരുന്നു. കലിഫോര്‍ണിയയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ ഏറെയുള്ള ഓക്കലന്റിലാണ് കമല ജനിച്ചു വളര്‍ന്നത്.
Comments