Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

21മത് ഭാരതപ്പുഴ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 14 മുതല്‍ 17 വരെ ഒറ്റപ്പാലം മണല്‍പ്പുറത്ത്.

Picture

ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 14 വ്യാഴം മുതല്‍ 17 ഞായര്‍ വരെ ഒറ്റപ്പാലം ഭാരതപ്പുഴ മണല്‍പ്പുറത്ത് നടക്കും. പാസ്റ്റര്‍മാരായ അനീഷ് കാവാലം, ബി.മോനച്ചന്‍ ,തോമസ് മാമന്‍,ജെയിംസ് എം പോള്‍ എന്നിവര്‍ പ്രസംഗിക്കും. ഭാരതപ്പുഴ കണ്‍വെന്‍ഷന്‍ വോയ്‌സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

മാസ്റ്റര്‍ സ്റ്റീവന്‍ സാമുവേല്‍, സിസ്റ്റര്‍ പെര്‍സിസ് ജോണ്‍ എന്നിവര്‍ ഗസ്റ്റ് സിങേഴ്‌സായി ഗാനങ്ങള്‍ ആലപിക്കും. ഫെബ്രുവരി 18 വെള്ളിയാഴ്ച ഉപവാസപ്രാര്‍തഥനയും 17 ഞായറാഴ്ച ഉച്ചയ്ക്കുശേഷം യുവജനസമ്മേളനവും നടക്കും. ദൂരെസ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് താമസസൌകര്യം ഒരുക്കിയിട്ടുണ്ട്. തെക്കേമലബാറിലെ എറ്റവും വലിയ ആത്മീയസംഗമമായ ഭാരതപ്പുഴ കണ്‍വെന്‍ഷന് വിവിധഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സംഘാടകര്‍ അറിയിച്ചു.

മീഡിയാ കണ്‍വീനര്‍
സാം കൊണ്ടാഴി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code