Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ യുവാവിനെ വെടിവെച്ച് കൊന്നു

Picture

വാഷിങ്ടണ്‍: അജ്ഞാത കാരണത്താല്‍ സ്വന്തം കുടുംബത്തിലെ നാല് പേരെ മൃഗീയമായി കൊലപ്പെടുത്തിയ യുവാവിനെ അമേരിക്കന്‍ പൊലീസ് വെടിവെച്ച് കൊന്നു. വീടിന് പുറത്ത് നിന്ന് എട്ട് വയസ്സുകാരിയെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടെയാണ് മാര്‍ക് ലിയോ ഗ്രിഗറി ഗാഗോ എന്ന 42കാരനെ അമേരിക്കന്‍ പൊലീസ് വകവരുത്തിയത്. ഒറിഗോണ്‍ സ്വദേശിയായ ഗാഗോ വൃദ്ധരായ മാതാപിതാക്കളെയും കാമുകിയെയും ഒമ്പത് മാസം മാത്രം പ്രായമുള്ള മകളെയുമാണ് കൊലപ്പെടുത്തിയത്.

അച്ഛന്‍ ജെറി ബ്രെമര്‍ (66), മാതാവ് പമേല ബ്രെമര്‍(64), കാമുകി ഷൈന സ്വയ്റ്റ്‌സര്‍(31), മകള്‍ ഒലിവിയ ഗാഗോ(ഒമ്പത് മാസം) എന്നിവരെ കൊല്ലാന്‍ പ്രതി ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൊല്ലപ്പെട്ടവര്‍ക്ക് ആര്‍ക്കും വെടിയേറ്റിട്ടില്ല. വാളും അതുപോലുള്ള മറ്റ് ആയുധങ്ങളും മാര്‍കിന്‍െറ വീട്ടില്‍ നിന്നും ലഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ ബ്രയാന്‍ ജെന്‍സന്‍ അറിയിച്ചു.

ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു ഒറിഗോണ്‍ ഷെറിഫ്‌സ് ഓഫീസിലേക്ക് ഗാഗോയുടെ അയല്‍വാസിയുടെ ഫോണ്‍കാള്‍ വരുന്നത്. സംഭവമറിഞ്ഞയുടനെ സ്ഥലത്തെത്തിയ പൊലീസ് ഗാഗോ എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഭാര്യ ഷൈനയുടെ ആദ്യ ബന്ധത്തിലുണ്ടായ മകളെയാണ് ഗാഗോ ഒടുവില്‍ കൊല്ലാന്‍ ശ്രമിച്ചത്. വീടിനകത്ത് കയറിയ പൊലീസ് ചോരയില്‍ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങളാണ് കണ്ടത്.

ഇത്രയും ക്രൂരമായ സംഭവം ഒറിഗോണ്‍ മേഖലയില്‍ ആദ്യമായിട്ടാണെന്നായിരുന്നു പൊലീസിന്‍െറ ഭാഷ്യം. 20 വര്‍ഷത്തോളമായി ഈ മേഖലയില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് മാസം ആയുധങ്ങള്‍ കൈവശം വെച്ചതിന്‍െറ പേരില്‍ ഗ്രിഗറി ഗാഗോയെ പൊലീസ് പിടികൂടിയിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code