Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അവള്‍ ജീവിക്കുകയല്ല; ഓര്‍മ്മിക്കുകയാണ് (ചെറുകഥ: കൃഷ്ണ)

Picture

ദൂരെയെങ്ങോ നോക്കിയിരിക്കയാണ് പാര്വ്തി. ഇമകള്‍ ചിമ്മുന്നുപോലുമില്ല. എന്താണവള്‍ നോക്കിക്കൊണ്ടിരിക്കുന്നത്? സ്വപ്നങ്ങളുടെ ചോര അവളുടെ കണ്‍കോണുകളില്‍ പശപോലെ പറ്റിപ്പിടിച്ചിരിക്കുന്നു! ചിലപ്പോള്‍ അവ ചലിക്കുന്നതുപോലെ തോന്നും. ഓര്മ്മകള്‍ ഉണരുന്നതുപോലെ.

“ഇവനു രാജനെന്നു പേരിടണം.”
അയാള്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തില്‌നിിന്നും ശ്രദ്ധതിരിക്കാതെ മൂളിയപ്പോള്‍ പരിഭവം നിറഞ്ഞ സ്വരം:
“പ്രകാശേട്ടന് എപ്പഴും ഒരു വായന.”
പുസ്തകം അവള്‍ പിടിച്ചെടുത്തപ്പോള്‍ അയാള്‍ നീരസത്തോടെ അവളെ നോക്കി.
“മോന്റെ ചിരിയൊന്നു കണ്ടേ. കള്ളന്‍. അച്ഛനോടാ ചിരിക്കുന്നേ. അവനേ കളിപ്പിക്കാനറിയാത്ത അച്ഛനോട്.”
അവനേ നോക്കാനറിയാത്ത അച്ഛനും ഇന്ന് വെറുതേയിരിക്കുകയാണ്. അവള്‍ പുസ്തകം പിടിച്ചുവാങ്ങില്ല എന്ന് ഇന്നയാള്ക്കു റപ്പുണ്ട്. എന്നിട്ടും...”
“ഇനി ഒരു മോളൂടെ വേണം.” അവളുടെ ആഗ്രഹം കേട്ട് അയാള്‍ പുഞ്ചിരിച്ചു. “അവളുടെ പേര് രാജി.”
പാപവിമോചകയായ പുഴ ഒരു വെള്ളിച്ചരടുപോലെ തിളങ്ങുന്നു.
അലറിയും ചൂളംവിളിച്ചും തീരങ്ങളെ പുല്കിയും കവര്‍ന്നെടുത്തും സ്വപ്നങ്ങളേ തകര്‌ത്തെ റിഞ്ഞും കാലത്തില്‌നിുന്നും കാലത്തിലേക്ക് പലനാള്‍ ഒഴുകിയ മറ്റൊരു ഗംഗ.

വിളറിവെളുത്തും തീരങ്ങളില്‍ വിരിഞ്ഞുവാടിക്കൊഴിഞ്ഞ ഇലകളെ ഒന്നെടുത്തോമനിക്കാന്‌പോിലുമുള്ള ശേഷിയറ്റ് രക്തമൂറുന്ന മുറിവുകളും പേറി ശ്യൂന്യതയിലേക്ക് അകന്നകന്നുപോയ മറ്റൊരു കാവേരി.
പാര്വശതിയുടെ കണ്ണിലൂടെ ഊറിവരുന്നത് പമ്പയ്ക്ക് നഷ്ടപ്പെട്ട ജലകണങ്ങളാണോ?
“മോന് വയസ്സ് മൂന്നാകുന്നു. എന്നിട്ടും നമുക്ക് രാജിയെ കിട്ടിയില്ലല്ലോ?”
അപ്പോള്‍ പാര്വകതി കരയുകയായിരുന്നില്ല. എങ്കിലും ഒരു നിരാശ അവളുടെ ശബ്ദത്തില്‍ അയാളറിഞ്ഞു.
അപ്പോള്‍ അയാള്‍ വായിക്കുകയായിരുന്നില്ല.
“അവള് സമയത്തുവരും. നീയിങ്ങനെ വെപ്രാളപ്പെടാതെ പാര്വരതീ.”
അവളുടെ കണ്ണീരിലെ ഉപ്പുരസം അയാളറിഞ്ഞു.
ഇന്ന് അവളുടെ കണ്ണുകളില്‍ കണ്ണുനീരില്ല. ഇനിയൊരിക്കലും അവ നനയില്ലായിരിക്കും.
“നീയോന്നുണരൂ പാര്വലതീ. എത്രനാളിങ്ങനെ........”അവളെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തില്‍ അയാള്‍ പറഞ്ഞു. “നിനക്ക് നമ്മുടെ രാജിയുടെ അമ്മയാകണ്ടേ?”
നിശ്ശബ്ദത ഒരു നിമിഷം അവളുടെ ചുണ്ടുകളില്‍ നിന്ന് ഊര്ന്നിലറങ്ങി.
“വേണ്ടാ. അവളിനി വരണ്ടാ. വന്നാല്‍ ഒരുദിവസം അവളും.........” തേങ്ങിക്കൊണ്ട് അവള്‍ അയാളുടെ തോളില്‍ മുഖമമര്ത്തിങ.
“നമ്മുടെ വിധിയെന്ന് കരുതി സമാധാനിക്കൂ പാര്വാതീ. അല്ലെങ്കില്‍ എന്നും നിന്റെികൂടെ കുളിക്കാന്‍ വരുന്ന അവന്‍ അന്ന്....” അയാളുടെ ശബ്ദം ഇടറി.
പാര്വ തി മുഖമുയര്ത്തി അകലേക്കുനോക്കി.

പുഴ അവളുടെ മുന്പിുല്‍ ഒരു ചത്ത പാമ്പിനെപ്പോലെ ഇരുണ്ടുകിടന്നു. അതിനെ നോക്കിക്കൊണ്ടിരുന്ന അവളുടെ മിഴികളില്‍ തെളിഞ്ഞത് ഒരു ഇരുണ്ട സന്ധ്യ. പുഴക്കരയിലെ കുറ്റിക്കാട്ടിനുള്ളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന സ്ത്രീത്വം. അതിനെ ശബ്ദവിഹീനമാക്കുന്ന ഒരു നനഞ്ഞ കൈപ്പടം. തേങ്ങിക്കരഞ്ഞുകൊണ്ട് ആ കൈപ്പടം പിടിച്ചുവലിക്കുന്ന ഒരു മൂന്നുവയസ്സുകാരന്റെട ദീനരോദനം പെട്ടെന്ന് നിലയ്ക്കുമ്പോള്‍ വെള്ളത്തില്‍ എന്തോ വീഴുന്ന ശബ്ദം.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code