Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വരുമോ നിന്‍ കയ്യിലൊരു ചാട്ടവാറുമായി? (കവിത: പി. സി. മാത്യു)

Picture

പാപമൊഴികെ പരിക്ഷിണിതനായ ദേവാധി ദേവനേ നീ
പാപിയാമെന്നുടെയഴലകറ്റാന്‍ മനുഷ്യനായിവന്നു പാരില്‍
രോഗിക്കു സൗഖ്യമേകി, മരിച്ചവനെ ഉയര്‍പ്പിച്ചതോര്‍ക്കവെ
രോമാഞ്ചകുഞ്ചിതനായടിയാന്‍ നില്കുന്നു നിന്‍സ്മരണയില്‍

നിന്നെ തൊട്ടവര്‍, കണ്ടവര്‍, കേട്ടവര്‍ മാത്രമല്ല പാരില്‍
നിന്‍ മുഖത്തേയ്ക്കു നോക്കുന്നവരോരുത്തരും ശക്തി
നിത്യേന പ്രാപിക്കുന്നത്ഭുതം പറയാതിരിപ്പാന്‍ പാരില്‍
നിവൃത്തിയില്ലടിയാനും നിണമാര്‍ന്ന നിന്മുഖം നോക്കുന്നു

തിരു ജീവന്‍ നല്‍കിയ പിതാവിന്‍ സ്‌നേഹത്തിനുപകരമായ്
തിരികെ നല്‍കി ക്രൂശില്‍ നിന്‍ ജീവന്‍ വേദനസഹിച്ചാലും
തിരു വചനശ്രവണത്താല്‍ പിറന്നൊരു മദര്‍തെരേസ മണ്ണില്‍
തിരുപ്പിറവി ഞങ്ങള്‍ കൊണ്ടാടുന്നൊരാഘോഷമായിന്നും

സ്‌നേഹിച്ചു വിദ്യകള്‍ പഠിപ്പിച്ചു കൂടെ യിരുത്തി ദിനവും
സഹപാഠിയെപ്പോല്‍ കൊണ്ടുനടന്നില്ലേ നീ യൂദായെ?
പിന്നെന്തിനു നിന്‍ നിര്‍ദോഷ രക്തത്തിനവന്‍ ചീട്ടിട്ടൂ?
"പിറക്കാതിരുന്നെങ്കിലവനെന്നു" ചൊന്നു നീ പോലും ദേവാ

പരിശുദ്ധമാ തിരുരക്തമെന്നറിഞ്ഞിട്ടും ന്യായാധിപന്‍
പീലാത്തൊസ്സേ, നീ കഴുകീ കൈകള്‍ ആര്‍ക്കുവേണ്ടി?
പരീശനെ, പ്രീണിപ്പെടുത്തി നീ നിന്‍ സ്ഥാനം ഉറപ്പിച്ചുവോ
പാരിന്നുടയവനെ തിരിച്ചറിഞ്ഞീലേ നിന്നുള്ളമപ്പോള്‍?

പത്രോസും പ്രിയനെങ്കിലും തള്ളിയാഭിശപ്ത നിമിഷത്തില്‍
പറയാതിരുക്കുവാന്‍ കഴിയീ ലതിശയോക്തിയാലൊരാള്‍ക്കും
പറക്കുവാന്‍ ചിറകുകള്‍ നിമിഷത്തില്‍ മുളക്കുമായിരുന്നിട്ടും
പരമേശ്വരാ പറക്കാഞ്ഞതെന്തേ, പറന്നു പറന്നുയരാഞ്ഞതെന്തേ?

വിശുദ്ധരെ ചേര്‍ക്കുവാന്‍ വാനില്‍ വരുന്നതിനുമുമ്പായൊരിക്കല്‍
വരുമോ നിന്‍ കയ്യിലൊരു ചാട്ടവാറുമായി ചില സഭകളിലെ...
വില്പവരെയും വാങ്ങവരെയും പിന്നെയൊരുകൂട്ടം പരീശരെയും
വിരട്ടിയോടിക്കുവാന്‍, നിന്‍ സാമ്രാജ്യം സുസ്ഥിരമാക്കുവാന്‍?

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code