"മഹാനായ മന്നം' എന്ന ശ്രീ സുരേന്ദ്രന് നായരുടെ അര്‍ത്ഥ സമ്പന്നമായ ലേഖനം ഞാന്‍ വായിച്ചു. ശ്രീ മന്നത്ത് പത്മനാഭന്, നായന്മാരുടെ മാത്രം നേതാവല്ലായിരുന്നു. പ്രത്യുത ജാതി മത വിശ്വാസങ്ങള്‍ക്കൊക്കെ അതീതമായി അദ്ദേഹം മുഴുവന്‍ കേരളീയരുടേയും ആദരണീയനായ നേതാവും മഹാനായ മനുഷ്യസ്നേഹിയുമായിരുന്നു. അദ്ദേഹത്തിന്റെ അനാദൃശവും, അതുല്യ മനോഹരവുമായ മഹാത്മ്യം, സ്വാര്‍ത്ഥബുദ്ധികളായ ഇന്നത്തെ ചില ഹിന്ദുമത പ്രഭാഷകരെപ്പോലെയുള്ള മത വര്‍ഗ്ഗീയ വിദ്വേഷ പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലോ ജീവിതത്തിലോ ഇല്ലായിരുന്നു എന്നുള്ളതായിരുന്നു! ഈദൃശരായ സമുദായ മത നേതാക്കന്മാരെ ഇന്നു കണികാണാനുണ്ടോ? ഞാന്‍ അദ്ദേഹത്തെ നേരില്‍ കണ്ടിട്ടുണ്ട്, പ്രസംഗവും കേട്ടിട്ടുണ്ട്. ആ ധന്യാത്മാവിന്റെ പാവന സ്മരണയ്ക്കു മുന്നില്‍ എന്റെ സ്നേഹാദര പ്രണാമം.!
ശ്രീ ജോര്‍ജ് തുമ്പയിലിന്റെ "ആഗോളതലത്തില്‍ ജേര്‍ണലിസ്റ്റുകള്‍ ആക്രമിക്കപ്പെടുമ്പോള്‍, പുതുവര്‍ഷത്തിലേക്ക് വാനത്തുനിന്നും പറന്നിറങ്ങിയ നൂറ്റിരണ്ടുകാരി, പുതുവര്‍ഷത്തില്‍ ചുവടുവെയ്ക്കാം- എന്നീ ലേഖനങ്ങള്‍ നന്നായിരിക്കുന്നുയ കൂടാതെ അദ്ദേഹത്തിന്റെ പകല്ക്കിനാവിലെ ശ്രദ്ധേയങ്ങളായ മറ്റു പല ലേഖനങ്ങളും ഞാന്‍ വായിക്കാറുണ്ട്. തികച്ചും ധാര്‍മ്മിക മൂല്യങ്ങളെ മറുകെ പിടിച്ചുകൊണ്ട് വായനക്കാര്‍ക്ക് പ്രയോജനകരവും വിജ്ഞാനപ്രദവുമായിട്ടുള്ള ലേഖനങ്ങളും സഞ്ചാരക്കുറിപ്പുകളുമെല്ലാം ലളിതസന്ദരമായ ഭാഷയില്‍ എഴുതിക്കൊണ്ടിരിക്കുന്ന തുമ്പയിലിന് എന്റെ അഭിനന്ദനങ്ങള്‍!!
Comments