Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ചുളള പുസ്തകം പുറത്തിറങ്ങി

Picture

അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ചുളള പ്രത്യേക പുസ്തകം പുറത്തിറങ്ങി. 'മീറ്റ് പോപ്പ് ഫ്രാന്‍സിസ് ഇന്‍ ദി യുഎഇ' എന്നു പേരു നല്‍കിയിരിക്കുന്ന പുസ്തകം ദക്ഷിണ അറേബ്യയുടെ അപ്പസ്‌തോലിക വികാരിയായ ബിഷപ്പ് പോള്‍ ഹിന്‍ഡറാണ് പ്രകാശനം ചെയ്തത്. ഫ്രാന്‍സിസ് പാപ്പയുടെ വരവിനായി കാത്തിരിക്കുന്ന കുട്ടികളെ പ്രധാനമായും ലക്ഷ്യം വച്ചുള്ളതാണ് പുതിയ പുസ്തകം. പാപ്പയെ കാണാനും, ഫെബ്രുവരി അഞ്ചാം തീയതി സൈദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ ബലിയില്‍ പങ്കെടുക്കാനുമായി ആകാംക്ഷയോടെയാണ് കുട്ടികള്‍ കാത്തിരിക്കുന്നത്.

ഏതാനും കുട്ടികളെ തങ്ങള്‍ പുസ്തകം കാണിച്ചുവെന്നും ഫുട്‌ബോളിനെയും മറ്റും പാപ്പ സ്‌നേഹിച്ചിരുന്നു എന്നും പറഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ ആകാംക്ഷയാണ് ഉണ്ടായതെന്നു ബിഷപ്പ് പോള്‍ ഹിന്‍ഡറിന്റെ സെക്രട്ടറിയായ ഫാ. ഗണ്‍ഡോള്‍ഫ് വൈല്‍ഡ് പറഞ്ഞു. ഇരുപത്തയ്യായിരത്തോളം കുട്ടികളാണ് യുഎഇയിലെ വിവിധ ദേവാലയങ്ങളില്‍ അവധി ദിവസങ്ങളില്‍ വേദപാഠ ക്ലാസ്സുകളില്‍ എത്തുന്നത്. പുതിയ പുസ്തകത്തിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇനിവരുന്ന ഞായറാഴ്ചകളില്‍ അധ്യാപകര്‍ ക്ലാസുകള്‍ നയിക്കുക.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് പ്രാധാന്യത്തെപ്പറ്റിയും അറേബ്യയിലെ സഭയ്ക്കു ഇതു നല്‍കാന്‍ പോകുന്ന ആത്മീയ അനുഗ്രഹങ്ങളെ പറ്റിയും അധ്യാപകര്‍ കുട്ടികളോട് വിശദീകരിക്കും. വേദപാഠ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പുസ്തകം സൗജന്യമായാണ് നല്‍കുക. ഇടവകകളിലെ മറ്റു വിശ്വാസികള്‍ക്കും വളരെ കുറഞ്ഞ തുകയ്ക്ക് പുസ്തകം വാങ്ങാന്‍ സാധിക്കുമെന്ന് ഫാ. ഗണ്‍ഡോള്‍ഫ് വൈല്‍ഡ് പറഞ്ഞു. ഇതുവരെ പുസ്തകത്തിന്റെ അമ്പതിനായിരത്തോളം കോപ്പികളാണ് അച്ചടിക്കപ്പെട്ടത്. ഫെബ്രുവരി 3 മുതല്‍ 5 വരെയാണ് അറേബ്യന്‍ മണ്ണിലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപരമായ സന്ദര്‍ശനം നടക്കുക.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code