ട്രംപിന്റെ ഉപദേശക സമിതിയിലേക്ക് മലയാളി പ്രേം പരമേശ്വരനും
വാഷിങ്ടന്‍: കേരളത്തില്‍ വേരുകളുള്ള പ്രേം പരമേശ്വരനെ തന്റെ ഉപദേശക സമിതിയില്‍ നിയമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏഷ്യന്‍ അമേരിക്കന്‍ വംശജരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട ഉപദേശക സമിതിയിലേക്കാകും നിയമനം. സമിതിയിലേക്കു നിയമിക്കപ്പെടാന്‍ സാധ്യതയുള്ള 12 പേരില്‍ ഏക ഇന്ത്യന്‍ വംശജനാണ് സാമ്പത്തികകാര്യ വിദഗ്ധനായ പ്രേം.
യുഎസില്‍ വിദ്യാര്‍ഥികളായെത്തിയ കൊയിലാണ്ടി സ്വദേശി വെന്‍ പരമേശ്വരന്റെയും ആലുവയില്‍ ജനിച്ചു കൊല്ലത്ത് വളര്‍ന്ന പ്രിസില്ലയുടെയും മകനാണ് പ്രേം. ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോന് യുഎന്‍ അംബാസഡറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ െ്രെപവറ്റ് സെക്രട്ടറിയായിരുന്നു വെന്‍ പരമേശ്വരന്.
Comments