Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കണ്ണിറുക്കുന്നവള്‍ മാത്രമല്ല: ഒരു നടിയായി സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പ്രിയവാര്യര്‍

Picture

അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനത്തിലൂടെ കണ്ണിറുക്കി ഏവരുടെയും മനം കവര്‍ന്ന താരമാണ് പ്രിയ പ്രകാശ് വാര്യര്‍. തന്റെ ആദ്യ ചിത്രം റിലീസാകുന്നതിന് മുന്‍പ് തന്നെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രിയ. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. കണ്ണിറുക്കിയ പെണ്‍കുട്ടിയായാണ് തന്നെ എല്ലാവരും അറിയുന്നത്, കണ്ണിറുക്കുന്നവള്‍ എന്നതിനപ്പുറം തന്നെ ഒരു നടിയായി തന്നെ സ്വീകരിക്കണമെന്ന് പ്രിയവാര്യര്‍ പറഞ്ഞു.

ഉറിദ സര്‍ജിക്കല്‍ സ്‌്രൈടക്ക് എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു പ്രിയ. പ്രദര്‍ശനത്തില്‍ ക്ഷണിക്കപ്പെട്ടവരില്‍ ഒരാളായിരുന്നു പ്രിയ. ക്ഷണം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നെന്ന് പ്രിയ പറഞ്ഞു. ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍, ജാന്‍വി കപൂര്‍, സാറാ അലി ഖാന്‍ എന്നിവരുമായി തന്നെ താരതമ്യം ചെയ്യരുത്. അവരെല്ലാം വലിയ നടിമാരാണ്. അവര്‍ അവരുടെ ജോലി മികച്ചതായി ചെയ്യുന്നു. രണ്‍വീര്‍ സിങ്ങിന്റെ കടുത്ത ആരാധികയാണ് താന്‍. തന്റെ കണ്ണുചിമ്മല്‍ ഇഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞതായും പ്രിയ പറഞ്ഞു.

മലയാളത്തില്‍ 'ഭഗവാന്‍' സംവിധാനം ചെയ്തിരിക്കുന്ന പ്രശാന്ത് മാമ്പുള്ളിയാണ് ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിന്റെയും കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതോടെ വിവാദവും പിന്നാലെയെത്തിയിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ഈ ചിത്രത്തിന് സാമ്യമുണ്ടെന്ന് ആരോപിച്ച് കപൂര്‍ കുടുംബം രംഗത്തെത്തിയിരുന്നു. പ്രിയ തന്നെയാണ് ശ്രീദേവിയായി വേഷമിടുന്നത്.

ഹിന്ദിയിലും തമിഴിലുമായി പുറത്തിറക്കുന്ന ചിത്രത്തിനെതിരെ നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന് ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സംവിധായകന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കപൂര്‍ കുടുംബം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അതേസമയം, കപൂര്‍ കുടുംബത്തിന്റെ നീക്കം നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി പറഞ്ഞു. ബോണി കപൂര്‍ അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code