Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അയ്യപ്പ ഭക്ത സംഗമത്തിന് കെ എച്ച് എന്‍ എയുടെ പിന്തുണ

Picture

ന്യൂജഴ്‌സി: ജനുവരി 20 ന് തിരുനവന്തപുരത്ത് നടക്കുന്ന അയ്യപ്പ ഭക്ത സംഗമത്തിന് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പിന്തുണ. കെ എച്ച് എന്‍ എ ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അരുണ്‍ രഘു തിരുവന്തപുരത്തെ സ്വാഗതസംഘം ഓഫീസിലെത്തിയാണ് പിന്തുണ അറിയിച്ചത്.

സ്വാഗത സംഘം ഭാരവാഹികളായ എസ് സുദര്‍ശന്‍, ടി വി പ്രസാദ് ബാബു, എം. ജയകുമാര്‍, എം പത്മകുമാര്‍, പി സുധാകരന്‍ , പി. ഗിരീഷ്, കെ പി ഹരിദാസ്, ബിജെപി വക്താവ് എം എസ് കുമാര്‍, കെ എച് എന്‍ എ കോര്‍ഡിനേറ്റര്‍ പിശ്രീകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

. ജനുവരി 20 നാലു മണിക്ക് പുത്തരികണ്ടം മൈതാനിയില്‍ നടക്കുന്ന അയ്യപ്പ ഭക്തസംഗമത്തില്‍ ആധ്യാത്മികാചാര്യന്മാരും സമൂദായ സംഘടനാ നേതാക്കളും പങ്കെടുക്കും. മാതാ അമൃതാനന്ദ മയിയാണ് മുഖ്യാതിഥി. സംഗമത്തിന്റെ ഭാഗമായി 2 ലക്ഷം പേര്‍ പങ്കെടുക്കുന്ന നാമജപയാത്ര ഉണ്ടാകും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള വിശ്വാസികളാണ് പങ്കെടുക്കുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്ന യാത്രകള്‍ കിഴക്കേകോട്ടയില്‍ സംഗമിക്കും.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code