Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് -നവവല്‍സരാഘോഷം ഹൃദ്യമായി

Picture

ന്യു യോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്‌നവവല്‍സര ആഘോഷം നിറപ്പകിട്ടാര്‍ന്ന കലാപരിപാടികളാല്‍ ഹ്രുദ്യമായി.

നേരത്തെ നടന്ന ജനറല്‍ ബോഡിയില്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്തു
ന്യു റോഷല്‍ ലൂഥറന്‍സ് ചര്‍ച്ച് ഹാളില്‍ നടന സമ്മേളനത്തില്‍ ഫാ. ബിജു നാറാണത്ത് ക്രിസ്തുമസ് സന്ദേശം നല്കി.

ബാങ്കില്‍ എല്ലാ ദിവസവും ക്രുത്യമായി വരുന്ന തുക പോലെയാണു നമ്മുക്കു കിട്ടുന്ന ഓരോ ദിവസവുമെന്ന് അദ്ധേഹം ചൂണ്ടിക്കാട്ടി. അത് അന്നു തന്നെ നാം ചെലവഴിക്കണം.നമുക്ക് മാത്രമായി തന്നെ അത് ചെലവഴിക്കാന്‍ പറ്റിയില്ലെങ്കില്‍ മറ്റുള്ളവര്‍ക്കു വേണ്ടി കൂടി അത് ചെലവഴിക്കാന്‍ നാം തയ്യാറാകും. എങ്ങനെ ആയാലും ഓരോ ദിവസത്തെ തുകയും പിറ്റേ ദിവസത്തേക്കു കൂട്ടി വയ്ക്കാന്‍ പറ്റില്ല.

നമ്മുടെ ഓരോ ദിനവും ഇതു പോലെയാണു. പിറ്റേന്നത്തേക്കു നമുക്കു മാറ്റി വയ്ക്കാനാവില്ല. അന്നു തന്നെ ആ ദിവസം ജീവിച്ചിരിക്കണം. അത് മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്രദമാകുമ്പോള്‍ നമ്മൂടെ ജീവിതം അര്‍ഥവത്താകുന്നു.അപകടത്തിലായ തേളിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നയാളെ അത് കുത്തുന്നു. എന്നാലും അയാള്‍ പിന്മാറുന്നില്ല. എന്തുകൊണ്ടാണു അയാള്‍ പിന്മാറാത്തതെന്നു ചോദിച്ചപ്പോള്‍, കുത്തുക എന്നത് തേളിന്റെ സ്വഭാവമായതു പോലെ സഹായിക്കുക എന്നത് തന്റെയും സ്വഭാവമായതു കൊണ്ടാണെന്നായിരുന്നു മറുപടി. ഇതില്‍ ഏറെ പഠിക്കാനുണ്ട്. നമുക്ക് തിരിച്ചു കിട്ടുന്നതു കൊണ്ടല്ല, അതു നമ്മുടെ സ്വഭാവം ആയതു കൊണ്ടാണു നാം നന്മ ചെയ്യുന്നത്, ചെയ്യേണ്ടത്അദ്ധേഹം ചൂണ്ടിക്കാട്ടി.

അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടെറന്‍സന്‍ തോമസ് ആയിരുന്നു എംസി. ജോമോന്‍ പാണ്ടിപ്പള്ളി, ടിന്റു ഫ്രാന്‍സിസ്, നേഹാ ജോമോന്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു.മെര്‍ളിന്‍ മാത്യു അമേരിക്കന്‍ ദേശീയഗാനവും ക്രുപാ കുര്യന്‍ ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു.
സെക്രട്ടറി ലിജോ ജോണ്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പ്രസിഡന്റ് ആന്റോ വര്‍ക്കിയുടെ സ്വാഗത പ്രസംഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. മഹാപ്രളയം ഉണ്ടായപ്പോള്‍ നാട്ടിലായിരുന്നു താന്‍. അസോസിയേഷന്‍ 10 ലക്ഷം രൂപ സഹായധനം നല്‍കുവാന്‍ തീരുമാനിക്കുകയും 5 ലക്ഷം കയ്യോടെമുഖ്യമന്ത്രിയെഏല്പ്പിക്കുകയും ചെയ്തു. ആദ്യമായി സഹായ ധനം നല്കിയ സംഘടനകളിലൊന്നാണു ഡബ്ലിയു.എം.എ. അത് മറ്റുള്ളവര്‍ക്ക് മാത്രുകയായി.
ജോയി ഇട്ടന്‍, ലിജോ ജോണ്‍ എന്നിവരുടെ നേത്രുത്വത്തില്‍ രൂപം കൊടുത്ത സൂവനീറിന്റെ പ്രകാശനം ഫാ. ബിജു നാറാണത്ത് നിര്‍വഹിച്ചു.

ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫോമാ നേതാവ് ജോണ്‍ സി വര്‍ഗീസ്, ഫൊക്കാന ജോ. സെക്രട്ടറി ഡോ. സുജ ജോസ്,ഫൊക്കാന നേതാക്കളായ ലീല മാരേട്ട്, ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കള്‍ച്ചറല്‍ പ്രോഗ്രാമിനു ലാലിനി കളത്തില്‍ ആയിരുന്നു എംസി. സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച്, യോങ്കേഴ്‌സ് കാരള്‍ ഗാനങ്ങളാലപിച്ചു. നാട്യമുദ്ര സ്കൂള്‍ ഓഫ് ഡാന്‍സ്, സാത്വിക സ്കൂള്‍ ഓഫ് ഡാന്‍സ് എന്നിവയിലെ കുട്ടികള്‍ ന്രുതങ്ങള്‍ അവതരിപ്പിച്ചുഏഞ്ചലിന, എലിസബത്ത്, സ്‌നേഹ കുര്യന്‍, ആന്‍സ് സാറാ മാത്യു എന്നിവരും സംഘ ന്രുത്തമവതരിപ്പിച്ചു. ആല്ബിന്‍ ആന്റോ, അജിത്ത് ജോസഫ് എന്നിവര്‍ ക്രിസ്തുമസ് ഗാനമാലപിച്ചു. തഹസിന്‍ മുഹമ്മദ്, ജെഫ്രി തോമസ് എന്നിവരും ഗാനങ്ങളാലപിച്ചു.ലാന്‍സ് ആന്റണി ന്രുത്തം അവതരിപ്പിച്ചു.ഡിന്നറോടെ ചടങ്ങുകള്‍ സമാപിച്ചു

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code