Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്രിസ്മസ്- ന്യൂഇയര്‍ കുടുംബ സംഗമം വര്‍ണ്ണാഭമായി   - സി.എസ് ചാക്കോ

Picture

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് (എം.ടി.എ) 207 ST. O/H Shop-ന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ഫാമിലി നൈറ്റ് ഈവര്‍ഷം 2019 ജനുവരി 12-നു ശനിയാഴ്ച മന്‍ഹാസെറ്റ് ഹില്‍സിലുള്ള ക്ലിന്റണ്‍ ജി. പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വച്ചു സമുചിതമായി ആഘോഷിച്ചു.

സജി ചെറിയാന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍, ജോണ്‍ ജോര്‍ജ് ക്രിസ്മസ്- പുതുവത്സര സന്ദേശം നല്‍കി. മനുഷ്യജാതിയുടെ വീണ്ടെടുപ്പിനായി ഭൂമിയില്‍ താണിറങ്ങിവന്ന ക്രിസ്തു സ്‌നേഹത്തിന്റേയും, സമാധാനത്തിന്റേയും, സത്യത്തിന്റേയും പര്യായമാണെന്നും, ഇന്നത്തെ പ്രക്ഷുബ്ധമായ ഈ ലോകത്തില്‍ ക്രിസ്മസിന്റെ പ്രസക്തി എത്രമാത്രമുണ്ടെന്നും ചൂണ്ടിക്കാട്ടി. സംഭവബഹുലമായ ഒരു വര്‍ഷം നമ്മെ കടന്നുപോയി. പുതിയ ഒരു വര്‍ഷത്തെ നാം വരവേല്‍ക്കുമ്പോള്‍, വരാന്‍പോകുന്ന ദിനങ്ങളെപ്പറ്റി വ്യാകുലചിത്തരാകാതെ, സര്‍വ്വതും നന്മയായി ഭവിക്കട്ടെ എന്നും ആശംസിച്ചു. ഇന്ന് ഈ കുടുംബസംഗമ നിശയിലേക്ക് കടന്നുവന്ന ഏവര്‍ക്കും ക്രിസ്മസിന്റെ സന്തോഷവും, പുതുവര്‍ഷത്തിന്റെ നന്മകളും നേര്‍ന്നുകൊണ്ട് അദ്ദേഹം തന്റെ സന്ദേത്തിന് വിരാമമിട്ടു.

പിന്നീട് ആശംസാ പ്രസംഗം നടത്തിയ ജോസഫ് പൊന്നോലി (ടി.ഡബ്ല്യു.യു എക്‌സിക്യൂട്ടീവ് ബോര്‍ഡ് മെമ്പര്‍) ഇന്ന് തൊഴില്‍മേഖലയില്‍ നാം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും അവിടെ യൂണിയന്റെ ആവശ്യകതയെക്കുറിച്ചും, പ്രസക്തിയെക്കുറിച്ചും ഓര്‍മ്മിപ്പിച്ചതോടൊപ്പം കൂടുതല്‍ മലയാളികള്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുവരണമെന്നും അഭ്യര്‍ഥിച്ചു. ജോര്‍ജ് ജോസഫ് (നാസാ കൗണ്ടി ഹ്യൂമന്‍ റൈറ്റ് കമ്മീഷന്‍) ആദ്യാവസാനം പ്രോഗ്രാമില്‍ പങ്കെടുക്കുകയും ആശംസ അറിയിക്കുകയും ചെയ്തു.

വൈവിധ്യപൂര്‍ണ്ണമായ. കലാപരിപാടികളാല്‍ സമ്പുഷ്ടമായ മനോഹര സന്ധ്യയ്ക്ക് സജി ചെറിയാന്‍, സാം ചാക്കോ, ആല്‍ബര്‍ട്ട്, ജോണ്‍ ജോര്‍ജ് എന്നിവരുടെ ഗാനങ്ങള്‍ കൂടുതല്‍ മിഴിവേകി. "ഫാംജാം' എന്ന ഗാനമേള ട്രൂപ്പിന്റെ പല ഭാഷകളിലുള്ള മനോഹരവും ഇമ്പമേറിയതുമായ ഗാനങ്ങള്‍ ഈവര്‍ഷത്തെ ഫാമിലി നൈറ്റിനു കൂടുതല്‍ മിഴിവേകി.

2019-ലെ കുടുംബ സംഗമത്തില്‍ ഏര്‍പ്പെടുത്തിയ റാഫിളില്‍ റെജി ഫിലിപ്പ് സമ്മാനം നേടി. പ്രോഗ്രാമിനിടയില്‍ കടന്നുവന്ന സാന്റാക്ലോസ് കുട്ടികളോടും മുതര്‍ന്നവരോടുമൊപ്പം ആടിപ്പാടുകളും മധുരം വിതരണം ചെയ്യുകയും ചെയ്തു.

ഈവര്‍ഷത്തെ ഫാമിലി നൈറ്റിന്റെ കണ്‍വീനറായി പ്രവര്‍ത്തിച്ച സെല്‍വിന്‍ ഹെന്റി, ശബ്ദവും വെളിച്ചവും നല്‍കിയ അനൂപ്, സ്റ്റേജ്, ഭക്ഷണം എന്നിവ ക്രമീകരിച്ച ജോഷ്വാ ഗീവര്‍ഗീസ്, ജോര്‍ജ് മാത്യു, പ്രോഗ്രാം അവതരിപ്പിച്ച കലാകാരന്മാര്‍, ഫാംജാം ഗാനമേള ട്രൂപ്പ്, സന്ദേശം നല്‍കിയ ജോണ്‍ ജോര്‍ജ്, ഓഡിറ്റോറിയം ലഭിക്കാന്‍ സഹായിച്ച മാമ്മന്‍ വര്‍ക്കി, ഭക്ഷണം ക്രമീകരിച്ച സന്തൂര്‍ റെസ്റ്റോറന്റ്, ഈ സന്ധ്യയെ മനോഹരമാക്കാന്‍ സഹായിച്ച എം.സി. മറീന ജോഷ്വാ, 2019-ലെ ഫാമിലി നൈറ്റിലേക്ക് കടന്നുവന്ന കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ഫാമിലി നൈറ്റ് കമ്മിറ്റിയുടെ പേരിലുള്ള നന്ദിയും കടപ്പാടും സി.എസ് ചാക്കോ അറിയിച്ചു.

റെജി ഫിലിപ്പ്, ജിസ്, ജോണ്‍ ജോര്‍ജ്, മാമ്മന്‍ വര്‍ക്കി എന്നിവരുടെ നേതൃത്വത്തില്‍ ആലപിച്ച ഇന്ത്യന്‍ ദേശീയഗാനത്തോടെ ഈവര്‍ഷത്തെ കുടുംബ സംഗമനിശയ്ക്ക് തിരശീല വീണു. കടന്നുവന്ന എല്ലാവര്‍ക്കും വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

ഈ മനോഹരസന്ധ്യയിലെ പ്രോഗ്രാമുകള്‍ക്ക് സി.എസ് ചാക്കോ നേതൃത്വം കൊടുത്തതോടൊപ്പം മിസ്സിസ് റെനി ജോഷ്വാ എം.സിയായി പ്രവര്‍ത്തിച്ചു.
സി.എസ് ചാക്കോ അറിയിച്ചതാണിത്.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code