Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നയ്‌റോബിയിലെ ഹോട്ടലില്‍ ഭീകരാക്രമണം; 14 മരണം

Picture

നയ്‌റോബി : കെനിയയുടെ തലസ്ഥാനമായ നയ്‌റോബിയിലെ ഹോട്ടല്‍ സമുച്ചയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. അല്‍ ഖായിദയുമായി ബന്ധമുള്ള സൊമാലിയയിലെ ഭീകരസംഘടനയായ അല്‍ ഷബാബ് ആണ് ആക്രമണത്തിനു പിന്നില്‍. ഹോട്ടല്‍ സമുച്ചയത്തില്‍ പ്രവേശിച്ച എല്ലാ ഭീകരരെയും 20 മണിക്കൂറോളം നീണ്ട പോരാട്ടത്തിനു ശേഷം വധിച്ചതായി കെനിയന്‍ പ്രസിഡന്റ് ഉഹുറു കെന്യാട്ട പറഞ്ഞു. ഒരു ഭീകരന്‍ ചാവേര്‍ ബോംബായി പൊട്ടിത്തെറിച്ചു. എത്ര പേരാണ് ആക്രമണം നടത്തിയതെന്നു വ്യക്തമായിട്ടില്ലെങ്കിലും കറുത്ത വസ്ത്രമണി!ഞ്ഞ 4 ഭീകരര്‍ ഹോട്ടലിലേക്ക് ആയുധങ്ങളുമായി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടു.

101 മുറികളുള്ള ഹോട്ടല്‍, ഭക്ഷണശാല, സ്പാ, ഓഫിസ് കെട്ടിടങ്ങള്‍ എന്നിവയടങ്ങിയ ദുസിറ്റ്ഡി2 എന്ന സമുച്ചയത്തിലാണ് ആക്രമണമുണ്ടായത്. ഏഴുനൂറോളം പേരെ ഇവിടെനിന്നു സുരക്ഷിതമായി ഒഴിപ്പിച്ചു. ഭീകരരും സുരക്ഷാ സൈനികരും തമ്മില്‍ പലതവണ വെടിവയ്പുണ്ടായി.

2008 ല്‍ മുംബൈ ഭീകരാക്രമണത്തില്‍ താജ് ഹോട്ടലിലുണ്ടായ ആക്രമണത്തിന് ഏതാണ്ടു സമാനമായ സംഭവമാണിത്. 2011 ല്‍ ഭീകരരെ നേരിടാന്‍ സോമാലിയയിലേക്കു സൈന്യത്തെ അയച്ചതു മുതല്‍ കെനിയക്കെതിരെ അല്‍ ഷബാബ് ആക്രമണം നടത്തി വരികയാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code