ഷിക്കാഗോ: 2019 ജാനുവരി 6 ഞായറാഴ്ച രാവിലെ 9:45ന് ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തില്‍ വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു.
ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍, ഇസ്രായേല്‍ക്കാര്‍ എട്ടാം നാള് ശിശുക്കളെ പരിച്ചേദനത്തിലൂടേയും, പേരുനല്കുകയും, ആദ്യജാതനെ ദൈവത്തിന് സമര്‍പ്പിക്കുന്നതും, പാപപരിഹാരത്തിനായി പ്രാവിനെ ബലി അര്‍പ്പിക്കുന്നതും ബഹുമാനപ്പെട്ട മുത്തോലത്തച്ചന് വിശദീകരിച്ചു. സീറോമലബാര്‍ സഭയുടെ അഭിമാനമായ 3 വിശുദ്ധരില്‍ ഒരാളായ വിശുദ്ധ ചാവറയച്ചനിലൂടെ കേരള സഭക്കുണ്ടായ ആധ്യാത്മീയ നേട്ടങ്ങളേപ്പറ്റിയും, എല്ലാ ജനങ്ങള്‍ക്കും പ്രത്യേകിച്ച് പാവപ്പെട്ട ആള്ക്കാര്ക്കുമുണ്ടായ വിദ്യാഭ്യാസ സംഭാവനങ്ങളേപ്പറ്റിയും ബഹുമാനപ്പെട്ട മുത്തോലത്തച്ചന് എടുത്തു പറഞ്ഞു. സാബു & ഷീബ മുത്തോലം കുടുബാംഗങ്ങളാണ് ഈ തിരുന്നാളിന്റെ പ്രസുദേന്തിമാര്‍. ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്ത് ഇതിന്റെപ്രസുദേന്തിമാരേയും, ഈ തിരുന്നാള്‍ ഭംഗിയായി നടത്തുന്നതിന് നേത്യുത്വം നല്കിയ കൈക്കാരന്മാരായ എബ്രാഹം അരീച്ചിറയില്‍, റ്റിജോ കമ്മപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ശ്രീ. ലെനിന് കണ്ണോത്തറ എന്നിവരേയും അഭിനന്ദിക്കുകയുണ്ടായി.
Comments