Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാമ്പത്തിക സംവരണം അനിവാര്യം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്

Picture

ന്യൂയോര്‍ക്ക് : സാമ്പത്തിക അടിസ്ഥാനത്തില്‍ രാജ്യത്ത് സംവരണം ഏര്‍പ്പെടുത്തുവാനുള്ള നിയമനിര്‍മ്മാണ നടപടികളുമായി മുന്നേറുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ്. നാളിതുവരെ ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രം നടത്തിവന്നിരുന്ന സംവരണം ഇനിമുതല്‍ സമൂഹത്തില്‍ അവശതയനുഭവിക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുത്തുന്ന ഈ നിയമനിര്‍മ്മാണം വിപ്ലവകരമായ മാറ്റമാകും ഉണ്ടാകുന്നത്.

വിദ്യാഭ്യാസമേഖലയിലും ഉദ്യോഗരംഗത്തും എത്തിനോക്കുവാന്‍ പോലുമാകാതെ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന, ഒരു വിധത്തില്‍ എല്ലാരീതിയിലും അടിച്ചമര്‍ത്തപ്പെട്ടിരുന്ന വലിയൊരു ജനത്തിന് മുന്നേറുവാന്‍ സഹായിച്ചതാണ് ജാതിസംവരണം. സ്വാതന്ത്ര്യാനന്തരം ഭാരത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പഠിച്ചുയരുവാനും ഉദ്യോഗങ്ങള്‍ വഹിക്കുവാനും തന്‍മൂലം ജീവിതനിലവാരം തന്നെ ഉയര്‍ത്തുവാനും ഈ സംവിധാനം സഹായകമായി.

കേരളത്തിന്റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ കഴിഞ്ഞ ഏഴുപതിറ്റാണ്ട സാമൂഹ്യ വ്യവസ്ഥിതിയില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ഏറെ അഭിമാനകരമാണ്. സ്വാതന്ത്ര്യ ലബ്ധിക്കു മുന്‍പേ തന്നെ കര്‍ഷക സമരങ്ങളും, ക്ഷേത്രപ്രവേശന ലബ്ധിക്കുവേണ്ടി നടത്തിയ പരിശ്രമങ്ങളും എല്ലാം നമ്മുടെ പൂര്‍വ്വീക രാഷ്ട്രീയ നേതാക്കളുടെ ദീര്‍ഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്. 1947 നു മുമ്പു തന്നെ കേരളം സാമൂഹ്യ മാറ്റത്തിനായി നിലകൊണ്ടു എന്നതില്‍ നമുക്കഭിമാനിക്കാം എന്നാല്‍ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍ പ്രത്യേകി്ച്ച് വടക്കേ ഇന്ത്യയില്‍ സ്ഥിതിഗതികള്‍ അത്രകണ്ട് മെച്ചമല്ല എന്നതാണഅ സത്യം.

എല്ലാ രാഷ്ട്രീയകക്ഷികളും തത്വത്തില്‍ സാമ്പത്തിക സംവരണത്തെ അനുകൂലിച്ചുവെങ്കിലും പ്രതിപക്ഷകക്ഷികള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ ദൂരീകരിക്കുക കൂടി ചെയ്താല്‍ കിടയറ്റ നിയമനിര്‍മ്മാണം സാദ്ധ്യമാക്കുവാന്‍ കഴിയും. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നിലവിലുള്ള സംവരണം പാടേ നിര്‍ത്തലാക്കാതെ സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തുവാന്‍ തുല്യനീതി ഉറപ്പാക്കുവാന്‍ നമുക്ക് കഴിയും. ഇപ്പോള്‍ അവശതയനുഭവിക്കുന്ന മുന്നോക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കുകൂടി സംവരണം ലഭ്യമാക്കുക വഴി വിപ്ലവകരമായ മാറ്റത്തിന് രാജ്യത്തിന് തുടക്കമിടും. ഇത് വിജയകരമായി തീരുമെന്ന് നമുക്ക് പ്രത്യാശിക്കാം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code