ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ എന്‍വയണ്‍മെന്റ് ഫോറവും അന്തര്‍ദേശീയ ബിസിനസ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സമ്മേളനവും അവാര്‍ഡ് വിതരണവും കൊച്ചിയിലെ മറൈന്‍ െ്രെഡവിലുള്ള ടാജ് ഗേറ്റ് വേ ഹോട്ടലില്‍ 2019 ജനുവരി 13 (ഞായറാഴ്ച) വൈകീട്ട് 4 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണി മുതല്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവ നടക്കുന്നതാണ്. 2018 ലെ ഗ്ലോബല്‍ എന്‍വയണ്‍മെന്റ് പ്രോട്ടക്ഷന്‍ പ്രോജക്ട് അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്യും. സംഘടനകള്‍, സ്കൂളുകള്‍, റിസര്‍ച്ച് സെന്ററുകള്‍ എന്നീ മേഖലകളില്‍ നിന്നും വിജയികളായവര്‍ക്ക് പത്തുലക്ഷം രൂപയ്ക്കുള്ള അവാര്‍ഡുകളാണ് ചടങ്ങില്‍ വിതരണം ചെയ്യുക. ആരോഗ്യ സാമൂഹിക ക്ഷേമ മന്ത്രി കെ.കെ.ശൈലജ ചടങ്ങില്‍ പങ്കെടുക്കുമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ എന്‍വയണ്‍മെന്റ് കൗണ്‍സില്‍ ചെയര്മാന് അഡ്വ. ശിവന് മഠത്തിലും വേള്‍ഡ് മലയാളി കൗണ്‍സില്‍ അന്തര്‍ദേശീയ വ്യാപാര വാണിജ്യ ചെയര്മാന് ഷാജി ബേബി ജോണും അറിയിച്ചു.
പ്രസ്തുത ദിവസം രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ഗ്ലോബല്‍ ബിസിനസ് മീറ്റും ഉച്ചയ്ക്ക് 2.15 മുതല്‍ 3.15 വരെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള സെമിനാറും വൈകുന്നേരം 4 മണി മുതല്‍ 6.30 വരെ അവാര്‍ഡ് ദാന പരിപാടികളുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ലോകമെന്പാടുമുള്ള ഗ്ലോബല്‍, റീജ്യണ്‍, പ്രോവിന്‍സ് ഭാരവാഹികളും അംഗങ്ങളും വിദേശപ്രതിനിധികളും കേരളത്തിലെ പ്രമുഖ സാംസ്കാരിക നായകന്മാരും പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുക്കും.
അതോടൊപ്പം ഇന്ത്യ റീജിയന്, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ഫാര്‍ ഈസ്റ്റ്, ആസ്ട്രേലിയ, അമേരിക്ക റീജിയന് എന്നിവിടങ്ങളില്‍ നിന്നും ശക്തമായ പ്രാധിനിത്യം ഉണ്ടാവും. അമേരിക്കയില്‍ നിന്നും റീജിയന് പ്രസിഡന്റ് ജെയിംസ് കൂടല്‍, ജനറല്‍ സെക്രട്ടറി സുധിര്‍ നമ്പ്യാര്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഫോര്‍ റീജിയന് എസ്. കെ. ചെറിയാന്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കല്‍, ഗ്ലോബല്‍ വൈസ് ചെയര്‍ തങ്കമണി അരവിന്ദന്, മുതലായവരും ന്യൂയോര്‍ക്കില്‍ നിന്നും പ്രൊവിന്‍സ്, റീജിയന് പ്രാധിനിത്യമുള്ള ഓഫീസര്‍മാരും പങ്കെടുക്കുമെന്ന് റീജിയന് ചെയര്മാന് പി. സി. മാത്യു അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ന്യൂ ജേഴ്സിയില്‍ നടന്ന ഗ്ലോബല്‍ കോണ്‍ഫെറെന്‍സിനു ശേഷം നടക്കുന്ന മെഗാ പ്രോഗ്രാമാണ് കൊച്ചിയില്‍ നടക്കുന്നത്. ഗ്ലോബല്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗവും ഇതിനു മുന്നോടിയായി നടക്കും. പ്രസ്തുത യോഗത്തില്‍ കേരളം പുനര്‍നിര്‍മാണത്തിനായുള്ള പ്രാധാന്യമര്‍ഹിക്കുന്ന പ്രോജെക്റ്റുകള്‍ ഏറ്റെടുക്കുമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള അറിയിച്ചു.
പരിപാടികള്‍ക്ക്, ഗ്ലോബല്‍ ചെയര്മാന് ഡോ. എ. വി. അനൂപ്, ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, ജനറല്‍ സെക്ക്രട്ടറി സി. യു. മത്തായി, ടി.പി. വിജയന്, അഡ്വ. സിറിയക് തോമസ്, മുതലായവര്‍ നേതൃത്വം കൊടുക്കും..
Comments