Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കരുണാ ചാരിറ്റി ബോര്‍ഡ് : ഡോ. സോഫി വിത്സന്‍ പ്രസിഡന്റ് ; മിനി പവിത്രന്‍ സെക്രട്ടറി   - നിബു വെളളവന്താനം

Picture

ന്യുയോര്‍ക്ക്: വനിതകളുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കരുണാ ചാരിറ്റീസ് സന്നദ്ധ സംഘടനയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഡോ. സോഫി വില്‍സണ്‍ പ്രസിഡന്റ്, സാറമ്മ (ഡെയ്‌സി) തോമസ് വൈസ് പ്രസിഡന്റ്, മിനി പവിത്രന്‍ ജനറല്‍ സെക്രട്ടറി, പ്രീത നമ്പ്യാര്‍ ജോയിന്‍റ് സെക്രട്ടറി, പ്രേമ ആന്ദ്രപള്ളിയാല്‍ ട്രഷറര്‍, ഷീനാ കുന്നുംമല്‍ ജോയിന്റ് ട്രഷറര്‍, ഡോ. സ്മിത മനോജ് മുന്‍ ഓഫീസി, ഡയറക്ടര്‍ ബോര്‍ഡ്: ഷീല ശ്രീകുമാര്‍, റോസാമു തഞ്ചന്‍, ഡോ. ലുലു തോമസ്, ഫ്രാന്‍സിസ് താന്‍ജന്‍ സി.പി.എ. എന്നിവരാണ് പുതിയ ഭാരവാഹികള്‍.

മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്റെ ഭാര്യ ലേഖ ശ്രീനിവാസന്റെ നേത്രുത്വത്തില്‍ 1992ല്‍ വനിതകള്‍ രൂപം കൊടുത്ത കരുണാ ചാരിറ്റീസ് ഇതിനകം ഒരു മില്യനിലേറെ പണമായും, അര മില്യനില്‍ പരം വസ്തുക്കളയും അമേരിിക്കയിലും ഇന്ത്യയിിലും വിവിധ തരത്തിലുുള്ള സഹായമായി എത്തിച്ചു. ജല പ്രളയ സമയത്തും ഹെയ്ത്തിയില്‍ ഭൂകമ്പം ഉണ്ടായപ്പോഴും കരുണാ ചാരിറ്റീസ് സഹായ ഹസ്തം നീട്ടി. സഹായം തേടുന്നവരുടെ എണ്ണം വര്‍ഷം തോറും കൂടി വരികയാണ്. രജത ജൂബിലി വര്‍ഷത്തില്‍ പരമാവധി സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തിയിലാണ് ഭാരവാഹികള്‍. വിജയകരമായ പ്രവര്‍ത്തനങ്ങള്‍ സംഘടനയുടെ മികവും ജനപങ്കാളിത്തവും വര്‍ദ്ധിപ്പിച്ചു.

പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സോഫി വിത്സന്‍, പാര്‍ക്കര്‍ ഹോംസിന്റെ ചീഫ് നഴ്‌സിംഗ് ഓഫീസറായി പ്രവര്‍ത്തിക്കുന്നു. കേരള അസോസിയേഷന്‍ ഓഫ് ന്യു ജെഴ്‌സിയുടെ ചാരിറ്റി വിഭാഗത്തിന് നേത്രുത്വം മുമ്പ് വഹിച്ചു. കാഞ്ചിന്റെ ട്രസ്റ്റീ ബോര്‍ഡ് അംഗവും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ തുടങ്ങിവിവിധ രംഗങ്ങളില്‍ മികവു കാട്ടിയിട്ടുണ്ട്. എം.ജി. സര്‍വകലാശാലയില്‍ നിന്നു നഴ്‌സിംഗ് ബിരുദം നേടിയ അവര്‍ കീന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മാസ്‌റ്റെഴ്‌സും മന്മത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും നേടി. ന്യൂജേഴ്‌സി നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്‍റും എക്കുമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ന്യുജെഴ്‌സിയുടെ സെക്രട്ടറിയുമായിരുന്നു.

ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മിനി പവിത്രന്‍ അരോമ റെസ്‌റ്റോറന്റ് ശ്യംഖലയുടെ പാര്‍ട്ണറും അസിസ്റ്റന്റ് ലൈബ്രറേറിയനുമാണ്.

കൂടുതല്‍ വിവരക്കള്‍ക്ക് : കരുണ ചാരിറ്റി ന്യൂയോര്‍ക്ക് ഐ.എന്‍.സി
പി.ഒ.ബോക്‌സ് 60709, സ്റ്റാറ്റന്‍ ഐലന്‍ഡ്,
ന്യൂയോര്‍ക്ക് 10306
Karunacharitiesny.net
Karunacharities@yahoo.com,

വാര്‍ത്ത: നിബു വെളളവന്താനം

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code