മല്ലപ്പള്ളി കീഴ് വായ്പൂര് വലിയമണ്ണില്‍ മാത്യു വര്‍ഗ്ഗീസ് ( രാജു 71) ജനുവരി 10 നു ഡാളസില്‍ സ്വഭവനത്തില്‍ വെച്ച് കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. പ്രവാസജീവിതത്തിന്റെ ആദ്യഘട്ടങ്ങളില്‍ ചിക്കാഗോയില്‍ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ 18 വര്‍ഷങ്ങളായി ഡാളസില്‍ സ്ഥിരതാമസം ആക്കിയിരിക്കുകയായിരുന്നു. ഡാളസ് ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് സഭാംഗമാണു. ഭൗതിക ശരീരം ജനുവരി 16 ബുധനാഴ്ച വൈകിട്ട് 6:30 നു ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ (940 Barnes Bridge Road, Mesquite, Texas 75150) പൊതുദര്‍ശനത്തിനു വെയ്ക്കുകയും, തുടര്‍ന്ന് അനുസ്മരണസമ്മേളനവും നടക്കും. വ്യാഴാഴ്ച രാവിലെ 9:30 നു ശവസംസ്കാരശുശ്രുഷകള് സഭാമന്ദിരത്തില്‍ ആരംഭിച്ച് തുടര്‍ന്ന് ഡാളസിലുള്ള റെസ്റ്റ്ലാന്‍ഡ് (13005 Greenville Ave, Dallas, TX 75243) സെമിത്തേരിയില്‍ സംസ്കരിക്കും.
ഭാര്യ: സാറാമ്മ ( പരേത)
മക്കള്‍: മെര്‍ലി ടോണി , മെലീസ അലക്സാണ്ടര്‍. 2 കൊച്ചുമക്കള്‍.
വാര്‍ത്ത: സാം മാത്യു, ഡാളസ്
Comments